സൂക്ഷിക്കുക, അശ്ലീലസൈറ്റുകൾ കാണുന്നവരുടെ വീഡിയോ ക്യാപ്ച്ചർ ചെയ്യുന്ന ഹാക്കർമാർ സജീവം

|

പോൺ വീഡിയോകൾ കാണുമ്പോൾ ആളുകളെ അവരുടെ വെബ്‌ക്യാമുകളിലൂടെ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ടെന്നും അവ കുടുംബത്തിന് അയച്ചുകൊടുക്കമെന്നും ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങളെ പറ്റി പണ്ടൊരു സൈബർ കേസ് ഉണ്ടായിരുന്നു. പണം ഉണ്ടാക്കാൻ വേണ്ടി ഇല്ലാത്ത വീഡിയോയെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നവയായിരുന്നു ഇത്. എന്നാൽ ഇത്തരമൊരു ഹാക്കിങ് സംവിധാനം ഇപ്പോൾ കണ്ടുപിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്.

 

വെബ്‌ക്യാമുകൾ

ആളുകളുടെ വെബ്‌ക്യാമുകളിൽ നിന്ന് അവരറിയാതെ തന്നെ വീഡിയോ എടുക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന മാലിഷ്യസ് സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതായി പ്രൂഫ് പോയിന്റിലെ സുരക്ഷാ വിദഗ്ധർ അവകാശപ്പെടുന്നു. 'PsiXBot' എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്വെയർ മൈക്രോസോഫ്റ്റ് വിൻഡോസ് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ മാത്രമേ പ്രവർത്തിക്കൂ.

കൂടുതൽ വായിക്കുക: ഗോവ വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റിൽ അശ്ലീല സൈറ്റുകളിലേക്കുള്ള ലിങ്ക്, സൈറ്റ് അടച്ചുപൂട്ടികൂടുതൽ വായിക്കുക: ഗോവ വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റിൽ അശ്ലീല സൈറ്റുകളിലേക്കുള്ള ലിങ്ക്, സൈറ്റ് അടച്ചുപൂട്ടി

സോഫ്റ്റ്വെയർ

അപകടകാരിയായ ഈ സോഫ്റ്റ്വെയർ കമ്പ്യൂട്ടറിൻറെ ഉടമസ്ഥൻ അറിയാതെ തന്നെ കമ്പ്യൂട്ടറിലേക്ക് ലോഡു ചെയ്യുകയാണെന്നും സെക്യൂരിറ്റി എക്സ്പേർട്സ് വ്യക്തമാക്കുന്നു. അപകടകാരിയായ ഒരു വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ മാലിഷ്യസ് കണ്ടൻറ് അടങ്ങുന്ന ഒരു വീഡിയോ, മ്യൂസിക് ഫയൽ വഴിയോ മറ്റേതെങ്കിലും സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യുമ്പോഴോ ആണ് ഈ PsiXBot കമ്പ്യൂട്ടറിൽ കടന്ന് കൂടുന്നതെന്ന് സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെട്ടു.

PsiXBot
 

ഒരാളുടെ കമ്പ്യൂട്ടറിൽ PsiXBot ഇൻ‌സ്റ്റാൾ‌ ചെയ്‌തുകഴിഞ്ഞാൽ‌ പോൺ കണ്ടൻറുമായി ബന്ധപ്പെട്ട ഒരു വെബ് പേജ് തുറക്കുന്നതു വരെ ഈ സോഫ്റ്റ്വെയർ ബാഗ്രൌണ്ടിൽ കാത്തിരിക്കും. കമ്പ്യൂട്ടറിന്റെ ക്യാമറയിലൂടെ ഉപയോഗിക്കുന്ന ആളെ ചിത്രീകരിക്കാൻ വേണ്ട കാര്യങ്ങൾ പോൺ സൈറ്റ് ഓപ്പൺ ചെയ്താൽ ഉടനെ പ്രവർത്തിക്കുന്നു. PsiXBot നിരവധി വർഷങ്ങളായി ഉണ്ടെങ്കിലും പുതുതായി അതിലേക്ക് ചേർത്ത മൊഡ്യൂളാണ് ഹാക്കർമാർക്ക് വീഡിയോ പകർത്താൻ സഹായകരമാവുന്നത്.

കൂടുതൽ വായിക്കുക: ഓസ്ട്രേലിയയിൽ അശ്ലീല സൈറ്റുകൾ കാണാനും ഫേഷ്യൽ റെക്കഗനിഷൻകൂടുതൽ വായിക്കുക: ഓസ്ട്രേലിയയിൽ അശ്ലീല സൈറ്റുകൾ കാണാനും ഫേഷ്യൽ റെക്കഗനിഷൻ

പുതിയ മെഡ്യൂൾ

പുതിയ മെഡ്യൂൾ ചേർത്തതോടെ ഈ സോഫ്റ്റ്വെയർ വൻ ഭീഷണിയായിരിക്കുകയാണ്. ഈ പ്രോഗ്രാം ഇതിനകം ആയിരക്കണക്കിന് തവണ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സെക്യൂരിറ്റി എക്സ്പേർട്സ് വ്യക്തമാക്കി. ഈ സോഫ്റ്റ്വെയറിലൂടെ റെക്കോർഡ് ചെയ്യപ്പെടുന്ന പോൺ കാണുന്നവരുടെ വീഡിയോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടലാണ് ഹാക്കർമാർ ചെയ്യുന്നത്. ബിറ്റ്കോയിൻ രൂപത്തിലാണ് ഇടപാടുകൾ നടക്കുന്നത്.

പ്രൂഫ് പോയിന്റ്

പ്രൂഫ് പോയിന്റ് അനുസരിച്ച്, ഉപയോക്താവ് സന്ദർശിച്ച വെബ്‌സൈറ്റുകളുടെയും അവരുടെ കമ്പ്യൂട്ടറിൽ ടൈപ്പുചെയ്തതിന്റെയും വിശദാംശങ്ങൾ എന്നി ഉപയോക്താവിൽ നിന്ന് തന്നെ ഹാക്ക് ചെയ്ത് എടുത്ത ഇമെയിൽ വിലാസങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഉപയോക്താവിൽ നിന്ന് മോഷ്ടിച്ച മറ്റ് കോൺടാക്റ്റുകൾ എന്നിവയുടെ പട്ടികയിലേക്ക് അയക്കുമെന്ന് അവർ ഭീഷണിപ്പെടുത്തും. ഭിഷണി സന്ദേശത്തിൻറെ സബ്ജക്ട് ലൈനിൽ നിങ്ങളുടെ അശ്ലീല വീഡിയോ റെക്കോർഡ് ചെയ്തു എന്നാണ് സാധാരണ ഉണ്ടാകാറ്.

കൂടുതൽ വായിക്കുക: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന വൻ സംഘം പിടിയിൽ, രക്ഷിച്ചത് 23 കുട്ടികളെകൂടുതൽ വായിക്കുക: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന വൻ സംഘം പിടിയിൽ, രക്ഷിച്ചത് 23 കുട്ടികളെ

അഡൾട്ട് വെബ്‌സൈറ്റ്

അഡൾട്ട് വെബ്‌സൈറ്റ് കാണുന്ന ഒരാളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അയക്കുമെന്ന ഭീഷണി ഉപയോഗിക്കുന്നത് 'സെക്‌സ്‌റ്റോർഷൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. സോഫോസിലെ കമ്പ്യൂട്ടർ സുരക്ഷാ വിദഗ്ധനായ പോൾ ഡക്ക്ലിൻ പറയുന്നത്, നിങ്ങളുടെ വിശദാംശങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ പലപ്പോഴും കള്ളമാണ് പറയുന്നത് എന്നാണ്. മിക്കവാറും എല്ലാ കേസുകളിലും ഇത്തരത്തിലുള്ള വീഡിയോ ഷൂട്ട് ചെയ്തു എന്ന് പറയുന്നത് ഒരു നുണയാണ്.

സ്വകാര്യ വിവരങ്ങൾ

പലപ്പോഴും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നിങ്ങളോട് തന്നെ പറഞ്ഞുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഹാക്കർമാർ നിങ്ങളെ വിശ്വസിപ്പിക്കുന്നത്. സ്വകാര്യ വിവരങ്ങൾ കണ്ടെത്തിയതോടെ എല്ലാം ഹാക്ക് ചെയ്യപ്പെട്ടു എന്ന ധാരണയിൽ ആളുകൾ പണം നൽകാൻ തയ്യാറാകും. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഡാറ്റാ ബ്രീച്ചിൽ നിന്നും ലഭിച്ച വിവരങ്ങളാകാനാണ് സാധ്യത.

കൂടുതൽ വായിക്കുക: നഗ്നചിത്രങ്ങൾക്കായി യാഹൂ എഞ്ചിനീയർ ഹാക്ക് ചെയ്തത് 6,000 അക്കൌണ്ടുകൾകൂടുതൽ വായിക്കുക: നഗ്നചിത്രങ്ങൾക്കായി യാഹൂ എഞ്ചിനീയർ ഹാക്ക് ചെയ്തത് 6,000 അക്കൌണ്ടുകൾ

സെക്‌സ്‌റ്റോർഷൻ

ഒരു സെക്‌സ്‌റ്റോർഷൻ ഇമെയിൽ ലഭിക്കുന്ന എല്ലാവരും പൂർണ്ണ വൈറസ് സ്‌കാൻ നടത്തണമെന്ന് പ്രൂഫ് പോയിന്റ് പറഞ്ഞു. കപ്ലീറ്റ് വൈറസ് സ്കാൻ നടത്താൻ കമ്പ്യൂട്ടറിൻറെ ഹാർഡ് ഡ്രൈവിന്റെ വലുപ്പമനുസരിച്ച് മണിക്കൂറുകൾ എടുത്തേക്കും. എന്നാൽ മാലിഷ്യസ് സോഫ്റ്റ്‌വെയർ എല്ലായ്പ്പോഴും സ്കാനിൽ കണ്ടെത്താൻ കഴിയില്ലെന്നും സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Security experts at Proofpoint claim to have found a piece of malicious software that allows hackers to capture video from their victims' webcams without them knowing. The software, known as 'PsiXBot', only works on computers running Microsoft Windows, and is often loaded on to a computer without the user knowing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X