പ്രീപെയ്ഡ് പ്ലാനുകളിൽ മൾട്ടിപ്പിൾ റീചാർജ് സൗകര്യമൊരുക്കി ബിഎസ്‌എൻഎൽ; അറയേണ്ടതെല്ലാം
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ മൾട്ടിപ്പിൾ റീചാർജ് സംവിധാനം ആരംഭിച്ചു. ബിഎസ്‌എൻഎൽ പ്രീപെയ്ഡ് വൗച്ചർ (പിവി), സ്പെഷ്യൽ താരിഫ് വൗച്ചർ (എസ്ടിവി) എന്നിവയ്ക്കും മൾട്ടിപ്പിൾ റീചാർജ് ബാധകമാണ്. 97 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളിൽ മാത്രമാണ് ഇത് ലഭ്യമാവുക. 1,999 രൂപ വരെ വിലയുള്ള പ്ലാനുകൾക്ക് ഈ സൌകര്യം ലഭിക്കും. ഒരു പ്ലാൻ അവസാനിക്കുന്നതിന് മുമ്പ് അടുത്ത പ്ലാൻ റീചാർജ് ചെയ്യാനും ആദ്യത്തേതിന്റെ വാലിഡിറ്റി കഴിഞ്ഞാൽ മാത്രം രണ്ടാമത്തേത് ആക്ടീവ് ആവുകയും ചെയ്യുന്ന പ്ലാനാണ് ഇത്.

മൾട്ടിപ്പിൾ റീചാർജ് സംവിധാനത്തിലൂടെ എക്സ്റ്റൻഡഡ് ആനുകൂല്യങ്ങളും സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഇത്തരമൊരു സൌകര്യം ബിഎസ്എൻഎ അവതരിപ്പിച്ചിരിക്കുന്നത്. 94രൂപ, 95 രൂപ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ബിഎസ്‌എൻഎൽ അതിന് മുകളിലെ പ്ലാനുകളിലെല്ലാം മൾപ്പിട്ടിൾ റീചാർജ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. 3 ജിബി ഹൈ സ്പീഡ് ഡാറ്റയും 100 വോയ്‌സ് കോളിംഗ് മിനിറ്റും നൽകുന്ന പ്ലാനുകളാണ് ഇവ.

ബിഎസ്എൻഎല്ലിന്റെ പുതിയ മൾട്ടിപ്പിൾ റീചാർജ് സൌകര്യം ലഭ്യമാകുന്ന പ്ലാനുകൾ 97രൂപ, 98 രൂപ, 118, രൂപ, 187 രൂപ, 247 രൂപ, 319 രൂപ, 399 രൂപ, 429 രൂപ, 485 രൂപ, 666 രൂപ, 699, രൂപ, 997 രൂപ, 1,699 രൂപ, 1,999 രൂപ പ്ലാനുകളിൽ ലഭ്യമാകും. നിലവിലുള്ള പ്രീപെയ്ഡ് പ്ലാൻ പ്ലാൻ വാലിഡിറ്റി അവസാനിച്ചാൽ ഉപയോക്താവ് നേരത്തെ റീചാർജ് ചെയ്ത് വയ്ക്കുന്ന രണ്ടാമത്തെ പ്ലാൻ ആക്ടിവേറ്റ് ആവുന്ന പ്ലാനാണ് ഇത്. പ്ലാൻ അവസാനിച്ച് പുതിയത് ആരംഭിക്കുമ്പോൾ ഇക്കാര്യം സ്ഥിരീകരിച്ച് ഉപയോക്താവിന് എസ്എംഎസ് ലഭിക്കും.

സ്വകാര്യ കമ്പനികളോട് മത്സരിച്ച് പിടിച്ച് നിൽക്കാൻ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച പ്ലാനാണ് 599 രൂപയുടെ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് എസ്ടിവി. ദിവസവും 5ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് ഇത്. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. നേരത്തെ സമാന ആനുകൂല്യങ്ങൾ നൽകുന്നൊരു പ്ലാൻ 551 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. ഇത് ആന്ധ്രാപ്രദേശ്, തെലുങ്കാന സർക്കിളുകളിൽ മാത്രമാണ് ലഭ്യമാക്കിയിരുന്നത്.

ബിഎസ്എൻഎല്ലിന്റെ 599 രൂപ പ്രീപെയ്ഡ് എസ്ടിവി രാജ്യത്തുടനീളമുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാകും. ഈ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ ഡാറ്റ മാത്രം നൽകുന്നൊരു പ്ലാനാല്ല. വോയിസ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. നേരത്തെ രണ്ട് സർക്കിളുകളിലേക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ച 551 രൂപ പ്ലാൻ ഡാറ്റ-ഓൺലി പ്ലാനായിരുന്നു. പുതിയ 599 രൂപ പ്ലാൻ കോംബോ പ്ലാനാണ്.

599 രൂപ എസ്ടിവിയിലൂടെ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 250 മിനിറ്റ് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വിളിക്കാൻ സാധിക്കും. ഇതിനൊപ്പം പ്രതിദിനം 5 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. ചെയ്ത തീയതി മുതൽ 90 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എംടിഎൻഎൽ സർക്കിളുകളായ മുംബൈയും ദില്ലിയും ഒഴികെ എല്ലാ ബിഎസ്‌എൻഎൽ സർക്കിളുകളിലും 599 രൂപയുടെ പ്ലാൻ ലഭ്യമാകും.


Click it and Unblock the Notifications








