Facebook Hack: ഫേസ്ബുക്കിന്റെ ഔദ്യോഗിക ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ ഹാക്ക് ചെയ്തു

|

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയാണ് ഫേസ്ബുക്ക്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിങ്ങനെയുള്ള മുൻ നിര സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെയെല്ലാം മാതൃ കമ്പനിയായ ഫേസ്ബുക്കിനും ഹാക്കർമാരിൽ നിന്നും രക്ഷയില്ല. ഫേസ്ബുക്കിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടും ഇൻസ്റ്റഗ്രാം അക്കൌണ്ടും കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടു.

 

സോഷ്യൽ മീഡിയ

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഫേസ്ബുക്ക് ഇൻ കോർപ്പറേറ്റിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത്. അവർമൈൻ എന്ന ഹാക്കിങ് ഗ്രൂപ്പാണ് ട്വിറ്റർ ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ ഹാക്ക് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്റർ ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ ഹാക്ക് ചെയ്ത് അതിൽ ' ഫേസ്ബുക്ക് പോലും ഹാക്ക് ചെയ്യാൻ സാധിക്കും' എന്ന് കുറിച്ചു.

ഔദ്യോഗിക അക്കൌണ്ട്

ഫേസ്ബുക്കിന്റെ കീഴിലുള്ള ഇൻസ്റ്റഗ്രാമിൽ നിന്ന് കമ്പനിയുടെ തന്നെ ഔദ്യോഗിക അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് വലിയ നാണക്കേടാണ് കമ്പനിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനൊപ്പം ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ട്വിറ്ററിനും കനത്ത തിരിച്ചടിയായി. എതിരാളിയായ മറ്റൊരു സോഷ്യൽ മീഡിയ സ്ഥാപനത്തിന്റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെ ട്വിറ്റർ പരുങ്ങലിലായി.

കൂടുതൽ വായിക്കുക: ബിജെപിക്ക് വേണ്ടി കള്ളങ്ങൾ പ്രചരിപ്പിക്കാൻ ഉണ്ടാക്കിയത് 1,8000 വ്യാജ ട്വിറ്റർ അക്കൗണ്ടുകൾകൂടുതൽ വായിക്കുക: ബിജെപിക്ക് വേണ്ടി കള്ളങ്ങൾ പ്രചരിപ്പിക്കാൻ ഉണ്ടാക്കിയത് 1,8000 വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ

സുരക്ഷാ പ്രശ്നങ്ങൾ
 

ട്വിറ്ററിലെയും ഇൻസ്റ്റഗ്രാമിലെയും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനായാണ് ഇത്തരമൊരു ഹാക്കിങ് നടത്തിയതെന്ന് അവർമൈൻ അവകാശപ്പെടുന്നു. എന്തായാലും ഇരു അക്കൌണ്ടുകളും ഇപ്പോൾ പുനസ്ഥാപിച്ചിട്ടുണ്ട്. ജനുവരിയിൽ യുഎസ് നാഷണൽ ഫുട്ബോൾ ലീഗിലെ ടീമുകൾക്കായി ഒരു ഡസനിൽ അധികം അക്കൌണ്ടുകളാണ് ഈ ഹാക്കർമാർ ഹാക്ക് ചെയ്തത്.

ട്വീറ്റ്

ഫേസ്ബുക്കിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർ സംഘം ഒരു പ്രസ്താവന ട്വീറ്റ് ചെയ്തിരുന്നു. "ഹായ്, ഞങ്ങൾ അവർമൈനാണ്. ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ സാധിക്കുമെങ്കിലും ട്വിറ്ററിന്റെ സുരക്ഷയെ വച്ച് നോക്കുമ്പോൾ ഫേസ്ബുക്കിന്റെ സുരക്ഷ മികച്ചതാണ്" എന്നാണ് ഹാക്കർമാർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററിനെ അപമാനിക്കുന്ന വിധത്തിലാണ് ഈ ട്വീറ്റ്.

ലോഗോ

അവർമൈനിന്റെ ലോഗോയുടെ ഫോട്ടോ പോസ്റ്റ് ചെയ്യാനായാണ് സംഘം ഇൻസ്റ്റാഗ്രാമിലുള്ള ഫേസ്ബുക്കിന്റെയും മെസഞ്ജറിന്റെയും അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്തത്. രസകരമായ കാര്യം ഫേസ്ബുക്കിന്റെ പ്രധാന സ്ഥാപനമായ ഫേസ്ബുക്ക് പ്ലാറ്റ്ഫോമിൽ ഹാക്കിങ് നടന്നിട്ടില്ല എന്നതാണ്. മറ്റ് രണ്ട് പ്ലാറ്റ്ഫോമിലും ഹാക്കിങ് ചെയ്ത സംഘത്തിന് ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൌണ്ട് ഹാക്ക് ചെയ്യാൻ സാധിച്ചില്ല.

കൂടുതൽ വായിക്കുക: ടിക് ടോക്ക് ആപ്പിൽ ഇന്ത്യക്കാർ 5.5 ദശലക്ഷം മണിക്കൂർ ചെലവഴിക്കുന്നു: റിപ്പോർട്ട്കൂടുതൽ വായിക്കുക: ടിക് ടോക്ക് ആപ്പിൽ ഇന്ത്യക്കാർ 5.5 ദശലക്ഷം മണിക്കൂർ ചെലവഴിക്കുന്നു: റിപ്പോർട്ട്

ട്വിറ്റർ

ഫേസ്ബുക്കിന്റെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെ പരുങ്ങലിലായ ട്വിറ്റർ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി. ഒരു തേർഡ് പാർട്ടി വഴിയാണ് ഹാക്കിങ് നടന്നതെന്നും ഈ സുരക്ഷാ പ്രശ്നത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ അക്കൌണ്ടുകൾ ലോക്ക് ചെയ്തുവെന്നും ട്വിറ്റർ വ്യക്തമാക്കി.

മൂന്നാം കക്ഷി

ഒരു മൂന്നാം കക്ഷി വഴിയാണ് ഹാക്കിംഗ് നടന്നതെന്നും പ്രശ്‌നത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ അക്കൗണ്ടുകൾ പൂട്ടിയിട്ടുണ്ടെന്നും ട്വിറ്റർ സ്ഥിരീകരിച്ചു. പ്രശ്നത്തെക്കുറിച്ച് അറിയിച്ചയുടനെ ട്വിറ്റർ സുരക്ഷാ പ്രശ്നം വന്ന അക്കൗണ്ടുകൾ ലോക്ക് ചെയ്യുകയും അവ പുനഃസ്ഥാപിക്കുന്നതിനായി ഫേസ്ബുക്കിലെ ഞങ്ങളുടെ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു," ട്വിറ്റർ പ്രസ്താവനയിൽ പറഞ്ഞു.

ഹാക്കിങ്

ഫേസ്ബുക്കിനെതിരായ ഹാക്കിങ് ദേശീയ ഫുട്ബോൾ ലീഗിലെ ടീമുകൾക്ക് നേരെയുണ്ടായ ഹാക്കിങ് രീതി പിന്തുടർന്ന് തന്നെയാണ് ചെയ്തിട്ടുള്ളത്. തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമായ ഖോറോസ് വഴിയാണ് അക്കൗണ്ടുകൾ ആക്‌സസ് ചെയ്‌തത്. സോഷ്യൽ മീഡിയ ആശയവിനിമയങ്ങൾ കൈകാര്യം ചെയ്യാൻ ബിസിനസുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ഖോറോസ്.

കൂടുതൽ വായിക്കുക: ട്വിറ്ററിൽ എഡിറ്റ് ഓപ്ഷൻ കൊണ്ടുവരില്ലെന്ന് തീർത്ത് പറഞ്ഞ് സിഇഒകൂടുതൽ വായിക്കുക: ട്വിറ്ററിൽ എഡിറ്റ് ഓപ്ഷൻ കൊണ്ടുവരില്ലെന്ന് തീർത്ത് പറഞ്ഞ് സിഇഒ

Best Mobiles in India

English summary
Facebook's social media accounts were temporarily taken over by a group of hackers on Friday afternoon. The hacking group OurMine posted on the Twitter and Instagram accounts for Facebook and Messenger, writing "even Facebook is hackable".

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X