ലൈവ് സ്ട്രീമിങിനിടെ വ്ളോഗറുടെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി ഫോളോവേഴ്സ്

|

ലൈവ് സ്ട്രീമിങിനിടെ പ്രശസ്തയായ വ്ളോഗറുടെ യഥാർത്ഥ മുഖം കണ്ട് അമ്പരന്നിരിക്കുകയാണ് അവരുടെ ഫോളോവേഴ്സ്. ഫെയ്സ് ഫിൽട്ടർ ഉപയോഗിച്ച് മാത്രം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വ്ളോഗർ മറ്റൊരു വ്ളോഗറുമായി ചേർന്ന് ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ ഫെയ്സ് ഫിൽട്ടർ തകരാറിലായതാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ലൈവ് സ്ട്രീമിങിനിടെ വ്ളോഗറുടെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി ഫോളോവേഴ്സ്

 

ഫെയ്സ് ഫിൽട്ടറിനായി നിരവധി ആപ്ലിക്കേഷനുകൾ ഇപ്പോൾ ലഭ്യമാണ്. പ്രായം കുറച്ചും കൂട്ടിയും കാണിക്കാനും സ്ത്രീയെ പുരുഷനായും പുരുഷനെ സ്ത്രീയാക്കി മാറ്റാനും പട്ടിയെയും പൂച്ചയെയും പോലെയാക്കാനും സാധിക്കുന്ന ഫിൽട്ടറുകൾ ഇന്ന് ലഭ്യമാണ്. മറ്റ് ചില ഫിൽട്ടറുകൾ ആളുകളുടെ മൊത്തത്തിൽ മാറ്റും. മെലിഞ്ഞതായി തോന്നിക്കുകയും നിറം വർദ്ധിപ്പിക്കാനും കണ്ണുകൾ മനോഹരമാക്കാനും അടക്കമുള്ള ഓപ്ഷനുകൾ ഇത്തരം ഫിൽട്ടറുകളിലുണ്ട്.

ഹൈനസ് ക്വിയോ ബിലൌ

ഹൈനസ് ക്വിയോ ബിലൌ

ഹൈനസ് ക്വിയോ ബിലൌ എന്ന ചൈനിസ് വ്ളോഗറിനാണ് ഫെയ്സ് ഫിൽട്ടർ പണികൊടുത്തിരിക്കുന്നത്. എല്ലായ്പ്പോഴും ഫെയ്സ് ഫിൽട്ടർ ഉപയോഗിച്ച് മാത്രം വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ക്വിയോ ബിലൌ അടുത്തിടെ നടത്തിയ ലൈവ് സ്ട്രീമിങിനിടെ ഫെയ്സ് ഫിൽട്ടർ സംവിധാനം തകരാറിലാവുകയായിരുന്നു. ഇതോടെ വ്ളോഗറുടെ യഥാർത്ഥ മുഖം വീഡിയോയിൽ തെളിഞ്ഞു. ആരാധകരൊക്കെയും ഇത് കാണുകയും ചെയ്തു.

യഥാർത്ഥ മുഖം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു

യഥാർത്ഥ മുഖം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു

കുറേ കാലമായി ഹൈനസ് ക്വിയോ ബിലൌയുടെ ആരാധകർ അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 100,000 യുവാൻ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ മുഖം വെളിപ്പെടുത്തുകയുള്ളു എന്നാണ് ക്വിയോ ബിലൌ പറഞ്ഞത്. ക്വിയോ ബിലൌയുടെ ഈ ആഗ്രഹത്തിനാണ് ഫെയ്സ് ഫിൽട്ടറിലെ മാൽഫങ്ഷൻസ് പണികൊടുത്തത്.

പിന്തുണ പിൻവലിച്ച് ആരാധകർ
 

പിന്തുണ പിൻവലിച്ച് ആരാധകർ

ഫെയ്സ് ഫിൽട്ടറിലെ തകരാർ മൂലം പുറത്തുവന്ന വ്ളോഗറുടെ മുഖം അതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇതോടെ പല ആരാധകരും വ്ളോഗർക്ക് നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. പലരും ഗിഫ്റ്റുകൾ പിൻവലിച്ച് പണം തിരികെ ലഭിക്കാനുള്ള നടപടിക്ക് ഒരുങ്ങി. ഫിൽട്ടർ ഉപയോഗം കുഴപ്പമില്ലെന്ന് കരുതുന്നവർക്ക് ഈ സംഭവം ഒരു പാഠമാണ്. നമ്മൾ ഓൺലൈനിൽ കാണുന്ന പലതും യഥാർത്ഥവുമായി ബന്ധമില്ലാത്തതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ഈ സംഭവം.

സ്നേഹത്തോടെ ഫോളോവേഴ്സ്

ഈ സംഭവം ഹൈനസ് ക്വിയോ ബിലൌയുടെ വ്ളോഗിങ് മേഖലയിലെ കരിയർ ഇല്ലാതാക്കിയെന്ന് കരുതിയെങ്കിൽ തെറ്റി. ആദ്യം ഫോളോവേഴ്സിൻറെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പലരും പിന്നീട് പിന്തുണയുമായി എത്തി. മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഫോളോവേഴ്സാണ് ഇപ്പോൾ അവർക്ക് ഉള്ളത്. ഫോളോവേഴ്സ് ഇപ്പോൾ സ്നേഹത്തോടെ അവരെ വിളിക്കുന്നത് അമ്മുമ്മയെന്നാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Highness Qiao Biluo, was doing a live stream with another vlogger when the filter glitched. To make things worse, her fans and followers had been begging her to show her real face, in which she said she would only do so when she receives 100,000 yuan worth of gifts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X