ഡിസ്നി + ഹോട്ട്സ്റ്റാർ ഏപ്രിൽ 3 ന് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിക്കും

|

ഇന്ത്യയിലെ വീഡിയോ കണ്ടന്റ് സ്ട്രീമിങ് ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ട്രീമിംഗ് സേവനങ്ങളിലൊന്നായ ഡിസ്നി + ഏപ്രിൽ 3 ന് ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ഏഴ് യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സേവനം ആരംഭിച്ചതിന് തൊട്ട് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഡിസ്നി ഇന്ത്യയിൽ സ്ട്രീമിങ് സേവനം ആരംഭിക്കുന്ന തിയ്യതി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. മിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്ക്ഡൌണിലാണെങ്കിലും സ്ട്രീമിങ് സേവനം ആരംഭിക്കാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു.

 സ്ട്രീമിംഗ് സേവനം

ലോക്ക്ഡൗണിനിടയിൽ പുതിയ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നത് ഒരു തരത്തിൽ ഡിസ്നി പ്ലസിന് ഗുണം ചെയ്യും. വീട്ടിലിരിക്കുന്ന ഇന്ത്യയിലെ ആളുകൾക്കും ഡിസ്നി പ്ലസ് പ്രവർത്തനം ആരംഭിക്കുന്നത് ഗുണം ചെയ്യാതിരിക്കില്ല. മാർച്ച് 29 ന് ഡിസ്നി + ഇന്ത്യയിൽ സേവനം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് മാറ്റിവയ്ക്കുകയായിരുന്നു. ലോഞ്ച് മാറ്റി വച്ച് ആഴ്ച്ചകൾക്ക് ശേഷമാണ് കമ്പനി പുതിയ തിയ്യതി ഏപ്രിൽ 3 ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഡിസ്നി + ഹോട്ട്സ്റ്റാർ വില

ഡിസ്നി + ഹോട്ട്സ്റ്റാർ വില

ഇന്ത്യയിലെ ഡിസ്നി + ഡിസ്നി + ഹോട്ട്സ്റ്റാർ ആയി പ്രവർത്തിക്കും, അവിടെ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു അഡിഷണൽ പായ്ക്ക് കൂടി ലഭിക്കും. ഹോട്ട്സ്റ്റാറുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ തന്നെ നിലവിലെ ഹോട്ട്സ്റ്റാർ ഉപയോക്താക്കളെയെല്ലാം ഡിസ്നി പ്ലസിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. നിലവിലുള്ള ഹോട്ട്സ്റ്റാർ പ്ലാനുകൾ അതുപോലെ തുടർന്നും നൽകില്ല. പുതുക്കിയ നിരക്കുകളിലായിരിക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുക.

കൂടുതൽ വായിക്കുക: ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്കൂടുതൽ വായിക്കുക: ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്

പ്രീമിയം

നിലവിൽ പ്രീമിയം ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് ഒരു വർഷത്തേക്ക് 999 രൂപയാണ് വില വരുന്നത്. പുതുതായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതോടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷന് 1,400 രൂപ നിരക്ക് നൽകേണ്ടി വരും. ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം വരിക്കാർക്ക് ഡിസ്നി + ഒറിജിനലുകളും എച്ച്ബി‌ഒ, ഫോക്സ്, ഷോടൈം എന്നിവയിൽ നിന്നുള്ള ഷോകളും ഉൾപ്പെടെ നൂറിലധികം സീരീസുകളിലേക്കും 250 സൂപ്പർഹീറോ, ആനിമേറ്റഡ് ടൈറ്റിലുകളിലേക്ക് ആക്സസ് ലഭിക്കും.

ഇപ്പോൾ

ഇപ്പോൾ ഡിസ്നി പ്ലസ് ഇല്ലാതെ ഹോട്ട്സ്റ്റാർ മാത്രം നിലവിൽ 999 രൂപയാണ് വാർഷിക പാക്കേജിനായി ഈടാക്കുന്നത്. ഇത് കൂടാതെ ഹോട്ട്സ്റ്റാറിന് അഡീഷണൽ പ്ലാനായി 365 രൂപയുടെ ഒരു വാർഷിക പാക്കേജും ഉണ്ട്. ഡിസ്നി + വരുന്നതോടെ ഈ പ്ലാനിന്റെ വിലയും വർദ്ധിക്കും. ഇത് ഒരു വർഷത്തേക്ക് 399 രൂപയാവാനാണ് സാധ്യത. നിലവിൽ ലഭികകുന്ന ഹോട്ട്സ്റ്റാർ കണ്ടന്റുകളിലൊന്നും മാറ്റം ഉണ്ടാവില്ലെന്നാണ് സൂചന. ഇതിനൊപ്പം ഡിസ്നി പ്ലസ് കണ്ടന്റുകളും ലഭ്യമാകും.

ഹോട്ട്സ്റ്റാറിന്

ഹോട്ട്സ്റ്റാറിന് നിലവിൽ ഇന്ത്യയിൽ പ്രതിമാസം 300 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ നിലയിൽ മാർച്ച് മുതൽ മെയ് വരെ ഐ‌പി‌എൽ സീസൺ നടക്കാറുള്ളതിനാൽ ഈ കാലയളവിൽ ഉപയോക്താക്കലുടെ എണ്ണത്തിൽ വൻ വദ്ധനവാണ് ഉണ്ടാവാറുള്ളത്. ഈ വർഷം കൊറോണ വൈറസ് ഐ‌പി‌എൽ സീസൺ റദ്ദാക്കി. ഇത് കമ്പനിയെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഈ നഷ്ടം നികത്താൻ ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ലോഞ്ചോട് കൂടി സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 സീരിസ് മെയ് മാസം പുറത്തിറക്കുംകൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 സീരിസ് മെയ് മാസം പുറത്തിറക്കും

Best Mobiles in India

Read more about:
English summary
Disney+, one of the much-awaited streaming services, is set to go live on April 3 on India. Disney announced the release date in a press note, just days after the new service went live in seven European countries. Even with most of the world is under lockdown right now, Disney is going ahead with the India launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X