സാംസങ് ഫോണുകൾക്ക് 25 ശതമാനം ഓഫർ, ആപ്പിളിന് ക്യാഷ്ബാക്ക്, ഷവോമിക്ക് 50 ശതമാനം ഓഫ്; ദീപാവലി ഓഫറുകൾ അറിയാം
ദീപാവലി അടുത്തിരിക്കെ വൻ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ. സാംസങ്, ആപ്പിൾ, വിവോ, ഓപ്പോ, വൺപ്ലസ് തുടങ്ങി നിരവധി കമ്പനികൾ ഇതിനോടകം തന്നെ തങ്ങളുടെ ദീപാവലി ഓഫർ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇവരുടെ വിവിധ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
വിവിധ കമ്പനികളുടെ ദീപാവലി ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ജനപ്രിയ ബ്രാൻഡായ ആപ്പിൾ ദീപാവലിയുടെ ഭാഗമായി ഐഫോണുകൾക്ക് 6000 രൂപയോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയതായി ഇറങ്ങിയ ഐഫോൺ 15 ഫോണുകളുടെ പ്രോ മോഡലുകൾക്കാണ് ഈ ഓഫർ. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉടമകൾക്കാണ് ഈ ഓഫർ ലഭിക്കുക. ഐഫോൺ 15ന്റെ സ്റ്റാന്റേർഡ്, പ്ലസ് പതിപ്പുകൾക്ക് 5000 രൂപയായിരിക്കും ഓഫർ ലഭിക്കുന്നത്.

ഐഫോൺ 13 വാങ്ങുമ്പോൾ ആകട്ടെ 3000 രൂപയും നിങ്ങൾക്ക് കിഴിവ് ലഭിക്കുന്നതായിരിക്കും ഐഫോൺ എസ്ഇയ്ക്ക് 2000 രൂപയുടെ കിഴിവും ലഭിക്കുന്നതാണ്. 67,800 രൂപ വരെ വിലയുള്ള സ്മാർട്ട്‌ഫോണുകൾക്ക് ട്രേഡ്-ഇൻ മൂല്യവും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാസംങ്ങിന്റെ ഓഫറുകൾ പരിശോധിക്കുമ്പോൾ തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെല്ലാം ഫോണുകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത് എന്ന് പരിശോധിക്കാം.
അടുത്തിടെ സാംസങ് പുറത്തിറക്കിയ ഗാലക്സി എസ്23യുടെ ഫാൻ എഡിഷനായ എസ്23 എഫ്ഇയ്ക്ക് ഈ ഓഫർ ബാധകമാണ്. ഓഫർ നിലവിൽ വരുന്നതോടെ ഫോണിന്റെ വില 49,999 രൂപ ആയി ചുരുങ്ങും. ഗാലക്സി എസ്23 ആകട്ടെ 61,999 രൂപ മുതൽ ലഭിക്കുമെന്നും സാംസങ് അറിയിച്ചു. അതേ സമയം ഗാലക്സി എഫ്23, ഗാലക്സി എം23, ഗാലക്സി എം04 എന്നീ ഫോണുകൾക്കും കമ്പനി 25 ശതമാനം ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

വൺപ്ലസിന്റെ ദീപാവലി ഓഫറുകൾ പരിശോധിക്കുമ്പോൾ മുൻനിര ഫോണുകൾ പലതിലും വൺപ്ലസ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് വൺപ്ലസ് നോർഡ് 3. ഫോണിന് 3000 രൂപയുടെ തൽക്ഷണ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് കിഴിവ് വഴിയാണ് ഈ ഓഫർ ലഭിക്കുക. ഇതിന് പുറമെ വൺപ്ലസ് നോർഡ് സിഇ3യ്ക്ക് 2000 രൂപയുടെ കിഴിവും വൺപ്ലസ് വാഗ്ദാനം ചെയ്തിരിക്കുന്നു. വൺപ്ലസ് പ്രേമികൾ ഈ ഫോണുകൾ ഇപ്പോൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്.
ഇവയ്ക്ക് പുറമെ വൺപ്ലസ് 11ആർ, വൺപ്ലസ് 11ആർ സോളാർ റെഡ് സ്പെഷ്യൽ എഡിഷൻ എന്നിവയ്ക്ക് 2000 രൂപയുടെ കിഴിവും വൺപ്ലസ് പ്രഖ്യാപിച്ചിരിക്കുന്നു. വൺപ്ലസിന്റെ സഹോദര കമ്പനിയായ ഓപ്പോയും ദീപാവലിയുടെ ഭാഗമായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ഓപ്പോയുടെ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഫൈൻഡ് എൻ3 ഫ്ലിപ് 94,999 രൂപയ്ക്ക് ലഭ്യമാകും മാത്രമല്ല 12,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 8000 രൂപ വരെ ബോണസ് ആയി ലഭിക്കുന്നതാണ്. മാത്രമല്ല 54,999 രൂപയ്ക്ക് റെനോ 10 പ്രോ പ്ലസും 39,999 രൂപയ്ക്ക് റെനോ 10 പ്രോയും സ്വന്തമാക്കാൻ അവസരവും ഒരുക്കിയിട്ടുണ്ട്. റെനോ 10ന്റെ വില 32,999 രൂപയായും എ79ന്റെ വില 19,999 രൂപയായും കുറഞ്ഞിട്ടുമുണ്ട്. ഇന്ത്യൻ വിപണിയിലെ മറ്റൊരു പ്രമുഖ ബ്രാൻഡാണ് ഷവോമി. ദീപാവലി പ്രമാണിച്ച് ഷവോമി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ പരിശോധിക്കാം.
തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകൾക്ക് 50 ശതമാനത്തോളം ഓഫറാണ് റെഡ്മിയും ഷവോമിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വിശദമായി പരിശോധിക്കുമ്പോൾ റെഡ്മി നോട്ട് 12 പ്രോ ഇപ്പോൾ 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിന് പുറമെ 3,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്മി എ2യുടെ എക്സ്ചേഞ്ച് ഓഫർ 5,299 രൂപയാണ്. ഷവോമി 13 പ്രോയുടെ ഓഫർ വില 69,999 രൂപയാണ്. എക്സ്ചേഞ്ച് ബോണസ് വഴി 5,000 രൂപ വരെയും ലാഭിക്കാവുന്നതാണ്.
വിവോയുടെ ദീപാവലി ഓഫറുകൾ പരിശോധിക്കുമ്പോൾ എസ്ക്90 സീരീസ് ഫോണുകൾക്ക് 10,000 രൂപ വരെയും വി29 സീരീസ് ഫോണുകൾക്ക് 4000 രൂപ വരെയും ആണ് ക്യാഷ്ബാക്ക് ലഭിക്കുക. ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോഴാണ് ഈ ഓഫർ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications








