എക്സ്ക്ലൂസീവ്: ബെൻക്യു ഇനി മെയ്ഡ് ഇൻ ഇന്ത്യ, ഉത്പാദനം ഈ വർഷം തന്നെ ആരംഭിക്കും

|

മോണിറ്ററുകളുടെയും പ്രൊജക്ടർ സിസ്റ്റങ്ങളുടെയും വിപണിയിൽ മുൻനിരയിലുള്ള ബാന്റാണ് ബെൻക്യു. മികച്ച നിലവാരം പുലർത്തുന്ന ഉത്പന്നങ്ങൾകൊണ്ട് വിപണിയിൽ ജനപ്രിതി നേടിയിട്ടുള്ള ബ്രാന്റ് കഴിഞ്ഞ വർഷം രാജ്യത്ത് വലിയ വളർച്ചയാണ് നേടിയത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ വലിയ പദ്ധതികളാണ് ഇപ്പോൾ ബെൻക്യുവിന് ഉള്ളത്. വിൽപ്പന വർധിപ്പിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിൽ ഉത്പാദനം തുടങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ബെൻക്യു ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ രാജീവ് സിങ് ആണ് ഇക്കാര്യം ഗിസ്ബോട്ടിനോട് വെളിപ്പെടുത്തിയത്.ഇന്ത്യയിൽ ഡി2സി അഥവാ ഡയറക്ട് ടു കസ്റ്റമർ സൈറ്റ് സജ്ജീകരിക്കുമെന്നും ഈ വർഷം തന്നെ ഇന്ററാക്ടീവ് പാനലുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തോട് ഗിസ്ബോട്ട് ടീം ചോദിച്ച ചോദ്യങ്ങളും മറുപടികളും ചുവടെ കൊടുക്കുന്നു.

 
എക്സ്ക്ലൂസീവ്: ബെൻക്യു ഇനി മെയ്ഡ് ഇൻ ഇന്ത്യ, ഉത്പാദനം ഈ വർഷം തന്നെ ആരം

ചോദ്യം: കഴിഞ്ഞ വർഷം വിൽപ്പനയുടെ കാര്യത്തിൽ ബെൻക്യുവിന്റെ പ്രകടനം എങ്ങനെയായിരുന്നു?.

2021ൽ ഇന്ത്യയിലെ ബെൻക്യു വലിയ വളർച്ചയാണ് നേടിയത്. മൊത്തത്തിലുള്ള വരുമാനം മുൻ വർഷത്തേക്കാൾ 44% വർദ്ധിച്ചു. എൽസിഡിഎം വിഭാഗത്തിൽ ബെൻക്യു 30% വളർച്ച രേഖപ്പെടുത്തി. വിനോദം, ഗെയിമിങ്, ഗ്രാഫിക് ഡിസൈനിങ്, ഫോട്ടോ എഡിറ്റിംഗ് എന്നിവയെല്ലാം ചെറിയ സ്‌ക്രീനുകളിൽ നിന്ന് വലിയ സ്‌ക്രീനുകളിലേക്ക് മാറുന്നതാണ് ഈ വിഭാഗത്തിന്റെ ഡിമാൻഡിന് പ്രധാനമായും കാരണമായത്. എച്ച്‌ഡി, 2കെ പോലുള്ള കാലഹരണപ്പെട്ട സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായി ട്രൂ 4കെ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യൂബാക്ക് സൗകര്യം നൽകുന്ന, ഒന്നിലധികം സംവേദനാത്മക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന വലിയ സ്‌ക്രീനുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ട്.

ബെൻക്യു നമ്പർ വൺ 27 ഇഞ്ച് മോണിറ്റർ ബ്രാൻഡാണ്. അത് മോണിറ്റർ വിഭാഗത്തിൽ അതിവേഗം വളരുന്ന സെഗ്‌മെന്റാണ്. 2021ൽ ഞങ്ങളുടെ ബി2ടു പ്രൊജക്ടർ ബിസിനസ്സ് 100% വർദ്ധിച്ചുവെന്നും പാൻഡെമിക് കാരണം, ഹോം പ്രൊജക്ടർ വിഭാഗവും വർഷം തോറും 20% എന്ന തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുയാണ് എന്നും ഹോം പ്രൊജക്ടർ സെഗ്‌മെന്റിൽ പ്രൊജക്ടറിന്റെ 2 പുതിയ ഫോം ഫാക്ടറുകളുടെ എൻട്രികൾ ഉണ്ടായിട്ടുണ്ട്. രണ്ട് ഫോം ഫാക്ടറുകളിൽ ആദ്യത്തേത് നിങ്ങളുടെ സ്വീകരണമുറിയിലെ ടിവിയെ മാറ്റിസ്ഥാപിക്കുന്ന 4കെ അൾട്രാ ഷോർട്ട് ത്രോ ലേസർ പ്രൊജക്ടറുകളാണ്. ട്രൂ 4കെ ഡിസ്‌പ്ലേ ഉള്ള പ്രൊജക്ടറുകൾ, വയർലെസ് പോർട്ടബിൾ പ്രൊജക്ടറുകൾ, 4കെ ലേസർ ടിവി എന്നിവ ഈ വളർച്ചയുടെ പ്രധാന സംഭാവനകളാണ്. പ്രാഥമികമായി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രൊജക്ടറുകളുടെ ആവശ്യം ക്രമേണ തിരിച്ചുവരുമ്പോൾ വരും മാസങ്ങളിൽ ഈ വളർച്ച കൂടുതലാകാൻ പോവുകയാണ്.

മഹാമാരിക്ക് മുമ്പ് ഡിജിറ്റൽ ക്ലാസ് റൂം എന്നത് ഒരു ചോയിസ് മാത്രമായിരുന്നു. എന്നാൽ കൊവിഡ് വന്ന് വിദ്യാഭ്യാസം ഒരു ഓൺലൈൻ, വെർച്വൽ ഫോർമാറ്റിലേക്ക് മാറുകയും ചെയ്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനായുള്ള ഒരു സജ്ജീകരണം നിർബന്ധമായി. അവിടെയാണ് ഇന്ററാക്ടീവ് ഫ്ലാറ്റ് പാനലിന്റെ സാധ്യതകൾ. ഈ കാരണങ്ങളാൽ, ഈ വിഭാഗം ഉത്പന്നങ്ങളുടെ വിൽപ്പനയിൽ 200% കുതിപ്പ് ഉണ്ടായി. നിലവിലുള്ള പ്രൊഡക്ട് ലൈനുകളിലെ വിജയത്തിന് പുറമെ, ഹൈബ്രിഡ് സൊല്യൂഷനുകളുടെ ഭാഗമായി വിസി ക്യാമറ പോലുള്ള ചില ഐക്കണിക് സാങ്കേതികവിദ്യകളും ബെൻക്യു കഴിഞ്ഞ വർഷം അവതരിപ്പിച്ചു. വിഐടി ലാമ്പോടുകൂടിയ ഡിസ്‌പ്ലേ ടെക്‌നിനൊപ്പം കണ്ണിന് പ്രാധാന്യം നൽകുന്നത് കൂടിയാണ് ഇവ.

എക്സ്ക്ലൂസീവ്: ബെൻക്യു ഇനി മെയ്ഡ് ഇൻ ഇന്ത്യ, ഉത്പാദനം ഈ വർഷം തന്നെ ആരം

ചോദ്യം: ബെൻക്യു 20 വർഷത്തിലേറെയായി വിപണിയിൽ ഉള്ളതിനാൽ, ഡിസ്പ്ലേ സാങ്കേതികവിദ്യയിൽ കമ്പനി സാക്ഷ്യം വഹിച്ച വലിയ മാറ്റങ്ങൾ എന്തൊക്കെയാണ്?

പരമ്പരാഗത ടിവി സ്‌ക്രീൻ അവതരിപ്പിച്ചതുമുതൽ ഡിസ്‌പ്ലേ സ്‌ക്രീനുകളുമായി ബന്ധപ്പെട്ട സാങ്കേതിക പരിണാമം വിപ്ലവകരവും വേഗത്തിലുള്ളതുമാണ്. തുടക്കത്തിൽ കുറച്ച് പേർക്ക് മാത്രമേ സ്‌ക്രീനുകളിലേക്ക് (വീട്ടിൽ) ആക്‌സസ് ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒരു ഉപഭോക്താവ് ടിവികൾ, സ്‌മാർട്ട്‌ഫോണുകൾ/വാച്ചുകൾ എന്നിവ അടക്കമുള്ളവയിലൂടെ ഒരു നിശ്ചിത സമയത്ത് കുറഞ്ഞത് രണ്ട്-മൂന്ന് സ്‌ക്രീനുകളെങ്കിലും കാണുന്നുണ്ട്. ടിവിയ്ക്കുള്ള ഡിസ്പ്ലേ സാങ്കേതികവിദ്യ കാലക്രമേണ വികസിച്ചു, പഴയ വലിയ ബൾക്കി കാഥോഡ് റേ ട്യൂബുകളിൽ നിന്ന് (സിആർടി) ഇന്നത്തെ അൾട്രാ-സ്ലിം ഓർഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡയോഡ് (ഒഎൽഇഡി) ടിവികളിലേക്ക് അവയുടെ വലുപ്പം കുറയുക മാത്രമല്ല. ടച്ച് പാനലുകൾ, വിആർ, ഐഒടി, എന്നിവ പോലുള്ള സവിശേഷതകൾ വന്നുകഴിഞ്ഞു.

 

വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഓരോ ദിവസവും പുതിയ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിനാൽ കാഴ്ചാനുഭവം മികച്ചതാക്കാൻ ആളുകൾക്ക് താല്പര്യം ഉണ്ട്. ചെറുതിൽ നിന്ന് വലിയ സ്‌ക്രീനുകളിലേക്കുള്ള മാറ്റം, സമ്പന്നമായ അൾട്രാ വൈഡ് ഡിസ്‌പ്ലേകൾ, വളഞ്ഞ മോണിറ്ററുകളിലെ ഇമ്മേഴ്‌സീവ് ഗെയിമിങ് എന്നിവ ഉൾപ്പെടുന്നു. ഇതിന്റെ ഫലമായി, വീഡിയോ കണ്ടന്റിനായുള്ള ഡെലിവറി പ്ലാറ്റ്‌ഫോമായി അതിന്റെ പ്രധാന പ്രവർത്തനം നിലനിൽക്കെ തന്നെ സാങ്കേതിക മുന്നേറ്റങ്ങൾ അതിന്റെ ഫോർമാറ്റിനെയും പ്രേക്ഷകരുടെ കാഴ്ച്ചാ ശീലത്തെയും മാറ്റി. മോണിറ്റർ സെഗ്‌മെന്റിന്റെ മൊത്തത്തിലുള്ള മാർക്കറ്റ് വലുപ്പം അതേപടി തുടരുമ്പോൾ, വലിയ വലിപ്പത്തിലുള്ള മോണിറ്റർ സ്‌ക്രീനുകളുടെ ആവശ്യകതയിൽ വർധനവുണ്ട്. ഉപഭോക്താവിന്റെ നൂതന ഡിജിറ്റൽ അനുഭവങ്ങളുടെ പ്രവണത ഈ കുതിച്ചുചാട്ടത്തിന് ഒരു കാരണമാണ്.

കഴിഞ്ഞ 2 വർഷങ്ങളിൽ, പാൻഡെമിക് കാരണം ഉപയോഗങ്ങൾ പലതും മാറി. അതുകൊണ്ട് തന്നെ പ്രത്യേകമായ വൈവിധ്യമാർന്ന സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു നല്ല മോണിറ്റർ/സ്ക്രീൻ വാങ്ങുന്നതിനുള്ള ആളുകളുടെ താല്പര്യം വർധിച്ചു. സ്‌ക്രീൻ വലുപ്പത്തിനും യുഎസ്ബി ടൈപ്പ് സി പവർ ഡെലിവറിക്കും പുറമെ ഉപഭോക്താക്കൾ ഇപ്പോൾ ഐ കെയർ പ്രൊട്ടക്ഷൻ ടെക്‌നോളജി, കഴുത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് നിയന്ത്രിക്കുന്നതിന് ഉയരം ക്രമീകരിക്കരിക്കാനുള്ള സംവിധാനം എന്നിവയെല്ലാം പരിഗണിക്കുന്നുണ്ട്.

ഡി‌എൽ‌പി സാങ്കേതികവിദ്യയുള്ള പ്രൊജക്ടറുകൾ ഡിസ്‌പ്ലേ ടെക് സെഗ്‌മെന്റിലെ പ്രബലമായ സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. ഇതിന് കാരണം അത് മോടിയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമാണ് എന്നതാണ്. കാലക്രമേണ, പ്രൊജക്‌ടറുകൾ ഒരു പ്രകാശ സ്രോതസ്സായ ലാമ്പിൽ നിന്ന് ലേസറിലേക്കും ഇപ്പോൾ സോളിഡ്-സ്റ്റേറ്റ് എൽഇഡിയിലേക്കും മാറിയിട്ടുണ്ട്. ഇത് കൂടാതെ വലിയ ബൾക്കി ടിവി സ്‌ക്രീനുകൾ മാറ്റിസ്ഥാപിക്കുന്ന ലേസർ പ്രൊജക്ഷൻ ടിവികൾ പുറത്തിറക്കിയിട്ടുണ്ട്. ലേസർ ടിവികൾ ഇപ്പോൾ പൂർണ്ണമായും ഇൻബിൽറ്റ് സ്പീക്കറുകളുമായി വരുന്നു. ഇൻ-ബിൽറ്റ് ആൻഡ്രോയിഡ് സിസ്റ്റമായതിനാൽ ഉപയോഗിക്കാനും എളുപ്പമാണ്.

ജനപ്രീതി നേടിയ മറ്റൊരു ഫോം ഫാക്ടർ പോർട്ടബിൾ പ്രൊജക്ടറാണ്. ഇത് ഇൻഡോർ, ഔട്ട്ഡോർ ഉപയോഗത്തിനുള്ള ഏറ്റവും വൈവിധ്യമാർന്ന ഡിവൈസാണ്. ആദ്യ കാലത്ത് ഡിസ്‌പ്ലേ പാനലുകൾ കോൺഫറൻസ് റൂമുകളിൽ മാത്രമായി ഉണ്ടായിരുന്ന ബേസിക്ക് സ്‌ക്രീനുകളായിരുന്നു. എന്നാൽ ഇന്ന് ഡിസ്‌പ്ലേ പാനലുകൾ ഇന്ററാക്‌റ്റീവ് ആയി മാറി. ബോർഡ് റൂമുകളിലും ക്ലാസ് റൂമുകളിലും മൾട്ടി-യൂട്ടിലിറ്റിയായി ഇവ ഉണ്ട്. എൽസിഡികൾ, ഇൻബിൽറ്റ് കമ്പ്യൂട്ടിങ്, സീറോ ബോണ്ടിങ്, ഐആർ ടച്ച്, കപ്പാസിറ്റീവ് ടച്ച് എന്നിവ ഉപയോഗിച്ച് മുഴുവൻ അനുഭവവും ഉയർത്താൻ സാധിച്ചിട്ടുണ്ട്. ഡിസ്‌പ്ലേ ടെക്‌നോളജി വിഭാഗത്തിലെ ഈ പരിവർത്തനം പല മേഖലകളിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. ജോലി, വിനോദം, വിദ്യാഭ്യാസം, സാമൂഹികവൽക്കരണം എന്നിവയിലെല്ലാം ഇത് സ്വാധീനം ചെലുത്തി.

ചോദ്യം: ഇന്ത്യൻ വിപണിയിലെ ബെൻക്യുവിന്റെ പദ്ധതിയെക്കുറിച്ച് പറയൂ, ഇന്ത്യയിൽ ഗവേഷണ-വികസന സൗകര്യങ്ങൾക്കും നിർമ്മാണ സൗകര്യങ്ങൾക്കുമായി നിക്ഷേപം നടത്താനും ഉത്പാദനം നടത്താനും പദ്ധതിയുണ്ടോ?

ബെൻക്യു ഇന്ത്യയിൽ ചെയ്യാൻ പോകുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ, ഡി2സി സൈറ്റ് ആരംഭിക്കുകയും 2022ൽ ഇന്ററാക്ടീവ് പാനലുകളുടെ പ്രാദേശിക നിർമ്മാണം ആരംഭിക്കുകയും ചെയ്യുക എന്നതാണ്. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിന് ബെൻക്യു പ്രതിജ്ഞാബദ്ധമാണ്.

ചോദ്യം: ഡിസ്പ്ലേ വ്യവസായത്തിൽ സംഭവിക്കാനിടയുള്ള അടുത്ത വലിയ മാറ്റമോ നവീകരണമോ എന്തായിരിക്കും?

വീടുകളിലും വിദ്യാഭ്യാസം, ജോലി, വിനോദം എന്നിവയ്‌ക്കായും ദൃശ്യപരതയുള്ള സ്‌ക്രീനുകളെ ആളുകൾ ആശ്രയിക്കുന്നത് വരും വർഷങ്ങളിൽ ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിവിഷൻ പരിമിതമായ ഫീച്ചറുകൾ മാത്രം നൽകുന്നതിനാൽ സാങ്കേതികമായി മാത്രമല്ല, സുരക്ഷിതമായ കാഴ്‌ച സാധ്യമാക്കുന്നത് കൂടിയായ സ്‌മാർട്ട് സ്‌ക്രീനുകളിലേക്ക് ഉപഭോക്താക്കൾ മാറുന്നു. ഡിസ്പ്ലേ ടെക് വ്യവസായത്തെ വലിയതോതിൽ മാറ്റാൻ പോകുന്നത് ഇവയാണ്.

നൂതന എൽഇഡി സാങ്കേതികവിദ്യ, ലൈറ്റ് ഷേപ്പിങ്, ഇന്റലിജന്റ് ഇമേജ് പ്രോസസ്സിങ് എന്നിവ ഉപയോഗിച്ച് അൾട്രാ-കർവ്ഡ് ഒഎൽഇഡി ബിഗ് സ്‌ക്രീൻ മോണിറ്ററുകൾക്ക് ഡിമാൻഡ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എച്ച്ഡിആറിനപ്പുറം ഞങ്ങൾ മെറ്റാവേഴ്സിന്റെ ലോകത്തെ ക്രമേണ സ്വീകരിക്കും, എആർ/വിആർ കണ്ടന്റ് നമ്മുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2022ൽ വളഞ്ഞ ഡിസൈനിലുള്ള ഗെയിമിംഗ് മോണിറ്ററുകളുടെ വിൽപ്പനയും ആവശ്യവും വർധിക്കും (ഇന്റലിജന്റ് ഗെയിം എച്ച്ഡിആർഐ, എഎംഡി ഫ്രീസിങ്ക്, ട്രെവോളോ ഓഡിയോ, ഗെയിമിങ് എൻഹാൻസ്‌മെന്റ് മോഡുകൾ, ആർസിജി, എസ്പിജി, ക്വിക്ക് ഒഎസ്ഡി, സീനാരിയോ മാപ്പിങ്, ലൈറ്റ് ട്യൂണർ, എഐ, ഫേസ്/വോയിസ് ഡിറ്റക്ഷൻ എന്നിവ സെറ്റ് ചെയ്തിരിക്കുന്നു) ഇ-ഗെയിമിംഗിനോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനനുസരിച്ചാണ് ഇത് വർദ്ധിക്കുന്നത്. ഇതോടൊപ്പം മിനി ലെഡ് ബാക്ക്‌ലൈറ്റിങും ഒലെഡും ഉപയോഗിച്ച് ഉയർന്ന തോതിലുള്ള തെളിച്ചവും ഏകീകൃതതയും ഉൾപ്പെടുന്ന സവിശേഷതകളോടെ പ്രൊഫഷണൽ മോണിറ്ററുകൾക്കുള്ള ഡിമാൻഡ് ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

എക്സ്ക്ലൂസീവ്: ബെൻക്യു ഇനി മെയ്ഡ് ഇൻ ഇന്ത്യ, ഉത്പാദനം ഈ വർഷം തന്നെ ആരം

ചോദ്യം: സ്മാർട്ട് ടിവികൾക്ക് ആവശ്യക്കാർ ഏറെ ഉള്ളതനാൽ സമീപഭാവിയിൽ ബെൻക്യു ടെലിവിഷനുകൾ പുറത്തിറക്കുമോ?

വർഷങ്ങളായി ടിവികൾ ഹോം എന്റർടെയ്ൻമെന്റിന്റെ 'ഗോ-ടു' ഫോർമാറ്റുകളാണെങ്കിലും പ്രൊജക്ടറുകൾ ഉടൻ തന്നെ ടിവികൾക്ക് പകരമാകുമെന്ന് നിലവിലെ ഉപഭോക്തൃ പ്രവണതകളിൽ നിന്നും വ്യക്തമാണ്. പ്രൊജക്‌ടറുകൾ ഹാൻഡ്‌ഡൗൺ സ്‌മാർട്ട് ഫീച്ചറുകൾക്കൊപ്പം മികച്ച അനുഭവം നൽകുന്നു. അവ ഒതുക്കമുള്ളതും കൂടുതൽ ഫീച്ചറുകൾ നൽകുന്നതുമാണ്. ബെനക്യൂവിന്റെ ലേസർ ടിവി പ്രൊജക്ടറുകളിലെ അൾട്രാ-ഷോർട്ട് ത്രോ വിഭാഗം, വിഷ്വലുകൾ പ്രൊജക്റ്റ് ചെയ്യുന്ന, ചുവരുകളോട് ചേർന്ന് പ്രൊജക്ടർ സ്ഥാപിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിന്റെ വലിപ്പം 120 ഇഞ്ച് വരെ വലുതായിരിക്കും.

മറ്റ് ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തമായി ബെൻക്യു V7050i ലേസർ ടിവി പ്രൊജക്ടറിന്റെ പാക്കേജിലും 120 ഇഞ്ച് എഎൽആർ സ്‌ക്രീൻ (മുറിയിലെ ആംബിയന്റ് ലൈറ്റിന്റെ പ്രതിഫലനം കുറയ്ക്കുന്ന സവിശേഷമായ സിഗ്‌സാഗ് പാറ്റേൺ ഉള്ള ഒരു മൾട്ടി-ലേയേർഡ് സ്‌ക്രീൻ ടൈപ്പ്) വരുന്നു. കാഴ്ചാനുഭവം വർദ്ധിപ്പിക്കുക മാത്രമല്ല കണ്ണിന്റെ സംരക്ഷണം എനേബിൾ ചെയ്യുകയും ചെയ്യുന്നതാണ് ഇത്.

ചോദ്യം: ബെൻക്യുവിനെ എതിരാളികളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു കാരണം പറയാമോ?

ബെൻക്യുവിൽ ഉപഭോക്തൃ പ്രശ്‌നങ്ങൾ മുൻകൂട്ടി കാണുന്നതിനും മനസ്സിലാക്കുന്നതിനും ഞങ്ങൾ എല്ലായ്പ്പോഴും പ്രാധാന്യം നൽകുന്നു. അതുകൊമ്ട് മൂല്യവത്തായതും യാഥാർത്ഥ്യബോധമുള്ളതുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സെല്യൂഷൻസ് വികസിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും. നിരന്തരമായ നവീകരണത്തിലൂടെ മികച്ച സാങ്കേതികവിദ്യകൾ ഞങ്ങൾ വികസിപ്പിക്കുന്നു. വിഷ്വൽ കണ്ടന്റ് മനസ്സിലാക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ശക്തി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. തൽഫലമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും വീട്ടിൽ നിന്ന് പഠിക്കുന്നതിനും വീട്ടിലിരുന്ന് വിനോദത്തിനുമുള്ള സൊല്യൂഷൻ ആയി ഉപഭോക്താക്കൾക്ക് ആവശ്യമായ സൌകര്യം നൽകാൻ ബെൻക്യുവിന് സാധിക്കുന്നു.

Best Mobiles in India

English summary
BenQ now has big plans for the Indian market. The company plans to increase sales and start manufacturing in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X