ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻ‌ട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

|

ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും മികച്ച പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഈ പ്ലാനുകളിൽ മിക്കതും ദിവസവും നിശ്ചിത ജിബി ഡാറ്റ നൽകുന്നവയാണ്. ഈ ഡാറ്റ പലപ്പോഴും തികയാറില്ല. ഓൺലൈൻ ഗെയിമിങ്, സ്ട്രീമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്കെല്ലാം ഡാറ്റ ഉപയോഗിക്കുന്നവർക്കാണ് പലപ്പോഴും ഡാറ്റ തികയാതെ വരുന്നത്. ഈ അവസരത്തിൽ കൂടുതൽ ഡാറ്റ നൽകുന്നതിനായി മികച്ച ഡാറ്റ പായ്ക്കുകൾ ബിഎസ്എൻഎൽ, വിഐ, എയർടെൽ, ജിയോ എന്നീ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്.

എഫ്‌യുപി ലിമിറ്റ്

എഫ്‌യുപി ലിമിറ്റ് അവസനിച്ച് കഴിഞ്ഞും ഡാറ്റ ആവശ്യമുള്ളവർക്ക് വേണ്ടി കുറഞ്ഞ നിരക്കിൽ അധിക ഡാറ്റ നൽകുന്ന പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും ലഭ്യമാക്കുന്നുണ്ട്. ടെലിക്കോം കമ്പനികളുടെ എൻട്രി ലെവൽ ഡാറ്റ വൌച്ചറുകളുടെ വില വളരെ കുറവാണ്. ജിയോക്ക് 11 രൂപ മുതൽ ആരംഭിക്കുന്ന വൌച്ചറുകളുണ്ട്യ വിഐ വൌച്ചറുകൾ 16 രൂപ മുതലാണ് ആരംഭിക്കുന്നത്. എയർടെല്ലും ബിഎസ്എൻഎല്ലും കുറഞ്ഞ വിലയിൽ തന്നെ ഡാറ്റ വൌച്ചറുകൾ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ഏറ്റവും വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ഏറ്റവും വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ എൻട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

വോഡഫോൺ ഐഡിയ എൻട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

16 രൂപ മാത്രം വിലയുള്ള എൻ‌ട്രി ലെവൽ ഡാറ്റ പായ്ക്കാണ് വിഐ നൽകുന്നത്. ഈ ഡാറ്റ വൗച്ചറിന് 1 ദിവസത്തെ സ്റ്റാൻ‌ഡലോൺ വാലിഡിറ്റി മാത്രമാണ് ഉള്ളത്. ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് ഈ വൌച്ചർ നൽകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ കൂടുതൽ ഡാറ്റ ആവശ്യമായി വരുമ്പോൾ ഉപയോഗിക്കാവുന്ന പ്ലാനാണ് ഇത്. വിഐയുടെ ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ ഡാറ്റ പായ്ക്കിന് 48 രൂപയാണ് വില. മൊത്തം 3 ജിബി ഡാറ്റയാണ് ഈ വൌച്ചർ നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്.

റിലയൻസ് ജിയോ എൻട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

റിലയൻസ് ജിയോ എൻട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

ഇന്ത്യയിലെ മറ്റേതൊരു ഓപ്പറേറ്ററും നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ജിയോ വൌച്ചർ നൽകുന്നു. 11 രൂപയാണ് ജിയോയുടെ ഡാറ്റ വൌച്ചറിന്റെ വില. ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് ഈ വൌച്ചർ നൽകുന്നത്. ഈ വൌച്ചറിന് സ്റ്റാൻ‌ഡലോൺ വാലിഡിറ്റിയില്ല. നിങ്ങളുടെ അൺലിമിറ്റഡ് വാലിഡിറ്റി പ്ലാനിന്റെ കാലാവധി വരെ തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. 21 രൂപയ്ക്ക് 2 ജിബി ഡാറ്റ നൽകുന്ന മറ്റൊരു ഡാറ്റ വൌച്ചറും ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയിൽ 56 ദിവസം വാലിഡിറ്റി നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾകൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയിൽ 56 ദിവസം വാലിഡിറ്റി നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

ഭാരതി എയർടെൽ എൻട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

ഭാരതി എയർടെൽ എൻട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരുടെ ഡാറ്റ വൌച്ചറുകളെക്കാളും വില കൂടിയ വൌച്ചറാണ് എയർടെല്ലിന്റെ എൻട്രി ലെവൽ ഡാറ്റ വൗച്ചർ. ഇതിന് 48 രൂപയാണ് വില. 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ഈ വൌച്ചറിലൂടെ ലഭിക്കുന്നത്. 28 ദിവസത്തെ സ്റ്റാൻഡലോൺ വാലിഡിറ്റിയും ഈ പ്ലാനിനുണ്ട്. എയർടെൽ ഉപയോക്താക്കൾ കുറഞ്ഞ വിലയ്ക്ക് 1ജിബി, 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ഇല്ല എന്നതാണ് ശ്രദ്ധേയം.

ബി‌എസ്‌എൻ‌എൽ എൻ‌ട്രി ലെവൽ‌ ഡാറ്റ വൗച്ചറുകൾ‌

ബി‌എസ്‌എൻ‌എൽ എൻ‌ട്രി ലെവൽ‌ ഡാറ്റ വൗച്ചറുകൾ‌

ബി‌എസ്‌എൻ‌എല്ലിന്റെ വിലകുറഞ്ഞ വൗച്ചർ 16 രൂപയ്ക്കാണ് നൽകുന്നത്. ഈ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയാണ് നൽകുന്നത്. 1 ദിവസത്തെ സ്റ്റാൻഡലോൺ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ബി‌എസ്‌എൻ‌എല്ലിന്റെ രണ്ടാമത്തെ വിലകുറഞ്ഞ വൗച്ചറിന് 56 രൂപയാണ് വില. ഈ വൌച്ചർ ഉപയോക്താക്കൾക്ക് 10 ജിബി ഡാറ്റയാണ് നൽകുന്നത്. 10 ദിവസത്തേക്ക് സിങ് സബ്ക്രിപ്ഷനും ഈ വൌച്ചർ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

Best Mobiles in India

English summary
Jio, Airtel, BSNL And Vodafone Idea offer the best entry level plans available at low rates.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X