ആപ്പിൾ ഐ ഫോണിലൂടെ അൽഷിമേഴ്സ് കണ്ടെത്താം

|

അടുത്ത കാലത്തായി ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുള്ള നിരവധി ഫീച്ചറുകൾ ആപ്പിൾ തങ്ങളുടെ ഐ ഫോണിലും സ്മാർട്ട് വാച്ചിലും ഉൾപ്പെടുത്തുന്നുണ്ട്. അത്തരം റിസേർച്ചുകളുടെ ഭാഗമായി ഐ ഫോണും മരുന്ന് നിർമ്മാതാക്കളായ എലിലില്ലിയും ചേർന്ന് നടത്തിയ റിസേർച്ചിൻറെ ഭാഗമായി അൽഷിമേഴ്സ് രോഗം കണ്ടെത്താൻ ഐ ഫോൺ എന്ന കണ്ടെത്തലിലെത്തിയത്. ഐ ഫോണിലെ ചില ഡിജിറ്റൽ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അൽഷിമേഴ്സ് രോഗത്തിന്റെ തുടക്കമായ ഡിമെൻഷ്യ കണ്ടെത്താൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞു.

 
ആപ്പിൾ ഐ ഫോണിലൂടെ അൽഷിമേഴ്സ് കണ്ടെത്താം

അലാസ്കയിൽ നടന്ന കോൺഫറൻസിൽ വച്ചാണ് എലിലില്ലിയും ആപ്പിളും ചേർന്ന് നടത്തിയ പഠനം ചർച്ചയായത്. 15 പേരടങ്ങുന്ന സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് സാങ്കേതിക രംഗത്തെ ഈ സുപ്രധാനമായ കണ്ടെത്തൽ. 15 പേരിൽ ആപ്പിൾ, എലിലില്ലി എന്നീ കമ്പനികളിൽ നിന്ന് 5 പേർ വീതവും എവിഡേഷനിൽ നിന്ന് 5 പേരുമാണ് ഉള്ളത്. ആപ്പിളിൻറെ ഹെൽത്ത് ടീം മരുന്ന് നിർമ്മാണ കമ്പനികളുമായി ചേർന്ന് നടത്തുന്ന പഠനങ്ങൾക്കായി വലീയ തുക ചിലവഴിക്കുന്നുവെന്ന സൂചനയാണ് പുറത്തിറങ്ങിയ പഠനറിപ്പോർട്ട് തെളിയിക്കുന്നത്.

പെരുമാറ്റങ്ങളാണ് പഠനവിധേയമാക്കിയത്

പെരുമാറ്റങ്ങളാണ് പഠനവിധേയമാക്കിയത്

അൽഷിമേഴ്സിൻറെ തുടക്കലക്ഷണങ്ങൾ കാണിക്കുന്നവരും അല്ലാത്തവരുമായ ആളുകളിൽ ഐ ഫോൺ, ആപ്പിൾ വാച്ച്, ബെഡിറ്റ് സ്ലീപ്പ് മോണിറ്റർ എന്നിവ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ഓരോ ദിവസത്തെയും പെരുമാറ്റങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. അമേരിക്കയിൽ മാത്രം 6 മില്ല്യൺ ആളുകൾ ഡെമൻഷ്യ ബാധിച്ചവരാണ്. തുടക്കത്തിൽ കണ്ടെത്തിയാൽ പ്രതിരോധം സാധ്യവുമാണ്.

പഠന രീതി

പഠന രീതി

ആദ്യഘടത്തിൽ 12 ആഴ്ച്ചകളിലായാണ് പഠനം നടന്നത്. ആരോഗ്യവാന്മാരായ 82 പേരും ഡെമൻഷ്യയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന 31 പേരും പഠനത്തിൻറെ ഭാഗമായി. പഠനത്തെ ബാധിക്കുമെന്നതിനാൽ ഇക്കാലയളവിൽ മറ്റ് മരുന്നുകൾ കഴിക്കാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. ഇവർക്കെല്ലാം ആപ്പിൾ വാച്ച്, ഐഫോൺ, ബെഡിസ്റ്റ് സ്ലീപ്പ് ട്രാക്കർ എന്നിവ കമ്പനി നൽകി.

രോഗലക്ഷണമുള്ളവർ  മറ്റുള്ളവരെക്കാൾ കുറവ് ടെക്സ്റ്റ് മെസേജുകൾ ആയയ്ക്കുന്നു
 

രോഗലക്ഷണമുള്ളവർ മറ്റുള്ളവരെക്കാൾ കുറവ് ടെക്സ്റ്റ് മെസേജുകൾ ആയയ്ക്കുന്നു

പഠനത്തിലെ നിരീക്ഷണങ്ങൾ പ്രകാരം രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരെക്കാൾ കുറച്ച് ടെക്സ്റ്റ് മെസേജുകൾ മാത്രമാണ് അയക്കുന്നത്. സപ്പോർപ്പ് ആപ്ലിക്കേഷനുകളുടെ ഉപയോഗം രോഗലക്ഷണമുള്ളവരിൽ കൂടുതലാണ്. സർവ്വേകൾ പൂർത്തീകരിക്കാൻ ഇത്തരം ആളുകൾക്ക് താല്പര്യം കുറവാണ്. ഈ പഠനത്തിന് പോരായ്മകൾ പലതുമുണ്ടെന്നും ഈ ഡാറ്റ ഉപയോഗിച്ച് ദീർഘകാലം അനുമാനങ്ങൾ നടത്താൻ സാധിക്കില്ലെന്നും അതുകൊണ്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. രോഗികളോട് പഠനഫലം പറയുന്നതിലും ചില പ്രശ്നങ്ങൾ ഉണ്ടെന്നും അത് ആളുകളുടെ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്നും വിലയിരുത്തുന്നുണ്ട്.

ആപ്പിൾ സ്മാർട്ട് വാച്ച് ഹെൽത്തിന് പ്രാധാന്യം കൊടുക്കുന്നു

ആപ്പിൾ സ്മാർട്ട് വാച്ച് ഹെൽത്തിന് പ്രാധാന്യം കൊടുക്കുന്നു

ഇതുവരെയും ആപ്പിൾ ഡെമൻഷ്യ ഉള്ളവർക്കായുള്ള യാതൊരു പ്രൊഡക്ടും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ആപ്പിൾ സ്മാർട്ട് വാച്ച് ഹെൽത്തിന് പ്രാധാന്യം കൊടുക്കുന്നവയാണ്. അടുത്തിറങ്ങിയ സ്മാർട്ട് വാച്ച് വേർഷൻ ഹൃദയസംബന്ധിയായ കാര്യങ്ങളെ രേഖപ്പെടുത്തുന്നുണ്ട്. മുതിർന്ന ആളുകളെ സഹായിക്കാനായി ഫാൾ ഡിറ്റക്ഷൻ സോഫ്റ്റ് വെയർ ആപ്പിൾ വികസിപ്പിക്കുന്നുണ്ട്. അക്കാഡമിഷ്യൻമാരെയും ഗവേഷകരെയും സഹായിക്കാൻ റിസെർച്ച് കിറ്റ് എന്നൊരു സോഫ്റ്റ് വെയറും ആപ്പിളിനുണ്ട്. ഉപകരണങ്ങളിൽ നിന്ന് ക്ലിനിക്കൽ ഡാറ്റ ശേഖരിച്ച് പാർക്കിൻസൻ സംബന്ധിയായ ന്യൂറോളജി ഡിസോഡറുകളെ കുറിച്ച് പഠിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

Best Mobiles in India

English summary
Apple Inc devices, including the iPhone, in combination with digital apps could differentiate people with mild Alzheimer’s disease dementia and those without symptoms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X