ഡിസ്നി+ ഹോട്ട്സ്റ്റാർ വില കുറഞ്ഞ പുതിയ പ്ലാൻ പുറത്തിറക്കുന്നു

|

ഡിസ്നി+ ഹോട്ട്സ്റ്റാർ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ് തുടങ്ങിയ നിരവധി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും വളരെ വേഗത്തിൽ പുതിയ പ്ലാനുകളിലൂടെ ജനപ്രിതി നേടാൻ ഡിസ്നി+ ഹോട്ട്സ്റ്റാറിന് സാധിച്ചു. ഹോട്ട്സ്റ്റാറുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഡിസ്നി+ ഇപ്പോൾ വില കുറഞ്ഞ പ്ലാൻ അവതരിപ്പിക്കാൻ പോവുകയാണ്.

 

ഡിസ്നി+ ഹോട്ട്സ്റ്റാർ പുതിയ പ്ലാൻ വിവരങ്ങൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ പുതിയ പ്ലാൻ വിവരങ്ങൾ

ഡിസ്നി+ പുതിയ പ്ലാൻ ആദ്യം യുഎസിലും പിന്നീട് മറ്റ് രാജ്യങ്ങളിലും എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഡിസ്നി+ ഹോട്ട്സ്റ്റാർ ഇപ്പോൾ നൽകുന്നതിനെക്കാൾ വളരെ വിലകുറഞ്ഞതായിരിക്കും പുതിയ പ്ലാൻ എന്നാണ് സൂചനകൾ. നിലവിൽ ഒടിടി പ്ലാറ്റ്ഫോം ഇന്ത്യയിൽ നൽകുന്ന പ്ലാനുകളുടെ വില ആരംഭിക്കുന്നത് 299 രൂപ മുതലാണ്. ഇതിനെക്കാൾ കുറഞ്ഞ വിലയിലായിരിക്കും ഡിസ്നി+ ഹോട്ട്സ്റ്റാർ പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത്.

ടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലുംടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും

ഡിസ്‌നി പ്ലസ്

ഡിസ്‌നി പ്ലസിലേക്കുള്ള ആക്‌സസ് കുറഞ്ഞ വിലയ്ക്ക് നൽകുകയും പ്ലാറ്റ്ഫോമിലെ കണ്ടന്റുകൾ വിശാലമായ പ്രേക്ഷകരിലേക്ക് വ്യാപിപ്പിക്കുക എന്നതുമാണ് ലക്ഷ്യമെന്നും ഉപഭോക്താക്കൾക്കും പരസ്യദാതാക്കൾക്കും കണ്ടന്റ് നിർമ്മിക്കുന്ന ആളുകൾക്കും ഒരു പോലെ പ്രധാന്യം നൽകുന്നണ്ടെന്നും ഡിസ്‌നി മീഡിയ ആൻഡ് എന്റർടൈൻമെന്റ് ഡിസ്ട്രിബ്യൂഷൻ ചെയർമാൻ കരീം ഡാനിയൽ പറഞ്ഞു. ഇതിനൊപ്പം വിലകുറഞ്ഞ ഡിസ്നി + പ്ലാനുകൾ അവതരിപ്പിക്കുമെന്നും ഇതിൽ പരസ്യങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മികച്ച കണ്ടന്റുകൾ
 

വിലകുറഞ്ഞ പ്ലാൻ ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ മികച്ച കണ്ടന്റുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഡിസ്നി+ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. അതേ സമയം, "പരസ്യദാതാക്കൾക്ക് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ കഴിയുമെന്നും ഞങ്ങളുടെ കഥാകൃത്ത്കൾക്ക് അവരുടെ അവിശ്വസനീയമായ ജോലി കൂടുതൽ ആരാധകരുമായും കുടുംബങ്ങളുമായും പങ്കിടാൻ കഴിയുമെന്നും ഈ പ്രസ്താവനയിൽ പറയുന്നു. പരസ്യങ്ങളോട് കൂടിയുള്ള കണ്ടന്റുകൾ ലഭ്യമാക്കുന്ന പ്ലാൻ ആയതിനാൽ വില വളരെ കുറയാനാണ് സാധ്യത.

ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽ

ഇന്ത്യയിലെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഇന്ത്യയിലെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഡിസ്നി+ ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. 64ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാണ്. 21 ഭാഷകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നു. 2021 ഒക്‌ടോബർ വരെ 118.1 ദശലക്ഷം വരിക്കാരുള്ള പ്ലാറ്റ്ഫോമിൽ 13,000 ഷോകളും സിനിമകളും ഉണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ എന്ന പേരിൽ ഇന്ത്യയിൽ സേവനം നൽകുന്ന കമ്പനി നിലവിൽ രാജ്യത്ത് പരസ്യങ്ങളില്ലാതെ കണ്ടന്റ് സ്ട്രീം ചെയ്യാൻ സഹായിക്കുന്ന മികച്ച ചില പ്ലാനുകളാണ് നൽകുന്നുള്ളത്.

പരസ്യരഹിത പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ സ്റ്റാൻഡേർഡ് പരസ്യരഹിത പ്ലാൻ ആരംഭിക്കുന്നത് പ്രതിമാസം 299 രൂപ നിരക്കിലാണ്. വരിക്കാർക്ക് ഇതിനായി പ്രതിവർഷം 899 രൂപ നൽകിയാൽ മതിയാകും. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ പ്ലാനുകൾ നൽകികൊണ്ട് ഇന്ത്യ അടക്കമുള്ള ഇടങ്ങളിലെ ആളുകളെ ആകർഷിക്കാനാണ് പ്ലാറ്റ്ഫോം പദ്ധതിയിടുന്നത്. വില കുറഞ്ഞ പ്ലാൻ ആണെങ്കിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും സബ്ക്രിപ്ഷൻ എടുക്കാൻ തയ്യാറാകും. രാജ്യത്തെ സേവനം കൂടുതൽ വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?

മെമ്പർഷിപ്പ്

നിലവിൽ രാജ്യത്ത് ആമസോൺ പ്രൈം മെമ്പർഷിപ്പാണ് ഏറ്റവും കൂടുതൽ ആളുകൾ എടുക്കുന്നത്. ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷൻ കൂടൂതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്കുള്ള പ്രീമിയം മെമ്പർഷിപ്പ് കൂടി നൽകുന്നതാണ് ഈ ജനപ്രിതിക്ക് കാരണം. ഇതിനൊപ്പം തന്നെ നെറ്റഫ്ലിക്സിനും രാജ്യത്ത് ധാരാളം ഉപയോക്താക്കൾ ഉണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ പുതിയ പ്ലാൻ വന്നുകഴിഞ്ഞാൽ ആമസോണിനും നെറ്റ്ഫ്ലിക്സിനും അത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അധികം വൈകാതെ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പരസ്യമുള്ള പ്ലാനുകൾ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Disney + Hotstar is going to launch a cheaper plan. The plan is to offer less than the current Rs 299 plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X