Home
News

സൂക്ഷിക്കുക! പൊതുസ്ഥലങ്ങളിലെ യുഎസ്ബിയിൽ നിന്ന് സ്മാർട്ട്ഫോൺ ചാർജ്ജ് ചെയ്യരുത്

പൊതുസ്ഥലങ്ങളിലെ യുഎസ്ബി ചാർജിംഗ് സ്റ്റേഷനുകൾ വഴി മാൽവെയർ സ്മാർട്ട്ഫോണിലേക്ക് കയറുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. ദീർഘ ദൂര ബസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഇത്തരത്തിലുള്ള യുഎസ്ബി ചാർജിംഗ് സ്റ്റേഷനുകൾ സാധാരണമായി തീർന്നിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങളിലെ യുഎസ്ബി പോർട്ടുകളിൽ കണക്ട് ചെയ്ത് ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് മാൽവെയർ കയറുകയും അത് ഉപയോഗിച്ച് ഹാക്കർമാർക്ക് വളരെ വേഗത്തിൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാനും സാധിക്കും.

യുഎസ്ബി

സാധാരണയായി ‘ജ്യൂസ് ജാക്കിംഗ്' എന്നറിയപ്പെടുന്ന രീതിയിലൂടെ ഹാക്കർമാർക്ക് സ്വന്തം ഫോണുകളിൽ നിന്നോ ലാപ്‌ടോപ്പുകളിൽ നിന്നോ യുഎസ്ബി പോർട്ട് വഴി ചാർജിംഗ് സ്റ്റേഷൻ ഹാർഡ്‌വെയറുകളിലേക്ക് മാൽവെയർ പ്രോഗ്രാമുകൾ അയയ്‌ക്കാൻ കഴിയും, അതിനുശേഷം ഈ സ്റ്റേഷനുളിലെ യുഎസ്ബി വഴി കണക്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളിലേക്ക് ഈ മാൽവെയറുകൾ കടക്കുന്നു.

ജ്യൂസ് ജാക്കിംഗ്

സാധാരണയായി കാണുന്ന മറ്റൊരു തന്ത്രം ഒരു യുഎസ്ബി കേബിളിന്റെ അവസാന ഭാഗം തന്നെ ഹാക്കുചെയ്യുന്നു, എന്നിട്ട് അത് ചാർജിംഗ് ഡോക്കിലേക്ക് പ്ലഗിൻ ചെയ്ത് വയ്ക്കുന്നു. ചാർജ്ജിങ്ങിന് എത്തുന്ന ആളുകൾ ബാഗിൽ നിന്ന് യുഎസ്ബി കേബിൾ പുറത്തെടുക്കുന്നതിന് പകരം ഹാക്കറിന്റെ കേബിൾ ഉപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ മാൽവെയറുകൾ സ്മാർട്ട്ഫോണുകളിലേക്ക് പ്രവേശിക്കുന്നു.

യുഎസ്ബി കേബിളിന്റെ അവസാന ഭാഗം

ഇത്തരം മാൽവെയറുകൾ സ്മാർട്ട്ഫോണുകളിൽ കയറാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ പൊതു സ്ഥലങ്ങളിൽ ചാർജ്ജ് ചെയ്യാൻ യുഎസ്ബി പോർട്ടുകളേക്കാൾ എസി അഡാപ്റ്റർ ഉപയോഗിക്കുന്നതാവും നല്ലത്. എസി അഡാപ്റ്ററുകൾ ഉപയോഗിച്ച് ഉപകരണം പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് സാങ്കേതിക വിദഗ്ദർ കണക്കാക്കുന്നത്. അമേരിക്കയിലാണ് ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്കിലും ഇന്ത്യപോലൊരു രാജ്യത്തും ഇത് ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

സ്മാർട്ട്ഫോൺ

ഇത് കൂടാതെ സ്മാർട്ട്ഫോൺ പൊതു സ്ഥലത്ത് ചാർജ്ജ് ചെയ്യുമ്പോൾ ഉള്ള മറ്റൊരു സുരക്ഷാ ഓപ്ഷൻ പ്രത്യേകമായി പുറത്തിറങ്ങുന്ന ‘നോ-ഡാറ്റ ട്രാൻസ്ഫർ' യുഎസ്ബി കേബിളുകൾ ഉപയോഗിക്കുക എന്നാണ്. ഈ സ്പെഷ്യൽ ഡാറ്റാ കേബിളുകളിലൂടെ ചാർജ്ജ് ചെയ്യാൻ മാത്രമേ സാധിക്കു. ഡാറ്റ ഫയലുകൾ ഒന്നും തന്നെ ഇവയിലൂടെ ട്രൻസ്ഫർ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ മാൽവെയറുകൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. ഈ പ്രത്യേകമായി നിർമ്മിച്ച കേബിളുകൾ‌ക്ക് യു‌എസ്ബി പോർട്ടിൽ‌ നിന്നും ട്രാൻസ്മിറ്റ് ചെയ്യുന്ന ഡാറ്റയെ തടയാനുള്ള കണക്റ്റർ‌ പിൻ‌സ് ഉണ്ട്. ഈ കണക്ടർ പിൻസ് മാൽവെയറുകളെ തടയും.

ആക്സസറീസുകൾ

ജ്യൂസ്-ജാക്ക് ഡിഫെൻഡർ പോലുള്ള യുഎസ്ബിയിലൂടെ ഡാറ്റാ കൈമാറ്റം ചെയ്യുന്ന സംവിധാനം ഉള്ള നിരവധി ഫീച്ചറുകളുള്ള ആക്സസറീസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവ യുഎസ്ബി കേബിളിലൂടെ സ്മാർട്ട്ഫോണിലേക്ക് എത്തുന്നതിൽ നിന്ന് ഡാറ്റയെ തടയുന്നു. ഇവ പൊതു സ്ഥലത്തെ യുഎസ്ബി പോർട്ടും ഒരു വ്യക്തിയുടെ സ്മാർട്ട്ഫോണുകളും തമ്മിലൂള്ള ഡാറ്റാ കൈമാറ്റത്തെ നിയന്ത്രിക്കുന്ന സംവിധാനമാണിത്.

സ്മാർട്ട്ഫോണിലെ ഡാറ്റ

പൊതു ഇടങ്ങളിൽ നിന്നും ചാർജ്ജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്ന മാൽവെയറുകളിലൂടെ ഹാക്കർമാർക്ക് സ്മാർട്ട്ഫോണിലെ ഡാറ്റ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും. വലിയ ആൾക്കുട്ടത്തിലേക്ക് എളുപ്പത്തിൽ മാൽവെയറുകൾ കൈമാറാൻ സാധിക്കുന്ന തന്ത്രമായതിനാൽ തന്നെ ഇന്ത്യയിലും ഇവ ഉണ്ടായേക്കും. പൊതു ഇടങ്ങളിൽ വച്ച് സ്മാർട്ട്ഫോണുകൾ ചാർജ്ജ് ചെയ്യുമ്പോൾ കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യമാണ്. യാത്ര ചെയ്യുമ്പോൾ ചാർജ്ജ് ചെയ്യാനായി എസി അഡാപ്റ്റർ ഉള്ള ചാർജ്ജറോ ഡാറ്റ കൈമാറ്റം ചെയ്യുന്നത് തടയുന്ന യുഎസ്ബി കേബിളോ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
Officials have warned about the growing threat of malware being transmitted through public USB charging stations. As these charging stations have become more common—in hotels, airports, train stations, and even on some city sidewalks—hackers have developed a new set of hacking techniques to take advantage of them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X