റിലയന്‍സ് ജിയോ 4ജി ഡാറ്റ നിലവിലുളള നമ്പറില്‍ ഉപയോഗിക്കാം!

Written By:

റിലയന്‍സ് ജിയോയുടെ 4ജി സിം സൂപ്പര്‍ഫാസ്റ്റ് നെറ്റ്‌വര്‍ക്ക് നല്‍കുന്നതിനാല്‍ ടെലികോം മേഖലയില്‍ അത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ്.

റിലയന്‍സ് ജിയോ മറ്റു കമ്പനികള്‍ക്ക് ഭീക്ഷണിയോ?

എല്ലാവരും ഇപ്പോള്‍ ജിയോ സിം എടുക്കാന്‍ ശ്രമിക്കുന്നതിനാല്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളുടെ മുന്നില്‍ ഇപ്പോള്‍ വന്‍ തിരക്കാണ്. അതു പോലെ തന്നെ സിം കിട്ടിക്കഴിഞ്ഞാല്‍ അത് ആക്ടിവേറ്റ് ആക്കുന്നതിന് ദിവസങ്ങള്‍ എടുക്കുകയാണ്.

റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?

ഇതിനിടയിലാണ് റിലയല്‍സ് പുതിയ സവിശേഷതകള്‍ നല്‍കുന്നത്. അതായത് ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ ഏതു സിമ്മില്‍ വേണമെങ്കിലും ജിയോ 4ജി സിം ഉപയോഗിക്കാം.

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (MNP)

ഇതു വഴി നിങ്ങള്‍ക്ക് എയര്‍ടെല്‍, വോഡാഫോള്‍, ബിഎസ്എന്‍എല്‍ എന്നീ വരിക്കാരുടെ നമ്പറുകള്‍ പേര്‍ട്ട് ചെയ്യാം. കൂടാതെ സൗജന്യമായി അണ്‍ലിമിറ്റഡ് 4ജി പ്രിവ്യൂ ഓഫറും നല്‍കുന്നു.

എങ്ങനെ പോര്‍ട്ട് ചെയ്യാം

1. ആദ്യം നിങ്ങള്‍ 'PORT Mobile Number' എന്ന് ടൈപ്പ് ചെയ്ത് 1900 ലേയ്ക്ക് മെസേജ് അയയ്ക്കുക.

2. നിങ്ങള്‍ക്ക് ഒരു കോട് ലഭിക്കുന്നതാണ്.

3. അതിനു ശേഷം അടുത്തുളള റിലയന്‍സ് സ്‌റ്റോറില്‍ സന്ദര്‍ശിച്ച്, ഈ എസ്എംഎസ് കോടും മറ്റു ഐഡി പ്രൂഫുകളും നല്‍കേണ്ടതാണ്.

4. അങ്ങനെ നിങ്ങള്‍ക്ക് പ്രിവ്യൂ ഓഫറില്‍ റിലയന്‍സ് 4ജി സിം ലഭിക്കുന്നു.

5. ഇനി അണ്‍ലിമിറ്റഡ് ഡാറ്റ സൗജന്യമായി 90 ദിവസം ഉപയോഗിക്കാം.

 

4ജി സ്മാര്ട്ട്‌ഫോണില്‍ എങ്ങനെ ജിയോ സിം എടുക്കാം?

'MyJio app' ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല

ജിയോ 4ജി സിം കിട്ടുന്നതു വരെ MyJio app ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല. സേവന ദാദാവ് തന്നെ കോട് സൃഷ്ടിക്കുന്നതാണ്. നിങ്ങള്‍ക്ക് റിലയന്‍സ് സ്‌റ്റോറില്‍ നേരിട്ട് പോകാവുന്നതാണ്.

 

പ്രിവ്യൂ ഓഫര്‍

പ്രിവ്യൂ ഓഫറില്‍ 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ് സൗകര്യവും, കൂടാതെ ജിയോ ആപ്പ് സ്യൂട്ടും സൗജന്യമായി ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As Reliance Jio's 4G SIM card and the super fast speed of the network are creating a buzz in the Indian telecom sector.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot