Home
News

ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 2 രൂപ ചിലവിൽ പ്രീപെയ്ഡ് വാലിഡിറ്റി വർദ്ധിപ്പിക്കാം

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ ഉപയോക്തക്കായി വാലിഡിറ്റി വർദ്ധിപ്പിക്കാനുള്ള പുതിയ പ്ലാൻ അവതരിപ്പിച്ചു. വെറും രണ്ട് രൂപ ചിവിൽ വാലിഡിറ്റി വർദ്ധിപ്പിക്കാൻ സാധിക്കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ പുതിയ പായ്ക്ക് നിലവിലുള്ള 19 രൂപ വാലിഡിറ്റി എക്സ്റ്റൻഷൻ പാക്കിന്റെ പുതുക്കിയ പതിപ്പാണ്. രണ്ട് രൂപ റീചാർജിൽ മൂന്ന് ദിവസത്തെ അധിക വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്.

ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എൽ തമിഴ്‌നാട് ഡിവിഷനിലാണ് പുതിയ പായ്ക്ക് പ്രഖ്യാപിച്ചതെങ്കിലും ഈ റീചാർജ് പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാകുമെന്ന് ഗാഡ്‌ജെറ്റ്സ് 360 റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ അവസാന ദിവസം 2 രൂപ റീചാർജ് ചെയ്ത് മൂന്ന് ദിവസം കൂടി വാലിഡിറ്റി വർദ്ധിപ്പിക്കാൻ സാധിക്കും. നീ പ്ലാൻ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ വാലിഡിറ്റി കാലയളവിന്റെ ആദ്യ ദിവസം മെയിൻ ബാലൻസിൽ നിന്ന് 2 രൂപ കുറയ്ക്കും.

2 രൂപ

2 രൂപ റീചാർജ് പ്ലാൻ മറ്റ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ഇത് മൂന്ന് ദിവസം കൂടി റീചാർജ് ചെയ്യാതെ സേവനങ്ങൾ തുടരാൻ ആളുകളെ അനുവദിക്കുന്നു. നേരത്തെ, ബി‌എസ്‌എൻ‌എൽ 19 രൂപ വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 30 ദിവസത്തേക്ക് കൂടു നീട്ടി നൽകുന്ന പ്ലാനാണ്.

786 രൂപ പ്ലാൻ

786 രൂപ പ്ലാൻ

ഈദുമായി ബന്ധപ്പെട്ട് ബി‌എസ്‌എൻ‌എൽ 786 രൂപ വിലവരുന്ന പ്രത്യേക പ്ലാൻ പുറത്തിറക്കിയിരുന്നു. 786 ടോക്ക് ടൈം നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ 30 ജിബി ഡാറ്റയും ലഭ്യമാകും. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 2020 മെയ് 23 മുതൽ 2020 ജൂൺ 21 വരെ മാത്രമേ ഈ പ്ലാൻ റീചാർജ് ചെയ്യാനായി ലഭ്യമാവുകയുള്ളു. ഈ കാലയളവിലേക്ക് മാത്രമായി നൽകുന്ന സ്പെഷ്യൽ പ്ലാനാണ് ഇത്.

699 രൂപ പ്ലാൻ

699 രൂപ പ്ലാൻ

786 പ്ലാനിനൊപ്പം ബി‌എസ്‌എൻ‌എൽ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിരുന്നു. ഇത് ദിവസവും 500 എം‌ബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും നൽകുന്ന പ്ലാനാണ്. ദിവസവും 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 786 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന 90 ദിവസത്തെ വാലിഡിറ്റിയെ അപേക്ഷിച്ച് ഈ പ്ലാനിന് വാലിഡിറ്റി കൂടുതലാണ്. 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിൽ ബി‌എസ്‌എൻ‌എൽ ഒരു അധിക ഓഫറായി 20 ദിവസത്തെ വാലിഡിറ്റി എക്ട്രാ നൽകുന്നുണ്ട്.

2399 രൂപ പ്രീപെയ്ഡ് പ്ലാൻ

2399 രൂപ പ്രീപെയ്ഡ് പ്ലാൻ

2399 രൂപ വിലവരുന്ന വാർഷിക പ്ലാനും ബി‌എസ്‌എൻ‌എൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 600 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മറ്റ് ടെലികോം ഓപ്പറേറ്റർമാരൊന്നും നൽകാത്ത വിധത്തിലുള്ളൊരു പ്ലാനാണ് ഇത്. 2399 രൂപ പ്ലാനിൽ അൺലിമിറ്റജ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, 60 ദിവസത്തേക്ക് സൌജന്യ ബിഎസ്എൻഎൽ ട്യൂണുകൾ എന്നിവ ലഭിക്കും. ഈ പ്ലാൻ ഡാറ്റാ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ദിവസവും 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റാണ് ഈ പ്ലാനിനുള്ളത്.

Best Mobiles in India

English summary
Government-owned telecom operator, Bharat Sanchar Nigam Limited will now let its users extend the validity of their prepaid plans just by paying Rs 2. The new pack by BSNL is a revised version of the existing Rs 19 validity extension pack. The telco will offer a grace period of three days at a recharge of Rs 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X