ഫേസ്ബുക്കില്‍ ഇനി ആരുടെ പോസ്റ്റാണ് കാണേണ്ടതെന്ന് ഉറപ്പിക്കുക നിങ്ങള്‍....!

ഫേസ്ബുക്കില്‍ നിങ്ങളുടെ ന്യൂസ് ഫീഡില്‍ എന്ത് കാണണം എന്ന് ഇനി തീരുമാനിക്കുക നിങ്ങളായിരിക്കും. ഇതിനായി ന്യൂസ് ഫീഡ് ക്രമീകരണങ്ങള്‍ ഫേസ്ബുക്ക് പുറത്തിറക്കി കഴിഞ്ഞു.

അപരിചിതരെ സുഹൃത്തുക്കളായി ചേര്‍ക്കുക, കുറേ പേജുകള്‍ അനാവശ്യമായി ലൈക്ക് ചെയ്യുക തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും ന്യൂസ് ഫീഡ് കലങ്ങി മറിയുന്നതിനുളള പ്രധാന കാരണം. പുതിയ ന്യൂസ് ഫീഡ് ക്രമീകരണങ്ങള്‍ വഴി ഇത് മാനേജ് ചെയ്യാന്‍ സാധിക്കുന്നതാണ്.

ഫേസ്ബുക്കില്‍ ആരുടെ പോസ്റ്റാണ് കാണേണ്ടതെന്ന് ഉറപ്പിക്കുക നിങ്ങള്‍...!

നേരത്തെ തന്നെ ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ ഫേസ്ബുക്കിലുണ്ടെങ്കിലും കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങള്‍. ആഴ്ചയില്‍ നിങ്ങള്‍ ആരുടെ പോസ്റ്റാണ് ഏറ്റവും കൂടുതല്‍ കണ്ടതെന്നും തുടര്‍ന്നും ആ വ്യക്തിയെ പിന്തുടരണോയെന്നും നിങ്ങള്‍ക്ക് ഇനി മുതല്‍ തീരുമാനിക്കാവുന്നതാണ്.

കൂടുതല്‍ ഇതേക്കുറിച്ച് മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

വായിക്കുക: നിങ്ങളുടെ പിസിയില്‍ സേവ് ചെയ്ത ഫോള്‍ഡറുകള്‍ കാണുന്നില്ലേ....!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot