ഇ-റുപ്പി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോം ഇന്ന് അവതരിപ്പിക്കും

|

ഇ-റുപ്പി ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോം ഇന്ന് ലോഞ്ച് ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഈ ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷന്റെ ലോഞ്ച് നടക്കുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇ-റുപ്പി

ഇ-റുപ്പി ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അതിന്റെ യുപിഐ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചെടുത്തതാണ്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യം & കുടുംബ ക്ഷേമം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടൊണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ആകർഷകമായ നിരവധി സവിശേഷതകളുമായിട്ടായിരിക്കും ഈ പ്ലാറ്റ്ഫോം വരുന്നത്.

വാട്സ്ആപ്പിന് പണി കൊടുത്ത് കേന്ദ്ര സർക്കാർ, സന്ദേശ് ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തുവാട്സ്ആപ്പിന് പണി കൊടുത്ത് കേന്ദ്ര സർക്കാർ, സന്ദേശ് ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു

എന്താണ് ഇ-റുപ്പി?

എന്താണ് ഇ-റുപ്പി?

പണം കൈമാറാനുള്ള ക്യാഷ്ലസ് കോൺടാക്ലസ് പ്ലാറ്റ്‌ഫോം എന്ന പേരിലാണ് ഇ-റുപ്പി അവതരിപ്പിക്കുന്നത്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് കൈമാറുന്ന ക്യുആർ കോഡോ എസ്എംഎസ് സ്ട്രിങോ അടിസ്ഥാനമാക്കിയുള്ള ഇ-വൗച്ചറാണ് ഇത്. തടസ്സമില്ലാത്ത വൺടൈം പേയ്‌മെന്റ് സംവിധാനം ഇതിലൂടെ സാധ്യമാകുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വൌച്ചർ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ ഉപയോക്താക്കൾക്ക് റിഡീം ചെയ്യാൻ കഴിയും.

വരാനിരിക്കുന്ന ഇ-റുപ്പി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോം ഗുണഭോക്താക്കളെയും സേവനദാതാക്കളെയും ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കുന്നുവെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാൻ കഴിയൂ എന്നതാണ് പ്ലാറ്റ്ഫോമിന്റെ മറ്റൊരു സവിശേഷത. ഇടനിലക്കാരില്ലാതെ സമയബന്ധിതമായി പണമടയ്ക്കുന്നത് ഉറപ്പാക്കാൻ ഇ-റുപ്പി പ്ലാറ്റ്ഫോമിന് സാധിക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്.

സൂമിനെ നേരിടാൻ ഗൂഗിളിന്റെ പുതിയ നീക്കം, ഗൂഗിൾ മീറ്റ് വെബ് ആപ്പ് പുറത്തിറക്കിസൂമിനെ നേരിടാൻ ഗൂഗിളിന്റെ പുതിയ നീക്കം, ഗൂഗിൾ മീറ്റ് വെബ് ആപ്പ് പുറത്തിറക്കി

 പ്രധാനമന്ത്രി മോദി

ക്ഷേമ സേവനങ്ങൾ യാതെരു പ്രശ്നവും ഇല്ലാതെ ആളുകളിൽ എത്തിക്കുന്ന വിപ്ലവകരമായ സംരംഭമാണ് ഇ-റുപ്പി എന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു. മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങിയ മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന പദ്ധതികൾക്കു കീഴിൽ സേവനങ്ങൾ നൽകാനും ഇ-റുപ്പി ഉപയോഗിക്കാം. ഡിജിറ്റൽ വൗച്ചറുകൾ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും ഭാഗമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Best Mobiles in India

English summary
Prime Minister Narendra Modi today announced to launch of the e-RUPI digital payment platform. The platform has been developed by the National Payments Corporation of India in collaboration with the Central Government.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X