Home
News

വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക; അല്ലെങ്കിൽ ബാങ്കിലെ പണം മുഴുവൻ തീരും

രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിലുള്ള തട്ടിപ്പ് വ്യാപകമാകുന്നു. നിരവധി സ്ഥലത്താണ് ഇതിനോടകം തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിങ്ങൾ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലിന്റെ പെയ്മെന്റ് ചെയ്തിട്ടില്ല എന്ന തരത്തിലുള്ള മെസേജ് ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് അയച്ചാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്.

ആയതിനാൽ ഇന്ന് രാത്രി തന്നെ നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നും ഈ മെസേജിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറെ ബന്ധപ്പെടുക എന്നും ഈ മെസേജിൽ കൂട്ടിച്ചേർക്കുന്നു. ഇതിനായി ഒരു നമ്പറും ഇവർ നൽകുന്നുണ്ട്. വാട്സ്ആപ്പ് വഴിയും ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുന്നുണ്ട്. ഇത്തരം എന്തെങ്കിലും തരത്തിലുള്ള സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. പുതിയ തരം തട്ടിപ്പിന്റെ ഭാ​ഗമാണ് ഇത്.

വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ശ്രദ്ധിക്കുക; ബാങ്കിലെ പണം മുഴുവൻ തീരും

ഒരിക്കലും ഈ നമ്പറിൽ വിളിക്കുകയോ ഈ സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അരുത്. ഇങ്ങനെ ചെയ്താൽ ഒരുപക്ഷെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടേക്കാം. ഒറ്റ നോട്ടത്തിൽ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നുള്ള സന്ദേശം എന്നേ ഇത് കാണുമ്പോൾ തോന്നു. ആയതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. ഈ തട്ടിപ്പിനെക്കുറിച്ച് വിശദമായി പരിശോധിക്കാം.

ഇത്തരം സന്ദേശങ്ങൾ കണ്ട് കബിളിപ്പിക്കപ്പെട്ട് നിരവധി ഉപഭോക്താക്കളുടെ പണം ഇതിനോടകം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റി ബോർഡുകളുടെ ഔദ്യോ​ഗിക ചിഹ്നങ്ങളും ലോ​ഗോകളും ഇവർ ഉപയോ​ഗിക്കുന്നുണ്ട്. പ്രദേശീക ഭാഷകളിലും ചിലർക്ക് ഈ സന്ദേശം ലഭിക്കുന്നുണ്ട്. സന്ദേശം ലഭിക്കുന്ന ആളുകളുടെ പേരും അക്കൗണ്ട് നമ്പറും ഇത്തരം സന്ദേശങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ തന്നെ പലരും ഈ സന്ദേശം വിശ്വസിച്ച് പണം നൽകാൻ സാധ്യത ഉണ്ട്.

വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ശ്രദ്ധിക്കുക; ബാങ്കിലെ പണം മുഴുവൻ തീരും

MOST READ: ഒറ്റയടിക്ക് ആ വിവോ ഫോണിന് 10000 രൂപ വില കുറഞ്ഞു; ചിന്തിക്കുന്നവർക്ക് കാരണം കിട്ടും, നല്ലൊരു ഫോണും!

ഈ തട്ടിപ്പിനിരയായ ഒരു വ്യക്തിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് 4.9 ലക്ഷം രൂപ നഷ്ടമായെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇലക്‌ട്രിക്കൽ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടത്. വൈദ്യുതി ബില്ല് കുടിശ്ശികയുണ്ടെന്നും ഉടൻ അടച്ചില്ലെങ്കിൽ നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് ഇവർ ഇയാളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ടീംവ്യൂവർ ക്വിക്ക് സപ്പോർട്ട് മൊബൈൽ ആപ്പ് ഉപയോ​ഗിച്ച് വേണം ബില്ല് അടക്കേണ്ടത് എന്നും തട്ടിപ്പുകാർ ഇയാൾക്ക് നിർ​ദേശം നൽകി.

ഇത് വിശ്വസിച്ച് ഇയാൾ ഈ ആപ്പ് ഡൗൺലോ‍ഡ് ചെയ്തു. ഇതോടെ ഇയാളുടെ ബാങ്ക് അക്കൗണ്ടിന്റെ ആക്സസ് തട്ടിപ്പുകാർക്ക് ലഭിക്കുകയും അക്കൗണ്ടിൽ നിന്ന് മൊത്തം 4.9 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തു. നിരവധി തട്ടിപ്പുകളാണ് ഇത്തരത്തിൽ ഇന്ന് രാജ്യത്ത് ആകെമാനം നടക്കുന്നത്. അതേ സമയം ഇതുപോലുള്ള തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് എങ്ങനെ രക്ഷപെടാമെന്ന കാര്യം വിശദമായി പരിശോധിക്കാം.

ഇത്തരത്തിൽ വരുന്ന എസ്എംഎസുകളോടോ വാട്സ്ആപ്പ് സന്ദേശങ്ങളോടോ ഫോൺ കോളുകളോടോ പ്രതികരിക്കാതെ ഇരിക്കുക. ഫിഷിം​ഗ് മെയിലുകളിലും സന്ദേശങ്ങളിലും ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യതെ ഇരിക്കുക. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ ബില്ലിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഫോൺ നമ്പറോ വെബ്‌സൈറ്റോ ഉപയോഗിക്കേണ്ടതാണ്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ വൈദ്യുതി ദാതാവിനെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും നല്ലത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിൽ വരുന്ന ഒടിപി എന്നിവ ആരുമായും പങ്കിടാതെ ഇരിക്കുക.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നമ്മുക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇത്തരത്തിൽ എന്തെങ്കിലും തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുക. ഇതിലൂടെ മറ്റുള്ള ഉപഭോക്താക്കളെ ഈ തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് രക്ഷെപ്പെടുത്താൻ സാധിക്കുന്നതായിരിക്കും. കഴിവതും വളരെ ജാ​ഗ്രതയോടെ ഇത്തരം മെസേജുകളെ സമീപിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
Electricity bill fraud is rampant in the country. Such scams have already been reported in many places. This group scams the customers by sending messages like you have not paid the last month's electricity bill.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X