യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇല്ലാത്ത സ്മാർട്ട്ഫോണുകൾ വിപണിയിൽ വേണ്ട; നിയമവുമായി യൂറോപ്പ്

|

ടെക് വിപണിയുടെ തലവര മാറ്റുന്ന പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് യൂറോപ്പ്. ടൈപ്പ്-സി പോർട്ട് ഇല്ലാതെ സ്മാർട്ട്ഫോണുകൾ, ക്യാമറകൾ, ഇയർബഡ്സ്, ടാബ്ലറ്റുകൾ എന്നിവ പുറത്തിറക്കാൻ പാടില്ലെന്ന നിയമമാണ് കൊണ്ടുവരുന്നത്. യൂറോപ്യൻ മേഖകളിൽ വിൽക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് ചാർജ് ചെയ്യുന്നതിനായി ഒരു പൊതു ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നിയമമാണ് യൂറോപ്യൻ പാർലമെന്റ് കൊണ്ടുവരുന്നത്. ആപ്പിളിന്റെ ഐഫോണുകൾക്കും പുതിയ നിയമം ബാധകമാകും. ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നതും ആപ്പിളിനെ തന്നെയായിരിക്കും.

 

ഇലക്ട്രോണിക് മാലിന്യങ്ങൾ

ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഒന്നിലധികം ഡിവൈസുകൾ ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്നതിനുമായിട്ടാണ് ഇത്തരമൊരു നിയമം യൂറോപ്യൻ യൂണിയൻ കൊണ്ടുവന്നിരിക്കുന്നത്. അനാവശ്യമായി ചാർജറുകൾ വാങ്ങിക്കുന്നത് ഒഴിവാക്കിയാൽ പ്രതിവർഷം 250 ദശലക്ഷം യൂറോ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നും. ഇതിനായി പുതിയ നിയമം സഹായിക്കുമെന്നും യൂറോപ്യൻ പാർലമെന്റ് വ്യക്തമാക്കി.

അഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തിഅഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തി

ഒരൊറ്റ ചാർജർ

പുതിയ നിയമങ്ങൾ പ്രകാരം ഉപഭോക്താക്കൾക്ക് ഒരോ പുതിയ ഡിവൈസും വാങ്ങുമ്പോൾ പ്രത്യേകം പ്രത്യേകം ചാർജറുകളോ കേബിളുകളോ വാങ്ങേണ്ട ആവശ്യം വരുന്നില്ല. അതിന് പകരം ചെറുതും ഇടത്തരവുമായ എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഡിവൈസുകൾക്കും ഒരൊറ്റ ചാർജർ ഉപയോഗിക്കാൻ കഴിയും. ഇതിലൂടെ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഇ-റീഡറുകൾ, ഇയർബഡ്സ്, ഡിജിറ്റൽ ക്യാമറകൾ, ഹെഡ്‌ഫോണുകൾ, ഹെഡ്‌സെറ്റുകൾ, ഹാൻഡ്‌ഹെൽഡ് വീഡിയോ ഗെയിം കൺസോളുകൾ, വയർഡ് കേബിൾ വഴി റീചാർജ് ചെയ്യാവുന്ന പോർട്ടബിൾ സ്പീക്കറുകൾ എന്നിവയ്ക്കെല്ലാമായി ടൈപ്പ് സി പോർട്ട് മതിയാകും.

ചാർജർ
 

ഏത് ബ്രന്റിന്റെ ഉത്പന്നങ്ങളായാലും ഒരേ ചാർജർ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഫാസ്റ്റ് ചാർജ് സപ്പോർട്ടുള്ള ഡിവൈസുകൾക്കായി ചാർജിങ് വേഗതയുള്ള യുഎസ്ബി ടൈപ്പ്-സി ചാർജറുകൾ ഉപയോഗിക്കാം. ഇത് തന്നെ മറ്റ് ഡിവൈസുകൾക്കും ഉപയോഗിക്കാൻ സാധിക്കും. പുതിയ ഡിവൈസുകളുടെ ചാർജിങ് സവിശേഷതകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുമെന്ന് യൂറോപ്യൻ പാർലമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്

ചാർജിങ് ഫീച്ചർ

ചാർജിങ് സവിശേഷതകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ചാർജറുകൾ അനുയോജ്യമാണോ എന്ന് അറിയാൻ സാധിക്കും. ചാർജിങ് ഡിവൈസ് ഇല്ലാതെ പുതിയ ഉത്പന്നം വാങ്ങണോ അതോ ചാർജിങ് ഫീച്ചർ വ്യത്യസ്തമാണ് എങ്കിൽ ഉത്പന്നത്തോടൊപ്പം ചാർജർ കൂടി വാങ്ങണോ എന്ന് തിരഞ്ഞെടുക്കാനും ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും. ചാർജിങ് വേഗതയ്ക്ക് അനുസരിച്ച് ചാർജറുകൾ തിരഞ്ഞെടുക്കാനും ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.

ഐഫോണുകൾ

ഐഫോണുകൾ നിലവിൽ ലൈറ്റനിങ് പോർട്ടുമായിട്ടാണ് വരുന്നത്. യൂറോപ്യൻ യൂണിയന്റെ പുതിയ നിയമം 2024ൽ കർശനമായി നടപ്പാക്കാൻ ആരംഭിക്കും. ഇതോടെ ആപ്പിളും തങ്ങളുടെ ഐഫോണുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകേണ്ടി വരും. ഐഫോണുകളുടെ ഐഡന്റിറ്റിയായ ലൈറ്റനിങ് പോർട്ടുകൾ ഇതോടെ ഇല്ലാതാകാനും സാധ്യതയുണ്ട്. ശ്രദ്ധേയമായ കാര്യം ആപ്പിൾ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല എന്നതാണ്. വൈകാതെ ആപ്പിളിന്റെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായേക്കും.

അമ്മയെ വെടിവച്ച് കൊന്നത് മറയ്ക്കാൻ കള്ളക്കഥ മെനഞ്ഞ് 16കാരൻ; രണ്ടര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്അമ്മയെ വെടിവച്ച് കൊന്നത് മറയ്ക്കാൻ കള്ളക്കഥ മെനഞ്ഞ് 16കാരൻ; രണ്ടര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്

എപ്പോഴാണ് പുതിയ നിയമം നിലവിൽ വരിക

എപ്പോഴാണ് പുതിയ നിയമം നിലവിൽ വരിക

യൂറോപ്യൻ വിപണിയിൽ ടൈപ്പ് സി പോർട്ട് നിർബന്ധമാക്കുന്ന നിയമം 2024ൽ പ്രാബല്യത്തിൽ വരും. സ്‌മാർട്ട്‌ഫോൺ ടാബ്‌ലെറ്റുകൾ, ഇ-റീഡറുകൾ, ഇയർബഡുകൾ, ഡിജിറ്റൽ ക്യാമറകൾ, ഹെഡ്‌ഫോണുകൾ, ഹെഡ്‌സെറ്റുകൾ, ഹാൻഡ്‌ഹെൽഡ് വീഡിയോഗെയിം കൺസോളുകൾ, പോർട്ടബിൾ സ്പീക്കറുകൾ എന്നിവയെല്ലാം പുറത്തിറക്കുന്ന കമ്പനികൾ ചാർജിങിനായി ടൈപ്പ് സി പോർട്ട് നൽകും. അതുകൊണ്ട് വൈകാതെ കമ്പനികൾ ടൈപ്പ് സി പോർട്ടിലേക്ക് മാറാനാണ് സാധ്യത.

ലാപ്ടോപ്പുകളിലും ടൈപ്പ്-സി പോർട്ടുകൾ

ഡിവൈസുകളിൽ ടൈപ്പ്-സി പോർട്ടുകൾ നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന് 40 മാസത്തിനകം യൂറോപ്പിൽ പുറത്തിറങ്ങുന്ന ലാപ്ടോപ്പുകളിലും ടൈപ്പ്-സി പോർട്ടുകൾ നിർബന്ധമാക്കും. ഇതിലൂടെ ഡിവൈസുകൾക്ക് ഒറ്റ ചാർജർ എന്ന ലക്ഷ്യത്തിലേക്ക് യൂറോപ്പ് എത്തും. ടെക്നോളജി വിപണിയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് യൂറോപ്യൻ യൂണിയൻ എടുത്തിരിക്കുന്നത്.

അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾഅയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

Best Mobiles in India

English summary
Europe is preparing to introduce a new law that will change the face of the tech market. The law prohibits the release of smartphones, cameras, earbuds and tablets without a Type-C port.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X