ഡ്രോൺ രജിസ്ട്രേഷനുള്ള അവസാന തിയ്യതി നീട്ടി

|

എല്ലാ ഡ്രോൺ ഓപ്പറേറ്റർമാർക്കും തങ്ങളുടെ ഡ്രോൺ രജിസ്റ്റർ ചെയ്യാൻ ജനുവരി 31 വരെ സമയമുണ്ടെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ ജനറൽ കാസെം സോളിമാനി കൊല്ലപ്പെട്ടതിന് ശേഷമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഇത് നിർബന്ധിത നിയമമാണെന്നും ഡ്രോൺ രജിസ്റ്റർ ചെയ്യാതെ ഉപയോഗിക്കുന്ന ആളുകൾക്ക് ഇന്ത്യൻ പീനൽ കോഡ്, എയർക്രാഫ്റ്റ് ആക്ട് എന്നിവ അനുസരിച്ചുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

സിവിൽ ഡ്രോണുകൾ
 

സിവിൽ ഡ്രോണുകളെയും ഡ്രോൺ ഓപ്പറേറ്റർമാരെയും തിരിച്ചറിയാൻ സഹായിക്കുന്നതിനായാണ് രജിസ്ട്രേഷൻ സംവിധാനം. ഡ്രോണുകളും ഡ്രോൺ ഓപ്പറേറ്റർമാർക്കും രജിസ്റ്റർ ചെയ്യാൻ സർക്കാർ നൽകുന്ന അവസരമാണ് ഇത്. ഡ്രോണുകൾ കൈവശമുള്ള എല്ലാ വ്യക്തികളും ഈ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തിയ്യതി 2020 ജനുവരി 31 ആണ്

അനധികൃത ഡ്രോണുകൾ

ഇന്ത്യയിൽ അനധികൃത ഡ്രോണുകളുടെ എണ്ണം 50,000 മുതൽ 60,000 വരെയാണെന്ന് എഫ്ഐസിഐ കമ്മിറ്റി കോ-ചെയർ അങ്കിത് മേത്ത പറഞ്ഞു. കളിപ്പാട്ട ഡ്രോണുകൾ പ്രവർത്തിക്കുന്നവർ പോലും അവരുടെ ഡ്രോണിനെക്കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന ഡ്രോണുകളെപ്പറ്റിയുള്ള ഡാറ്റാബേസ് ലഭിക്കുന്നതിനാണ് ഈ രജിസ്‌ട്രേഷൻ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 250 gm വരെ ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 250 gm മുതൽ 2 കിലോഗ്രാം വരെ ഭാരമുള്ള മൈക്രോ ഡ്രോണുകൾ വരെ രജിസ്റ്റർ ചെയ്യും.

കൂടുതൽ വായിക്കുക: ചൈന മിഡിൽ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്ന ഡ്രോണുകൾ മനുഷ്യനെ കൊല്ലാൻ കഴിവുള്ളത്

മൈക്രോ ഡ്രോണുകൾ

നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ആകെ ഡ്രോണുകളിൽ എൺപത് ശതമാനവും മൈക്രോ ഡ്രോണുകളാണ്. 150 കിലോ ഗ്രാം മുതൽ വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി വേണ്ട. ഡ്രോൺ വാങ്ങുന്നത് സിം കാർഡ് വാങ്ങി ആക്ടിവേറ്റ് ചെയ്യുന്നതുപോലെയാക്കാനാണ് പുതിയ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

നിയമ നടപടികൾ
 

നിലവിൽ പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ല. പദ്ധതി നിലവിൽ വന്നതിനുശേഷം രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടികൾ സ്വികരിക്കും. ശിക്ഷയും നഷ്ടപരിഹാരവും എന്താണെന്ന കാര്യത്തിൽ ഇതുവരെ അവസാന തീരുമാനമായിട്ടില്ല. കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്ന നാനോ ഡ്രോണുകൾ പോലും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

നിങ്ങളുടെ ഡ്രോൺ എങ്ങനെ രജിസ്റ്റർ ചെയ്യാം

നിങ്ങളുടെ ഡ്രോൺ എങ്ങനെ രജിസ്റ്റർ ചെയ്യാം

- ആദ്യം, നിങ്ങൾ ഡിജിറ്റൽ സ്കൈ പോർട്ടലിലേക്ക് പോയി "GO TO DRONE ENLISTMENT SITE" ക്ലിക്കുചെയ്യുക.

- ഇപ്പോൾ റൂൾസ് ആന്റ് റഗുലേഷൻസ് ഉള്ള ഒരു പേജ് നിങ്ങൾക്ക് കാണാൻ കഴിയും, അത് നിങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വായിക്കേണ്ടതാണ്.

- താഴേക്ക് സ്ക്രോൾ ചെയ്ത് "എൻ‌ലിസ്റ്റ് മൈ ഡ്രോൺ" ഓപ്ഷനിൽ ക്ലിക്കുചെയ്യുക

- ഇപ്പോൾ, കമ്പനിയുടെ പേര്, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ്‌വേഡ് എന്നിവയുൾപ്പെടെ നിങ്ങളെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കണം.

- ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ ഐആം നോട്ട് എ റോബോട്ട് ചെക്ക് ചെയ്ത്. ഒടിപി ജനറേറ്റ് ക്ലിക്ക് ചെയ്യുക.

- നിങ്ങൾ‌ ഫോമിൽ‌ നൽ‌കിയ നമ്പറിൽ‌ ഒ‌ടി‌പി ലഭിക്കും.

- ഒ‌ടി‌പി നൽകുക. ഇതോടെ പ്രോസസ് പൂർത്തിയാകും.

- ഡ്രോൺ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഓപ്പറേറ്റർക്ക് ഒരു ഓപ്പറേറ്റർ അംഗീകാര നമ്പർ (OAN) ലഭിക്കും. ഓപ്പറേറ്ററുടെ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ ഡ്രോണിനും ഒരു ഡ്രോൺ അംഗീകാര നമ്പർ ലഭിക്കും.

കൂടുതൽ വായിക്കുക: ഊബറിൽ ഭക്ഷണമെത്തിക്കാൻ ഡ്രോണുകൾ, പദ്ധതി പരിക്ഷണഘട്ടത്തിൽ

Most Read Articles
Best Mobiles in India

Read more about:
English summary
On January 13, Aviation Ministry of India announced that all the drone operators have time till January 31 to register their drones. The government has taken this step after the Iranian General Qasem Soleimani was killed in a drone attack. The announcement also confirmed that this is a mandatory rule and one who fails to register their drone will face the consequences under the Indian Penal Code and the Aircraft Act.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X