ആൻഡ്രോയിഡിനെ വെല്ലാൻ ഫേസ്ബുക്കിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം

|

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുൻ നിരയിൽ നിൽക്കുന്ന ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് എന്നിവയുടെ ഉടമസ്ഥത കൈയ്യടക്കിയ ഫേസ്ബുക്ക് മറ്റ് മേഖലകളിലേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനകം തന്നെ ഒക്കുലസ് വിആർ സിസ്റ്റം ഉപയോഗിച്ച് മറ്റ് മേഖലകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴിതാ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അടുത്ത കാലത്ത് ഫേസ്ബുക്ക് പോർട്ടൽ സ്മാർട്ട് ഡിസ്പ്ലേയും പുറത്തിറക്കിയിരുന്നു.

പുറത്തിറക്കുന്നത് ആൻഡ്രോയിഡിന്‍റെ എതിരാളിയെ

പുറത്തിറക്കുന്നത് ആൻഡ്രോയിഡിന്‍റെ എതിരാളിയെ

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നാണ് പുതിയ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാവുന്നത്. കമ്പനിയുടെ ഡിവൈസുകളിൽ നിലവിൽ ഉപയോഗിച്ച് വരുന്ന ആൻഡ്രോയിഡ് ഒഎസിനെ മാറ്റിസ്ഥാപിക്കാനായാണ് പുതിയ ഒഎസ് പുറത്തിറക്കുന്നത്. ഒക്കുലസ് വിആർ ഹെഡ്‌സെറ്റുകളിലും സ്മാർട്ട് ഡിസ്‌പ്ലേകളിലും നിലവിൽ ആൻഡ്രോയിഡ് ഒഎസാണ് ഉപയോഗിക്കുന്നത്.

സോഷ്യൽ മീഡിയ ഭീമൻ

സോഷ്യൽ മീഡിയ ഭീമൻ അതിന്‍റെ ഇൻ-ഹൗസ് 'ഫേസ്ബുക്ക് ഒ.എസ്' ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഫേസ്ബുക്ക് ഒഎസ് എന്നത് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട പേരല്ല. ലോഞ്ച് ചെയ്യുന്ന അവസരത്തിൽ മറ്റൊരു പേരിലായിരിക്കും ഒഎസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോജക്റ്റ് ലീഡ് ചെയ്യുന്നത് മാർക്ക് ലൂക്കോവ്സ്കിയാണ്. വിൻഡോസ് എൻ‌ടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ മുൻ കോ ഓതറാണ് ലൂക്കോവ്സ്കി.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് എച്ച്ഐവിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എൽജിബിടിക്യൂ ഗ്രൂപ്പുകൾകൂടുതൽ വായിക്കുക: ഫേസ്ബുക്ക് എച്ച്ഐവിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എൽജിബിടിക്യൂ ഗ്രൂപ്പുകൾ

വാൾഡ് ഗാഡൺ
 

റിപ്പോർട്ടുകൾ പ്രകാരം ഫേസ്ബുക്ക് ആപ്പിളിന്‍റെ വാൾഡ് ഗാഡൺ സമീപനമാണ് സ്വീകരിക്കുന്നത്. സ്വന്തം ഹാർഡ്വെയറുകളും അവയ്ക്ക് സ്വന്തം സോഫ്റ്റ്വെയറും നിർമ്മിക്കുന്ന, ഇവ മറ്റ് കമ്പനികൾക്ക് ലഭ്യമാക്കാത്ത ബിസിനസ് സമീപനമാണ് ഇത്. ആപ്പിളിന്‍റെ എല്ലാ പ്രോഡക്ടുകളും ഇത്തരത്തിലുള്ളവയാണ്.

ആൻഡ്രോയിഡ്

ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയർ നിർമ്മാണത്തിലേക്കും കടക്കുന്നതോടെ കമ്പനിയുടെ സാങ്കേതിക വിദഗ്ധരുടെ വലിയൊരു വിഭാഗം ഈ സെക്ഷനിലേക്ക് ശ്രദ്ധിക്കേണ്ടി വരും. ആൻഡ്രോയിഡ് പോലൊരു വമ്പൻ ഒപ്പറേറ്റിങ് സിസ്റ്റത്തെ മാറ്റി സ്ഥാപിക്കുകയെന്നത് വലിയൊരു ദൗത്യമാണ്. ഉപയോക്താക്കൾക്ക് പുതിയ ഒഎസ് ലഭ്യമായാലും ഉപയോഗിച്ച് പഴകി ഇഷ്ടപ്പെടാൻ സമയമെടുക്കും.

ആൻഡ്രോയിഡ് ഒഎസ്

ആൻഡ്രോയിഡ് ഒഎസ് ന് ഒരു വലിയ ഉപയോക്തൃ അടിത്തറയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ക്രമേണ വളർച്ച നേടി. ആൻഡ്രോയിഡ് ഉപയോഗിച്ച് ശീലിച്ച ഉപയോക്താക്കളെ മറ്റൊരു ഒഎസ് ലേക്ക് മാറ്റുന്നത് ശ്രമകരമാണ്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ വച്ച് ഏറ്റവും ശക്തനാണ്. ഇതിനൊരു പകരക്കാരനെ ഉണ്ടാക്കാൻ ഫേസ്ബുക്ക് ഒരുപാട് അധ്വാനിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് ആപ്പിലും ഡാർക്ക് മോഡ് വരുന്നുകൂടുതൽ വായിക്കുക: ഫേസ്ബുക്ക് ആപ്പിലും ഡാർക്ക് മോഡ് വരുന്നു

Best Mobiles in India

Read more about:
English summary
Facebook is said to have started working on its own operating system which will be replacing the Android OS used on its devices. The Oculus VR headsets and even the smart displays by the company make use of a modified Android version.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X