ജിയോ 4ജിയുടെ ഡൌൺലോഡ് വേഗത വൻതോതിൽ കുറഞ്ഞു, വിഐയ്ക്ക് നേട്ടം
2021 ഫെബ്രുവരിയിൽ ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് നൽകിയ 4ജി വേഗതയുടെ കണക്കുകൾ ട്രായ് പുറത്ത് വിട്ടു. ട്രായ് 'മൈസ്പീഡ്' പോർട്ടലിലാണ് ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഈ ഡാറ്റ അനുസരിച്ച് തുടർച്ചയായ രണ്ടാം മാസവും റിലയൻസ് ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗത കുറഞ്ഞു. പക്ഷേ ഇപ്പോഴും 4ജി വേഗതയുടെ കാര്യത്തിൽ ജിയോ മുന്നിൽ തന്നെയാണ്. ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗത 15.4 എംബിപിഎസ് ആണ്. ഇത് 2021 ജനുവരിയിൽ 17.9 എംബിപിഎസ് ആയിരുന്നു. 2020 ഡിസംബറിൽ 20.2 എംബിപിഎസ് ഡൌൺലോഡ് സ്പീഡാണ് ജിയോയ്ക്ക് ഉണ്ടായിരുന്നത്.

വോഡഫോൺ, ഐഡിയ എന്നിവ വിഭജിച്ചാണ് ഇപ്പോഴും ട്രായ് വേഗത കണക്കാക്കുന്നത്. ഇരു ടെലിക്കോം കമ്പനികളും ഒരുമിച്ചെങ്കിലും ട്രായ് ഡാറ്റ രണ്ടും വിഭജിച്ചാണ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരിയിൽ വോഡഫോണിന്റെ ശരാശരി 4ജി ഡൌൺലോഡ് വേഗത 9.2 എംബിപിഎസ് ആണ്. ഐഡിയയ്ക്ക് 8 എംബിപിഎസ് ഡൌൺലോഡ് വേഗതയുണ്ട്. 4ജി നെറ്റ്‌വർക്കിൽ എയർടെല്ലിന്റെ ശരാശരി വേഗത 7.2 എംബിപിഎസ് ആണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം ഓപ്പറേറ്റർ 4ജി വേഗതയിൽ പിന്നിൽ തന്നെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

2021 ജനുവരിയിൽ വോഡഫോണിന്റെ ശരാശരി ഡൌൺലോഡ് വേഗത 8.7 എംബിപിഎസ് ആയിരുന്നു. കഴിഞ്ഞ മാസം ഇത് 9.2 എംബിപിഎസായി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓപ്പറേറ്ററായി വിഐയെ ആണ് ഓക്ല റിപ്പോർട്ട് തിരഞ്ഞെടുത്തത്. ട്രായ്, ഓക്ല ഡാറ്റകളിൽ വൈരുദ്ധ്യം ഉണ്ട്. ട്രായ് ഡാറ്റ അനുസരിച്ച് റിലയൻസ് ജിയോ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ടെലിക്കോം കമ്പനി ഉപയോക്താക്കൾക്ക് നൽകുന്ന ശരാശരി 4ജി ഡൗൺലോഡ് വേഗത കഴിഞ്ഞ മാസം 15.4 എംബിപിഎസായി കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനം കൈവിടുന്നില്ല.

4ജി നെറ്റ്‌വർക്കിലെ അപ്‌ലോഡ് വേഗതയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ വോഡഫോൺ 7.2 എംബിപിഎസ് ശരാശരി അപ്‌ലോഡ് വേഗതയുമായി വീണ്ടും പട്ടികയിൽ ഒന്നാണ് സ്ഥാനത്താണ്. ശരാശരി 6.4 എംബിപിഎസ് വേഗതയുള്ള ഐഡിയ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ യഥാക്രമം 4.2 എംബിപിഎസ്, 3.6 എംബിപിഎസ് അപ്‌ലോഡ് വേഗതയുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ ഡൌൺലോഡ് വേഗത നൽകുന്ന ജിയോ അപ്ലോഡ് വേഗതയുടെ കാര്യത്തിൽ പിന്നിലാണ്.

ട്രായ് ഡാറ്റ പ്രകാരം റിലയൻസ് ജിയോ ഡൌൺലോഡ് വേഗതയുടെ കാര്യത്തിൽ ഒന്നാമത് എത്തിയപ്പോൾ മറ്റ് നെറ്റ്വർക്ക് സ്പീഡ് അളക്കുന്ന സേവനങ്ങളായ ടുട്ടെല, ഓക്ല എന്നിവ ഭാരതി എയർടെലിനെ ഏറ്റവും വേഗതയേറിയ ഓപ്പറേറ്ററായി തിരഞ്ഞെടുത്തു. ഈ മാസം ആദ്യം, ‘2021 സ്റ്റേറ്റ് ഓഫ് മൊബൈൽ എക്സ്പീരിയൻസ്' റിപ്പോർട്ടിൽ, ട്യൂട്ടേല പരീക്ഷിച്ച ആറ് മെട്രിക്കുകളിൽ നാലെണ്ണത്തിൽ വിജയിച്ച ഭാരതി എയർടെല്ലിനെ ട്യൂട്ടേല ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം ഓപ്പറേറ്ററായി റേറ്റുചെയ്തു.

ട്യൂട്ടേലയുടെ റിപ്പോർട്ടിൽ, ഭാരതി എയർടെല്ലിന്റെ ശരാശരി 4ജി ഡൗൺലോഡ് വേഗത 10 എംബിപിഎസ് ആണ്. വോഡഫോൺ ഐഡിയ 9.6 എംബിപിഎസ് വേഗതയുമായി ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 6.5 എംബിപിഎസ് മീഡിയൻ സ്പീഡുമായി പട്ടികയിൽ മൂന്നാമത്തെ സ്ഥാനത്താണ് റിലയൻസ് ജിയോ. ട്രായ് റിപ്പോർട്ടിൽ ജിയോ ഒന്നാം സ്ഥാനത്ത് വന്നത് ടെൽകോയെ സംബന്ധിച്ച് ഗുണം ചെയ്യുന്ന കാര്യമാണ്. കൂടുതൽ സ്പെക്ട്രം സ്വന്തമാക്കിയ ജിയോ വൈകാതെ നെറ്റ്വർക്ക് വികസിപ്പിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








