Home
News

മിന്നൽ മുരളി കാണാൻ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ വെറും 149 രൂപയ്ക്ക് എടുക്കാം

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമ തരംഗമാവുകയാണ്. ടൊവിനോയുടെയും ഗുരു സോമസുന്ദരത്തിന്റെയും പ്രകടനം കൊണ്ട് ഈ സൂപ്പർ ഹീറോ സിനിമ ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുന്നു. മിന്നൽ മുരളി ഇനിയും കാണാത്ത, കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ വെറും 149 രൂപയ്ക്ക് നേടാൻ സാധിക്കും. ഈ സിനിമ കൂടാതെ നിരവധി മറ്റ് സിനിമകളും സീരിസുകളുമെല്ലാം നെറ്റ്ഫ്ലിക്സിൽ ഉണ്ട്. ഒരു മാസത്തെ മൊബൈൽ പ്ലാനിനാണ് 149 രൂപ വില വരുന്നത്. ഈ പ്ലാനിന്റെ വിശദാംശങ്ങളും മറ്റ് പ്ലാനുകളും നോക്കാം.

149 രൂപ പ്ലാൻ

149 രൂപ പ്ലാൻ

നെറ്റ്ഫ്ലിക്സ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തങ്ങളുടെ മെമ്പർഷിപ്പ് പ്ലാനുകളുടെ നിരക്കുകളിൽ മാറ്റം വരുത്തിയത്. ആമസോൺ പ്രൈം വീഡിയോ അതിന്റെ സബ്ക്രിപ്ഷൻ ചാർജ് ഉയർത്തിയപ്പോൾ നെറ്റ്ഫ്ലിക്സ് അത് കുറയ്ക്കുകയാണ് ചെയ്തത്. നേരത്തെ 199 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാൻ ഇപ്പോൾ നിങ്ങൾക്ക് വെറും 149 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത് മൊബൈലിലോ ടാബ്ലറ്റിലോ മാത്രം നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന പ്ലാനാണ്. 480പി എന്ന ക്വാളിറ്റിയിലായിരിക്കും ഇതിൽ സ്ട്രീമിങ് ചെയ്യാൻ സാധിക്കുന്നത്. എല്ലാ നെറ്റ്ഫ്ലിക്സ് കണ്ടന്റിലേക്കും ആക്സസ് നൽകുന്ന പ്ലാനിലൂടെ ഒരു ഡിവൈസിൽ മാത്രമേ സ്ട്രീമിങ് സാധ്യമാവുകയുള്ളു.

199 രൂപ പ്ലാൻ

199 രൂപ പ്ലാൻ

നിങ്ങൾക്ക് മൊബൈലിലോ ടാബ്ലറ്റിലോ സിനിമകൾ സ്ട്രീം ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന മറ്റൊരു ആകർഷകമായ നെറ്റ്ഫ്ലിക്സ് പ്ലാനാണ് 199 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിൽ സ്ട്രീമിങ് ചെയ്യാൻ സാധിക്കുന്നു. ഇത് മികച്ചൊരു പ്ലാനാണ്. ഈ പ്ലാനിലൂടെയും 480പി ക്വാളിറ്റിയുള്ള വീഡിയോ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബേസിക്ക് പ്ലാൻ എന്നാണ് 199 രൂപ പ്ലാൻ അറിയപ്പെടുന്നത്. ഈ പ്ലാൻ തിരഞ്ഞടുത്താലും നിങ്ങൾക്ക് ഒരു സമയത്ത് ഒരു ഡിവൈസിൽ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു.

499 രൂപ പ്ലാൻ

499 രൂപ പ്ലാൻ

480പി എന്ന ക്വാളിറ്റിയിൽ വീഡിയോ സ്ട്രീം ചെയ്യുന്നത് അത്രയ്ക്ക് രസകരമാകില്ല. ഈ അവസരത്തിൽ കൂടുതൽ വിലയുള്ള പ്ലാൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. മിന്നൽ മുരളി അടക്കമുള്ള വിഷ്വൽ ക്വാളിറ്റി കൂടുതലുള്ള സിനിമകൾ കാണാൻ കുറഞ്ഞത് 1080പി അഥവാ ഫുൾ എച്ച്ഡി ക്വാളിറ്റി എങ്കിലും ആവശ്യമാണ്. ഇത്തരം അവസരങ്ങളിൽ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 499 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരേ സമയം രണ്ട് സ്ക്രീനുകളിൽ വരെ സ്ട്രീമിങ് സാധ്യമാകുന്നുണ്ട്. സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിലെല്ലാം ഈ പ്ലാനിലൂടെ സ്ട്രീം ചെയ്യാം. രണ്ട് പേർക്കായി ഒരുമിച്ച് എടുക്കാവുന്ന പ്ലാനാണ് ഇത്. എല്ലാ കണ്ടന്റിലേക്കും ആക്സസും ഇതിലൂടെ ലഭിക്കുന്നു.

649 രൂപ പ്ലാൻ

649 രൂപ പ്ലാൻ

നെറ്റ്ഫ്ലിക്സ് നൽകുന്ന ഏറ്റവും മികച്ച പ്ലാനാണ് പ്രീമിയം പ്ലാൻ. ഈ പ്ലാനിലൂടെ 4കെ + എച്ച്ഡിആർ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാൻ സാധിക്കും. ഫോൺ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവി, ടാബ്ലറ്റ് എന്നിവയിലെല്ലാം കണ്ടന്റ് സ്ട്രീം ചെയ്യാൻ ഇതിലൂടെ സാധിക്കും. നാല് ആളുകൾക്ക് ഒരേ സമയം സ്ട്രീമിങ് സാധ്യമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ നിങ്ങൾക്ക് മൂന്ന് സുഹൃത്തുക്കളെ കൂട്ടി ഈ പ്ലാൻ തിരഞ്ഞെടുക്കാം. മികച്ച ക്വാളിറ്റിയിൽ കണ്ടന്റ് സ്ട്രീം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. നാല് പേർ ചേർന്ന് എടുത്താൽ 162 രൂപയോളമാണ് ഒരാൾക്ക് ചിലവ് വരുന്നത്. ഇത് മൊബൈൽ പ്ലാൻ എടുക്കുന്നതിനെക്കാൾ ലാഭകരവുമാണ്. കൂടുതൽ ഡിവൈസുകളിൽ, ഏറ്റവും മികച്ച ക്വാളിറ്റിയിൽ കണ്ടന്റ് ലഭ്യമാക്കുന്ന പ്ലാനാണ് ഇത്.

More from GizBot

Best Mobiles in India

English summary
You can get a Netflix subscription for just Rs 149 to watch the movie Minnal Murali. Netflix has four plans ranging from Rs 149 mobile plan to Rs 649 premium plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X