നിങ്ങളുടെ പിസിയില്‍ സേവ് ചെയ്ത ഫോള്‍ഡറുകള്‍ കാണുന്നില്ലേ....!

ഒഴിഞ്ഞ ഫോള്‍ഡറുകള്‍ നമുക്കല്ലാവര്‍ക്കും വളരെ വലിയ തലവേദനയാണ് ഉണ്ടാക്കുക, ഒരു സമയം പിസിയില്‍ അത് അനാവശ്യമായ സ്ഥലം ചൂഴ്‌ന്നെടുക്കും, കൂടാതെ നിങ്ങള്‍ പിസിയില്‍ ഒഴിഞ്ഞ ഫോള്‍ഡറുകളുണ്ടെങ്കില്‍ അതില്‍ നിന്ന് അത്യാവശ്യമുളളത് തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടാണ്.

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

ലാപ്‌ടോപ് അല്ലെങ്കില്‍ പിസിയില്‍ തന്നെത്താനെ ഒഴിഞ്ഞ ഫോള്‍ഡറുകള്‍ സൃഷ്ടിക്കപ്പെടാറുണ്ട്, ഉദാഹരണത്തിന് നിങ്ങള്‍ ടോറന്റ് അല്ലെങ്കില്‍ ഏതെങ്കിലും സിനിമകള്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് തന്നെ മൂവി ഫയലിന്റെ കൂടെ തന്നെ ധാരാളം പിക്ചര്‍ ഫയലുകളും സേവ് ആകപ്പെടും, ഇതിന്റെ യാതൊരു ഉപയോഗവും ഉണ്ടാകില്ല. അല്ലെങ്കില്‍ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് ഒഴിഞ്ഞ ഫോള്‍ഡറുകള്‍ തന്നെത്താനെ സൃഷ്ടിക്കപ്പെടും. ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഈ ഫോള്‍ഡറുകള്‍ തിരയാന്‍ ഒരിക്കലും സാധിക്കാത്ത സ്ഥലങ്ങളില്‍ സേവ് ചെയ്യപ്പെടുമ്പോഴാണ്.

ഇന്ന് ഞങ്ങള്‍ കുറച്ച് സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുകയാണ്, ഇവ നിങ്ങളുടെ പിസിയിലെ ഒഴിഞ്ഞ ഫോള്‍ഡറുകള്‍ തിരയുകയും അതിനെ ഡിലിറ്റ് ചെയ്യുകയും ചെയ്യുന്നു. ഇതുകൊണ്ട് നിങ്ങളുടെ പിസി ധാരാളം മെമ്മറി ലാഭിക്കപ്പെടുന്നു. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരൂ.

വായിക്കുക: കുറഞ്ഞ പൈസയില്‍ ഹാങൗട്ടില്‍ അന്താരാഷ്ട്ര കോള്‍ ചെയ്യൂ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഫോള്‍ഡര്‍ഫയല്‍ നിങ്ങളുടെ പിസിയില്‍ ഒഴിഞ്ഞ് കിടക്കുന്ന ഫോള്‍ഡറുകളെ തിരയുകയും അതിനെ ഡിലിറ്റ് ചെയ്യുകയും ആണ് ചെയ്യുന്നത്. ഇതുകൂടാതെ ഇത് പിസിയിലുളള മുഴുവന്‍ സീറോ സൈസ് ഫയലുകളുടെ ലിസ്റ്റ് കൂടി തരുന്നു. ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ ഏത് ഫോള്‍ഡറാണോ ഡിലിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്, അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡിലിറ്റ് ചെയ്യാവുന്നതാണ്.

 

2

ഫാസ്റ്റ് എംറ്റി ഫോള്‍ഡര്‍ ഫയല്‍ നിങ്ങളുടെ പിസിയില്‍ സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ ഒഴിഞ്ഞ ഫോള്‍ഡറുകളും സ്‌കാന്‍ ചെയ്ത് അതിന്റെ പ്രിവ്യൂ നല്‍കുന്നതാണ്. ഇതുകൂടാതെ ഇതില്‍ നല്‍കിയിരിക്കുന്ന പ്രിവ്യൂ പിന്തുണ നിങ്ങളുടെ ഫോള്‍ഡറിന്റെ ഉളളില്‍ തിരയാനുളള ഓപ്ഷനും നല്‍കുന്നു.

3

റിമൂവ് എംറ്റി ഡയറക്ടറി പിസിയിലുളള മുഴുവന്‍ ഡയറക്ടറികളേയും തിരഞ്ഞ് അതിനെ ഡിലിറ്റ് ചെയ്യുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് സ്വയം സെറ്റിംഗില്‍ പോയി ഒഴിഞ്ഞ ഫോള്‍ഡറുകള്‍ ഡിലിറ്റ് ചെയ്യാനുളള ഓപ്ഷന്‍ ക്രമീകരിക്കാവുന്നതാണ്.

4

എംറ്റി ടെംപ് ഫോള്‍ഡര്‍ നിങ്ങളുടെ പിസിയില്‍ ഒഴിഞ്ഞു കിടക്കുന്ന ഫോള്‍ഡറുകളെ ഡിലിറ്റ് ചെയ്യുന്നുവെന്ന് മാത്രമല്ല, പിസിയില്‍ അനാവശ്യമായി കിടക്കുന്ന പല ഡയറക്ടറികളും നീക്കം ചെയ്യുന്നു. നിങ്ങള്‍ക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പിസിയില്‍ സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ ഒഴിഞ്ഞ ഫോള്‍ഡറുകളും ഹിസ്റ്ററി ഫയലുകളും ഡിലിറ്റ് ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot