ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പുതിയ സബ്ക്രിപ്ഷൻ പ്ലാനുകൾ സെപ്റ്റംബർ 1 മുതൽ

|

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില ജനപ്രീയ ഒടിടി പ്ലാറ്റ്ഫോമായി മാറിയ ഡിസ്നി+ ഹോട്ട്സ്റ്റാർ അടുത്തിടെ പുതിയ സബ്സ്ക്രിപ്ഷൻ പായ്ക്കുകൾ പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം 399 രൂപ വില വരുന്ന വിഐപി സബ്സ്ക്രിപ്ഷൻ പായ്ക്ക് കമ്പനി ഒഴിവാക്കുകയും ചെയ്തു. വിഐപി പ്ലാനിലൂടെ എല്ലാ കണ്ടന്റിലേക്കുമുള്ള ആക്സസ് ലഭിച്ചിരുന്നില്ല. ഇനി മുതൽ എല്ലാ പ്ലാനുകൾക്കൊപ്പവും എല്ലാ കണ്ടന്റിലേക്കും ആക്സസ് ലഭിക്കും. നിലവിൽ, ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി, പ്രീമിയം എന്നിങ്ങനെ രണ്ട് തരം സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് നൽകുന്നത്. വിഐപി പ്ലാനിന് മാസത്തിൽ 399 രൂപയും വർഷത്തിൽ 1499 രൂപയുമാണ് വില.

 

പ്രീമിയം പ്ലാനുകളുടെ പ്രത്യേകത

പ്രീമിയം പ്ലാനുകളുടെ പ്രത്യേകത ഇതിലൂടെ ഇംഗ്ലീഷ് ഷോകളിലേക്കും ഡിസ്നി ഒറിജിനലുകളിലേക്കും പരസ്യങ്ങളില്ലാതെ തന്നെ ആക്സസ് ലഭിക്കും എന്നതാണ്. പുതിയ പ്ലാനുകൾ നിലവിൽ വരുന്നതോടെ എല്ലാ ഉപയോക്താക്കൾക്കും പ്രീമിയം പ്ലാനിലൂടെ ലഭിക്കുന്ന കണ്ടന്റ് ആക്സസ് ലഭിക്കും. പക്ഷേ ഓരോ പ്ലാനിലെയും വീഡിയോ ക്വാളിറ്റിയിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും. സെപ്റ്റംബർ 1 മുതൽ, ഡിസ്നി+ ഹോട്ട്സ്റ്റാർ മൂന്ന് പ്ലാനുകളായിരിക്കും നൽകുന്നത്. മൊബൈൽ, സൂപ്പർ, പ്രീമിയം എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ പേരുകൾ. മൊബൈൽ പ്ലാനിന് ഒരു വർഷത്തേക്ക് 499 രൂപയാണ് വില വരുന്നത്. സൂപ്പർ പ്ലാനിന് 899 രൂപ വിലയുണ്ട്. പ്രീമിയം പ്ലാനിന്റെ വില 1499 രൂപയാണ്.

ജിയോഫോൺ നെക്‌സ്റ്റ് പുറത്തിറങ്ങുക കിടിലൻ സവിശേഷതകളോടെ, വില 4,000 രൂപയിൽ താഴെജിയോഫോൺ നെക്‌സ്റ്റ് പുറത്തിറങ്ങുക കിടിലൻ സവിശേഷതകളോടെ, വില 4,000 രൂപയിൽ താഴെ

വീഡിയോ

പ്രീമിയം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകളുടെ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും, 4കെ ക്വാളിറ്റിയിൽ വീഡിയോ കാണാൻ ഈ പ്ലാനിലൂടെ സാധിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ ഉപയോക്താക്കൾക്ക് എച്ച്ഡി ക്വാളിറ്റിയിലുള്ള വീഡിയോകളാണ് കാണാൻ സാധിക്കുന്നത്. ഈ പ്ലാനിലൂടെ രണ്ട് ഡിവൈസുകളിലേക്കാണ് ആക്സസ് ലഭിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ മൊബൈൽ പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ മൊബൈൽ ഫോണിൽ മാത്രം ലഭ്യമായ പ്ലാനാണ്. ഈ പ്ലാനിലൂടെ ലഭിക്കുന്ന വീഡിയോ ക്വാളിറ്റിയും കുറവായിരിക്കും.

ടെലിക്കോം
 

ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ തങ്ങളുടെ നിരവധി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ആക്സസ് നൽകുന്നുണ്ട്. പുതിയ പ്ലാനുകൾ ആരംഭിക്കുന്നതോടെ ടെലിക്കോം കമ്പനികൾ നൽകുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാൻ ഏതായിരിക്കും എന്ന് വ്യക്തമല്ല. മൊബൈൽ പ്ലാൻ 499 രൂപ മുതൽ ആരംഭിക്കുന്നതിനാൽ ഈ സബ്ക്രിപ്ഷൻ ആയിരിക്കും മിക്ക ടെലിക്കോം കമ്പനികളും തങ്ങളുടെ പ്ലാനുകൾക്കൊപ്പം നൽകുന്നത്. 399 രൂപ വിഐപി പ്ലാനിനെക്കാൾ ഈ മൊബൈൽ പ്ലാനിന് 100 രൂപ കൂടുതലാണ്.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങി നൽകാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾകുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങി നൽകാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ

499 രൂപ മുതൽ വില ആരംഭിക്കുന്ന എല്ലാ കണ്ടന്റിലേക്കും ആക്‌സസ് ചെയ്യാനുള്ള ആനുകൂല്യം ഡിസ്നി+ ഹോട്ട്സ്റ്റാർ അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നു. സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സ് അതിന്റെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുടെ ആനുകൂല്യങ്ങൾക്ക് സമാനമാണ് ഇത്. നിലവിൽ നെറ്റ്ഫ്ലിക്സ് 199 രൂപ, 499 രൂപ, 649 രൂപ, 799 രൂപ വിലയുള്ള പ്ലാനുകൾ നൽകുന്നുണ്ട്. മൊബൈൽ പ്ലാനുകളിൽ രണ്ട് സ്ക്രീനുകൾക്കും ബാക്കിയുള്ളവയ്ക്ക് നാല് സ്ക്രീനുകൾക്കുമാണ് ആക്സസ് ലഭിക്കുന്നത്. ആമസോൺ പ്രൈമും ആകർഷകമായ ആനുകൂല്യങ്ങൾ തങ്ങളുടെ പ്ലാനുകൾക്കൊപ്പം നൽകുന്നുണ്ട്. പുതിയ പ്ലാനുകൾ നിലവിൽ വരുന്നതോടെ ഇന്ത്യയിൽ കൂടുതൽ ഉപയോക്താക്കളെ നേടാനാകുമെന്നാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Disney + Hotstar, which has become a popular OTT platform in India, has recently announced new subscription packs. Prices start at Rs 499 and will be available from September 1.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X