Home
News

ജിയോയുടെ ഓഹരികൾ 43574 കോടി രൂപയ്ക്ക് ഫേസ്ബുക്ക് സ്വന്തമാക്കി

ഇന്ത്യൻ ഡിജിറ്റൽ വിപണിയൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക്. 5.7 ബില്യൺ ഡോളറിന്റെ കരാറിലൂടെയാണ് ഫേസ്ബുക്ക് ജിയോയുടെ ഓഹരികൾ വാങ്ങിയത്. ഇന്ത്യൻ കറൻസി 43,574 കോടി രൂപയുടെ ഈ ഇടപാട് ഫേസ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്.

ജിയോ

റിലയൻസ് ജിയോ ലിമിറ്റഡിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഓഹരിയാണ് ഫേസ്ബുക്കിന്റേത്. ഇന്ത്യയുടെ ഡിജിറ്റൽ വിപണി അതിവേഗം വളരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിക്ക് ജിയോയുമായുള്ള കരാർ ഗുണം ചെയ്യുമെന്നും ഉറപ്പാണ്. ജിയോയെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധന വിപണിയിലും ടെലികോം വിപണിയിലും നഷ്ടങ്ങൾ നേരിടുന്നുണ്ട്. ഇത് കുറയ്ക്കാൻ ഫേസ്ബുക്കുമായുള്ള കരാർ സഹായിക്കും.

ഓൺലൈനിൽ

റിലയൻസ് ജിയോയിൽ നടത്തിയിട്ടുള്ള നിക്ഷേപം ഇന്ത്യയോടുള്ള ഫേസ്ബുക്കിന്റെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം അതിശയിപ്പിക്കുന്നതാണെന്നും ഫേസ്ബുക്ക് അധികൃതർ വ്യക്തമാക്കി. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിൽ എത്തിച്ച കമ്പനിയാണ് ജിയോ. ഇത് പുതിയ സംരംഭങ്ങൾക്ക് കരുത്താകുന്നു. കൂടുതൽ ഉപയോക്താക്കളെ ജിയോയിലേക്ക് ആകർഷിക്കൻ തങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.

മുകേഷ് അംബാനി

റിലയൻസ് ജിയോയുടെ ലോങ്ടേം പാർട്ട്ണറായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. 2016 ൽ റിലയൻസ് ജിയോ ആരംഭിച്ചത് രാജ്യത്തെ ഡിജിറ്റൽ വളർച്ചയിലൂടെ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇന്ത്യയുടെ ഡിജിറ്റൽ ജിവിതത്തെ വളർത്തിയെടുത്തതിലും മാറ്റങ്ങൾ വരുത്തിയതിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ

ജിയോയും ഫേസ്ബുക്കും ഒന്നിച്ച് പ്രവർത്തിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ' മിഷന്‍റെ രണ്ട് പ്രധാന ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്', ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' എന്നിവ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. കൊറോണ കഴിഞ്ഞാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക രംഗം പഴയപടി സജീവമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ജിയോ-ഫേസ്ബുക്ക് കൂട്ട്കെട്ട് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അംബാനി അറിയിച്ചു.

ടെലികോം

അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ യുഎസ് ടെക് ഗ്രൂപ്പുകളുമായി മത്സരിക്കാൻ കഴിവുള്ള ഏക കമ്പനിയായി റിലയൻസ് മാറിയത് ജിയോയുടെ തുടക്കത്തോടെയാണ്. മൊബൈൽ ടെലികോം മുതൽ ഹോം ബ്രോഡ്‌ബാൻഡ്, ഇകൊമേഴ്‌സ് എന്നിവ വരെ റിലയൻസ് പിന്നീട് സേവനം വ്യാപിപ്പിച്ചു. ചില ബിസിനസുകളിൽ റിലയൻസിന് നിലവിൽ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നുണ്ട്. ഇത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്കുമായി ജിയോ കരാറിലെത്തിയത്.

കടബാധ്യതകൾ

സാമ്പത്തിക നഷ്ടത്തിലൂടെയുണ്ടാകുന്ന കടബാധ്യതകൾ കുറയ്ക്കാൻ സൗദി അരാംകോ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുമായി കരാറിലേർപ്പെടാനും ജിയോയ്ക്ക് പദ്ധതികളുണ്ട്. 40 ബില്ല്യൺ ഡോളറിന്റെ നിക്ഷേപത്തിലൂടെയാണ് മുകേഷ് അംബാനി ജിയോ ആരംഭിച്ചത്. മ്യൂസിക് സ്ട്രീമിംഗ് സേവനമായ ജിയോസാവ്ൻ, ഓൺ-ഡിമാൻഡ് ലൈവ് ടെലിവിഷൻ സേവനമായ ജിയോ ടിവി, പേയ്‌മെന്റ് സേവനമായ ജിയോപേ എന്നിങ്ങനെയുള്ള സേവനങ്ങളും ജിയോയ്ക്ക് കീഴിലുണ്ട്.

വിപണി

ഇന്ത്യ ഫേസ്ബുക്കിന്റെ ലോകത്തിലെ ഏറ്റവു വലിയ വിപണികളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ഉപയോക്താക്കളുള്ള ഇന്ത്യയിൽ ഫേസ്ബുക്ക് കമ്പനിക്ക് കീഴിലെ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിന് 340 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യയിൽ സൌജന്യ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഫേസ്ബുക്കിന് പദ്ധതികൾ ഉണ്ടായിരുന്നുവെങ്കിലും ട്രായ് അനുമതി നിഷേധിച്ചതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

More from GizBot

Best Mobiles in India

English summary
Facebook on Wednesday announced an investment of USD 5.7 billion (Rs 43,574 crore) to buy a 10 per cent stake in the firm that houses billionaire Mukesh Ambani's telecom arm Jio as the social media giant looks to expand presence in its largest market in terms of subscriber base.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X