ഡിജെഐയുടെ പുതിയ ഡ്രോൺ ഏപ്രിൽ 27ന് പുറത്തിറക്കും; വരാനിരിക്കുന്നത് മാവിക് എയർ 2?

|

ഡ്രോൺ നിർമാണ കമ്പനിയായ ഡിജെഐ ഏപ്രിൽ 27 ന് ഒരു പുതിയ പ്രൊഡക്ട് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. പ്രൊഡക്ടുമായി ബന്ധപ്പെട്ട ഒരു ചെറിയ ടീസർ ക്ലിപ്പും കമ്പനി പുറത്ത് വിട്ടു. 'അപ് യുവർ ഗെയിം' എന്ന വാചകത്തോടെയായിരുന്നു ഡിജിഐയുടെ ട്വിറ്റർ പോസ്റ്റ്. ജനപ്രിയ മാവിക് എയർ ഡ്രോണിന്റെ പിൻഗാമിയായിരിന്നും വരാനിരിക്കുന്നത് എന്നാണ് ടെക്നോളജി രംഗത്തെ വിദഗ്ദരുടെ അനുമാനം.

ഡ്രോൺ
 

ഡി‌ജെ‌ഐ വെബ്‌സൈറ്റിലും ലോഞ്ചിനായുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഡ്രോണിന്റെ ക്ലോസപ്പ് ഇമേജ് പോലെ തോന്നിക്കുന്നതും ഒരു ചിത്രവും വെബ്സൈറ്റിൽ ഉണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ മാവിക് എയർ 2 3,500 എംഎഎച്ച് ബാറ്ററി സപ്പോർട്ടോടെയായിരിക്കും പുറത്തിറങ്ങുക. മാത്രമല്ല ഫോൺ മൌണ്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ ഡിസൈനിലുള്ള കൺട്രാളറും ഡ്രോണിനൊപ്പം ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ആമസോൺ, ഫ്ലിപ്കാർട്ട് അടക്കമുള്ള ഇ-കൊമേഴ്സ് സൈറ്റുകൾ ഏപ്രിൽ 20 മുതൽ സേവനം പുനരാരംഭിക്കും

ഡി‌ജെ‌ഐ

മേൽപ്പറഞ്ഞ സവിശേഷതകൾ എല്ലാം ടെക്നോളജി രംഗത്തള്ള ഊഹങ്ങളും പ്രതീക്ഷകളുമാണ്. ഔദ്യോഗികമായി യാതൊരു വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. മാവിക് എയറിന്റെ പിൻ‌ഗാമിയെ മാറ്റി വച്ച് ഒരു പുതിയ പ്രൊഡക്ട് പുറത്തിറക്കാനുള്ള സാധ്യതകൾ കുറവാണ്. എന്തായാലും ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾക്ക് ലോഞ്ച് ഇവന്റ് വരെ കാത്തിരിക്കേണ്ടി വരും. പുതിയ പ്രൊഡക്ടിന്റെ ലോഞ്ച് 2020 ഏപ്രിൽ 27 ന് നടക്കും.

മാവിക് എയർ 8

ഡി‌ജെ‌ഐ മാവിക് എയർ 8 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് സവിശേഷതയുമായി പുറത്തിറങ്ങിയ ആദ്യത്തെ ഡി‌ജെ‌ഐ ഡ്രോൺ ആയിരുന്നു. ഇത് കൂടുതൽ‌ ഫോട്ടോകളും വീഡിയോകളും റെക്കോർഡുചെയ്യാനും സ്റ്റോർ ചെയ്ത് വയ്കാക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു. സ്റ്റോറേജ് വർദ്ധിപ്പിക്കാൻ ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി മാവിക് എയറിൽ നൽകിയിട്ടുണ്ട്. ഡാറ്റാ ട്രാൻസ്ഫറിനായി ഡ്രോണിൽ ഒരു ടൈപ്പ്-സി സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെ

വിപണി
 

വിപണിയിൽ വലിയ വിജയമായി തുടകുന്ന ഡ്രോണുകളിൽ ഒന്നായ ഡിജിഐ മാവിക് എയർ ഫീനിക്സ് ബ്ലാക്ക്, ആർട്ടിക് വൈറ്റ്, ഫ്ലേം റെഡ് എന്നീ മൂന്ന് കളർ ചോയിസുകളിൽ ഡിജെഐ മാവിക് എയർ ലഭ്യമാണ്. 799 ഡോളറാണ്(ഏകദേശം 50,900 രൂപ) ഈ ഡ്രോണിന്റെ വില. ഈ വിലയ്ക്ക് ഡ്രോൺ, ബാറ്ററി, റിമോട്ട് കൺട്രോളർ, കേസ്, രണ്ട് ജോഡി പ്രൊപ്പല്ലർ ഗാർഡുകൾ, നാല് ജോഡി പ്രൊപ്പല്ലറുകൾ എന്നിവ കൂടി കമ്പനി നൽകുന്നുണ്ട്.

ഫ്ലൈ മോർ കോംബോ

ഡിജെഐ മാവിക് എയർ ഫ്ലൈ മോർ കോംബോയും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. ഡ്രോൺ, മൂന്ന് ബാറ്ററികൾ, ഒരു റിമോട്ട് കൺട്രോളർ, ഒരു ട്രാവൽ ബാഗ്, രണ്ട് ജോഡി പ്രൊപ്പല്ലർ ഗാർഡുകൾ, ആറ് ജോഡി പ്രൊപ്പല്ലറുകൾ, ഒരു ബാറ്ററി ടു പവർ ബാങ്ക് അഡാപ്റ്റർ, ഒരു ബാറ്ററി ചാർജിംഗ് ഹബ് എന്നിവയാണ് ഈ കോംബോയിൽ ലഭിക്കുക. ഇതിന് 999 ഡോളറാണ് (ഏകദേശം 63,700 രൂപ) വില വരുന്നത്.

കൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

Read more about:
English summary
Drone manufacturing company DJI recently announced that they will be unveiling a new product on April 27. The brand also published a short teaser clip related to the product. The Twitter post comes with the slogan ‘Up your game’. This hints at possibly a successor to the popular Mavic Air drone. Also Read - COVID-19: Drones to be used to detect Coronavirus from the skies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X