Just In
- 6 hrs ago സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- 7 hrs ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 10 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 10 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ലോഞ്ച് മാറ്റിവച്ചു
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ കായിക പരിപാടികളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടൂർണമെൻറ് പുനക്രമീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡിസ്നി അതിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി+ന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു. ഇന്ത്യയിൽ ഹോട്ട്സ്റ്റാറുമായി ചേർന്നാണ് ഡിസ്നി പ്രവർത്തിക്കുന്നത്.
ഏറ്റവും വലിയ വിനോദ വിപണികളിലൊന്നായ ഇന്ത്യയിൽ ഹോട്ട്സ്റ്റാറുമായി ചേർന്നുകൊണ്ടുള്ള സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നത് മാറ്റിവയ്ക്കുകയാണെന്ന് ഡിസ്നി ഔദ്യോഗിമായി അറിയിച്ചു. പ്രാദേശിക സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാർ വഴി ഇന്ത്യയിൽ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്ന കമ്പനി അടുത്തൊത്തും ലോഞ്ച് തിയ്യതി പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസണിന്റെ തുടക്കത്തോടനുബന്ധിച്ച് ഹോട്ട്സ്റ്റാർ സേവനത്തിലൂടെ ഡിസ്നി + ഇന്ത്യയിൽ വിപണിയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലോഞ്ച് തിയ്യതി മാറ്റി വയ്ക്കുകയാണെന്ന് വാൾട്ട് ഡിസ്നി കമ്പനി എപിഎസി പ്രസിഡന്റും സ്റ്റാർ & ഡിസ്നി ഇന്ത്യ ചെയർമാനുമായ ഉദയ് ശങ്കർ പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവ്
സീസണിന്റെ കാലതാമസം കണക്കിലെടുത്ത്, ഡിസ്നി +ന്റെ റോൾഔട്ട് താൽക്കാലികമായി മാറ്റി വയ്ക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. കൂടാതെ സേവനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതുക്കിയ പ്രീമിയർ തീയതി ഉടൻ പ്രഖ്യാപിക്കുക്കുമെന്നും ഉദയ് ശങ്കർ അറിയിച്ചു. മാർച്ച് 29 ന് ഇന്ത്യയിൽ ഡിസ്നി + സമാരംഭിക്കുമെന്ന് ഡിസ്നി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാൽ ഈ മാസം ആദ്യം ചെറിയ കൂട്ടം വരിക്കാരുമായി കമ്പനി സേവനം പരീക്ഷിക്കാൻ തുടങ്ങി. കൊറോണ ആശങ്കകൾ ചൂണ്ടിക്കാട്ടി ഡിസ്നിയുടെ ഇന്ത്യയിലെ പദ്ധതികളെക്കുറിച്ചുള്ള പത്രസമ്മേളനവും കമ്പനി റദ്ദാക്കി.
ഏഴ് മുതൽ എട്ട് ആഴ്ച വരെ കാലയളവിൽ 60 ലധികം ഗെയിമുകൾ കളിക്കുന്ന ഐപിഎൽ സീസൺ സ്ട്രീം ചെയ്യുന്നത് ഹോട്ട്സ്റ്റാറിലെ ഏറ്റവും വലിയ ആകർഷണമാണ്. ടൂർണമെന്റ് ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഐപിഎൽ സ്ടീമിങ് സേവനത്തിലൂടെ നിരവധി സ്ട്രീമിംഗ് റെക്കോർഡുകൾ സൃഷ്ടിക്കാൻ ഹോട്ട്സ്റ്റാറിനെ സഹായിച്ചു. കഴിഞ്ഞ വർഷം 25 ദശലക്ഷത്തിലധികം ആളുകൾ ഒരേസമയം ഒരു ഗെയിം കണ്ടതായി കമ്പനി അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഐപിഎൽ സീസണിന്റെ അവസാനത്തിൽ 300 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളെയും 100 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളെയും ഈ ഓൺ-ഡിമാൻഡ് സേവനം നേടിയെടുത്തു. ഓരോ വർഷവും ഐപിഎൽ അവസാനിച്ചതിന് ശേഷം ഹോട്ട്സ്റ്റാറിന്റെ ഉപയോക്തൃ അടിത്തറ 60 ദശലക്ഷത്തിൽ താഴെയാവുന്നുന്നും റിപ്പോർട്ടുകളുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470