നെറ്റ്ഫ്ലിക്സിനും പ്രൈമിനും ഭീഷണിയായി ഡിസ്നി പ്ലസ് സ്ട്രീമിങ് സർവ്വീസ് ആരംഭിച്ചു

|

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോകൾ, എച്ച്ബി‌ഒ, ഹുലു, ആപ്പിൾ ടിവി + എന്നീ മുൻനിര വീഡിയോ സ്ടട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് ഭീഷണിയായി മൾട്ടി-ബില്യൺ ഡോളർ വിനോദ കമ്പനിയായ ഡിസ്നി ഔദ്യോഗികമായി തങ്ങളുടെ സ്ട്രീമിംഗ് സേവനമായ ഡിസ്നി പ്ലസ് ആരംഭിച്ചു. സ്റ്റാർ വാർസ്, എംസിയു എന്നിവയിൽ നിന്നുള്ള എക്സ്ക്ലൂസീവ് കണ്ടൻറ് അടക്കം നിരവധി നിരവധി സവിശേഷതകളുമായാണ് ഡിസ്നി പ്ലസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വീഡിയോ സ്ട്രീമിങ് വിപണിയെ ഡിസ്നിയെന്ന വമ്പൻ കമ്പനിയുടെ സ്ട്രീമിങ് സർവ്വീസ് ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്.

 

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

നെറ്റ്ഫ്ലിക്സിൽ ഉയർന്ന റെസല്യൂഷനുള്ള കണ്ടൻറുകൾ ആസ്വദിക്കാൻ ഉപയോക്താക്കൾ കൂടുതൽ പണം നൽകേണ്ട സാഹചര്യമാണ് ഉള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഡിസ്നി പ്ലസിൽ എല്ലാ തരത്തിലുള്ള കണ്ടൻറുകളും ഒരു പാക്കേജിൽ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. തിരഞ്ഞെടുത്ത ഡിവൈസുകളിൽ ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ എന്നിവ ഉപയോഗിച്ച് 4 കെ അൾട്രാ എച്ച്ഡിയിൽ ഒരേസമയം 4 വരെ സ്‌ട്രീമിംഗ് ഒരു സിംഗിൾ അക്കൗണ്ടിലൂടെ ലഭിക്കും. കൂടാതെ, ഓഫ്‌ലൈനിൽ കാണുന്നതിനായി കണ്ടൻറ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ഒരു ഓപ്ഷനും ഡിസ്നി നൽകുന്നു.

ലഭ്യമാകുന്ന കണ്ടൻറുകൾ

ലഭ്യമാകുന്ന കണ്ടൻറുകൾ

അവഞ്ചേഴ്‌സ് സീരീസ്, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രാഫിക് സീരീസ്, ദി സിംപ്‌സൺസ്, അവതാർ എന്നിവയുൾപ്പെടെ നിരവധി സവിശേഷ കണ്ടൻറുകൾ ഈ സേവനം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സ്റ്റാർ വാർസ് സ്റ്റോറി ബേസ്ഡ് ടിവി ഷോയായ മണ്ടലോറിയൻ, ദി ക്ലോൺ വാർസ്, ദി ഫാൽക്കൺ ആൻഡ് വിന്റർ സോൾജിയർ, എം‌സി‌യുവിൽ നിന്നുള്ള ഹൌക്കി എന്നിവപോലുള്ള നിരവധി ഒറിജിനൽ കണ്ടൻറുകളും കമ്പനി ഉപയോക്താക്കൾക്കായി നൽകും.

കൂടുതൽ വായിക്കുക : ഇനി വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ തന്നെ നെറ്റ്ഫ്ലിക്സ് വീഡിയോകൾ കാണാംകൂടുതൽ വായിക്കുക : ഇനി വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ തന്നെ നെറ്റ്ഫ്ലിക്സ് വീഡിയോകൾ കാണാം

സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ
 

സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

എക്സ്ബോക്സ് വൺ, പ്ലേസ്റ്റേഷൻ 4, ആപ്പിൾ ടിവി, ഫയർ ടിവി, ആൻഡ്രോയിഡ് ഉപകരണങ്ങൾ, ഐഒഎസ് ഉപകരണങ്ങൾ, ഐപാഡോസ് ഉപകരണങ്ങൾ, സാംസങ് ടിവികൾ, എൽജി ടിവികൾ, ക്രോംകാസ്റ്റ്, വെബ് ബ്രൗസറുകൾ എന്നിവയുൾപ്പെടെ നിരവധി ഡിവൈസുകളിൽ ഡിസ്നി പ്ലസ് സപ്പോർട്ട് ചെയ്യുന്നു. ഇത്തരം ഡിവൈസുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വീഡിയോ സ്ട്രീമിങ് രംഗത്തെ ഈ പുതിയ വമ്പൻ കമ്പനിയുടെ സേവനങ്ങൾ ആസ്വദിക്കാം.

ഇന്ത്യയിൽ ആരംഭിക്കാറായില്ല

ഇന്ത്യയിൽ ആരംഭിക്കാറായില്ല

ആദ്യ ഘട്ടമായി 2019 നവംബർ 12 മുതൽ യുഎസ്, കാനഡ, നെതർലാന്റ്സ് എന്നിവിടങ്ങളിൽ ഡിസ്പ്ലേ പ്ലസ് സേവനം ലഭ്യമാകും. നവംബർ 19 മുതൽ ന്യൂസിലാന്റിലും ഓസ്ട്രേലിയയിലും ഈ സേവനം ആരംഭിക്കും. ഡിസ്നി പ്ലസ് സേവനം ഇറ്റലി, സ്പെയിൻ, യുകെ, ജർമ്മനി എന്നിവിടങ്ങളിൽ 2020 മാർച്ച് 31 മുതൽ ലഭ്യമാക്കും. നിലവിൽ ഡിസ്നി പ്ലസ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഡിസ്നി പ്ലസിൻറെ സബ്ക്രിപ്ഷൻ ചാർജ്ജ്

ഡിസ്നി പ്ലസിൻറെ സബ്ക്രിപ്ഷൻ ചാർജ്ജ്

അമേരിക്കയിൽ പ്രതിമാസം 6.99 ഡോളറാണ് കമ്പനി സബ്ക്രിപ്ഷനായി വാങ്ങുന്നത്. എന്നാൽ പ്രതിവർഷ സബ്ക്രിപ്ഷൻ ഒരു ഡിസ്കൌണ്ടോടു കൂടി 69.99 ഡോളറിന് ലഭ്യമാക്കുന്നു. കാനഡയിലെ ഉപയോക്താക്കൾ പ്രതിമാസം 8.99 കനേഡിയൻ ഡോളറും പ്രതിവർഷം 89.99 കനേഡിയൻ ഡോളറുമാണ് സബ്ക്രിപ്ഷനായി നൽകേണ്ടി വരിക. ഇന്ത്യയിൽ എപ്പോഴാണ് ഡിസ്നി പ്ലസ് ലഭ്യമാകുക എന്ന വിവരം പോലും കമ്പനി പുറത്ത് വിടാത്ത സാഹചര്യത്തിൽ വില കണക്ക് കൂട്ടുക പ്രയാസമായിരിക്കും.

കൂടുതൽ വായിക്കുക: നെറ്റ്ഫ്ലിക്സ്, സോണി ലിവ് എന്നിവയുമായി കരാറുണ്ടാക്കാനൊരുങ്ങി ബിഎസ്എൻഎൽകൂടുതൽ വായിക്കുക: നെറ്റ്ഫ്ലിക്സ്, സോണി ലിവ് എന്നിവയുമായി കരാറുണ്ടാക്കാനൊരുങ്ങി ബിഎസ്എൻഎൽ

നെറ്റ്ഫ്ലിക്സിനെയും പ്രൈം വീഡിയോസിനെയും ബാധിക്കുമോ?

നെറ്റ്ഫ്ലിക്സിനെയും പ്രൈം വീഡിയോസിനെയും ബാധിക്കുമോ?

പ്രൈം വീഡിയോസിന് ഡിസ്നി പ്ലസ് വൻ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക. ആമസോൺ പ്രൈം വീഡിയോസിൻറെ ഭാവി തന്നെ ചിലപ്പോൾ മാറാൻ സാധ്യതയുണ്ട്. ഡിസ്നി പ്ലസ് വളരെ കുറഞ്ഞ വിലയ്ക്ക് വൈവിധ്യമാർന്ന കണ്ടൻറുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ തന്നെ വീഡിയോ സ്ട്രീമിങ് മേഖലയിലെ വമ്പന്മാരായ നെറ്റ്ഫ്ലിക്സിന് കനത്ത തിരിച്ചടി തന്നെ ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Read more about:
English summary
Disney -- the multi-billion dollar entertainment company has officially launched its own streaming service -- the Disney Plus to take on the likes of Netflix, Prime Videos, HBO, Hulu, and Apple TV+. With several advantages like exclusive content from Star Wars and MCU, the streaming service is expected to shake up the entire competition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X