അമേരിക്കയിൻ ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് നൽകേണ്ടി വരിക പ്രതിമാസം 3.50 ഡോളർ

|

വിവിധ രാജ്യങ്ങളിലെ ആളുകൾ അവരുടെ സ്വകാര്യ വിവരങ്ങൾക്ക് എന്ത് പ്രാധാന്യവും മൂല്യവുമാണ് നൽകുന്നത് എന്നറിയാനായി ഒരു പഠനം നടന്നിരുന്നു. ഇതിൽ നിന്നും ജർമ്മനിയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾ അവരുടെ കോൺടാക്ട് വിവരങ്ങൾ ഷെയർ ചെയ്യുന്നതിന് പകരമായി സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിൽ നിന്നും ആവശ്യപ്പെടുന്നത് പ്രതിമാസം 8 ഡോളറാണെന്നാണ് വ്യക്തമായിരിക്കുന്നത്.

ഫേസ്ബുക്ക്
 

അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾ 3.50 ഡോളർ മാത്രമാണ് തങ്ങളുടെ ഡാറ്റയ്ക്ക് പകരമായി ഫേസ്ബുക്കിൽ നിന്നും പ്രതിമാസം പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ തിങ്ക് ടാങ്ക് ടെക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ടിപിഐ) നടത്തിയ പഠനത്തിലാണ് ഓൺലൈൻ സ്വകാര്യതയുടെയും ഡാറ്റയുടെയും മൂല്യം കണക്കാക്കാൻ ശ്രമിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, മെക്സിക്കോ, ബ്രസീൽ, കൊളംബിയ, അർജന്റീന എന്നിവിടങ്ങളിലെ ആളുകൾക്കിടയിലാണ് ഈ പഠനം നടന്നത്.

ടെക്നോളജി

ടെക്നോളജി പ്ലാറ്റ്‌ഫോമുകൾ മുതൽ ചില്ലറ വ്യാപാരികൾ വരെയുള്ള കമ്പനികൾ വ്യക്തിഗത ഡാറ്റ ശേഖരിക്കുകയും അത് ഉപയോഗിച്ച് പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച വർദ്ധിച്ചുവരുന്ന ആശങ്കയെ പഠനം അഭിസംബോധന ചെയ്യുന്നു. സ്വകാര്യത ലംഘനങ്ങൾക്ക് യുഎസ് റെഗുലേറ്റർമാർ ഫേസ്ബുക്ക് ഇങ്കിനും ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളിന്റെ യൂട്യൂബ് യൂണിറ്റിനും കനത്ത പിഴ ചുമത്തിയിരുന്നു.

കൂടുതൽ വായിക്കുക: ഫേസ്ബുക്കിന് പണി കൊടുത്ത് ബ്രസീൽ സർക്കാർകൂടുതൽ വായിക്കുക: ഫേസ്ബുക്കിന് പണി കൊടുത്ത് ബ്രസീൽ സർക്കാർ

സ്വകാര്യത

പല രാജ്യങ്ങളിലുമുള്ള വ്യത്യസ്ത ഡാറ്റാ വിഭാഗങ്ങളിലായുള്ള സ്വകാര്യതയെ ആളുകൾ എത്രമാത്രം വിലമതിക്കുന്നു എന്നത് സംബന്ധിച്ച താരതമ്യമാണ് പഠനത്തിൽ നടന്നത്. ചില സ്ഥലങ്ങളിലെ ആളുകൾ ഡാറ്റയുമായി ബന്ധപ്പെട്ട് ലളിതമായ നിയമങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും മറ്റ് സ്ഥലങ്ങളിലെ ആളുകൾ കർശനമാല്ലാത്ത നിയമങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും ടിപിഐ പ്രസിഡന്റും സീനിയർ ഫെലോയുമായ സ്കോട്ട് വാൾസ്റ്റൺ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ടെക്നോളജി പ്ലാറ്റ്‌ഫോമുകൾ
 

ടെക്നോളജി പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ സ്വകാര്യ ഡാറ്റ മൂന്നാം കക്ഷികളുമായി പങ്കിടുന്നതിന് യുഎസ് ഉപഭോക്താക്കൾ പണം ആവശ്യമാണെന്ന് അറിയിച്ചപ്പോൾ അതിനേക്കാൾ കൂടുതൽ പണമാണ് ജർമ്മനിയിലെ ഉപയോക്താക്കൾ തങ്ങളുടെ ഡാറ്റ പങ്കിടുന്നതിന് ആവശ്യപ്പെടുന്നത്. പഠനത്തിലൂടെ ആളുകൾ ബാങ്ക് ബാലൻസ്, ഫിംഗർപ്രിന്റ് ഡാറ്റ പോലുള്ള ബയോമെട്രിക് വിവരങ്ങൾ എന്നിവയടക്കമുള്ള സാമ്പത്തിക വിവരങ്ങൾക്ക് മൂല്യം നൽകുന്നുണ്ട്.

ലൊക്കേഷൻ ഡാറ്റ

സാമ്പത്തിക സംബന്ധിയായ ഡാറ്റ പോലെ തന്നെ ഉപയോക്താക്കൾ പ്രാധാന്യം നൽകുന്ന ഒന്നാണ് ലൊക്കേഷൻ ഡാറ്റയെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു ടെക്നോളജി പ്ലാറ്റ്ഫോം ശരാശരി ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് ബാലൻസ് വിവരങ്ങൾ പങ്കിടാൻ പ്രതിമാസം 44 8.44 ഡോളറും, ഫിംഗർപ്രിന്റ് വിവരങ്ങൾ പങ്കിടാൻ 7.56 ഡോളറും, ഒരു വ്യക്തിയുടെ ടെക്സ്റ്റ് വായിക്കാൻ 6.05ഡോളറും , പണം പിൻവലിക്കലിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ 5.80 ഡോളറും നൽകണമെന്നാണ് പഠനത്തിൽ പറയുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗത്തിൽ റെക്കോർഡ്കൂടുതൽ വായിക്കുക: ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗത്തിൽ റെക്കോർഡ്

ടെക്റ്റ് മെസേജുകൾ

ലൊക്കേഷൻ ഡാറ്റ പങ്കിടുന്നതിന് മാത്രം ഉപയോക്താക്കൾക്ക് പ്രതിമാസം 82 1.82 ഡോളർ നൽകണമെന്നും ടെക്റ്റ് മെസേജുകൾ വഴി പരസ്യങ്ങൾ അയക്കുന്നതിനോട് ആളുകൾക്ക് താല്പര്യം ഇല്ലെന്നുമാണ് പഠനത്തിൽ പറയുന്നത്. അമേരിക്കയിലെയും ജർമ്മനിയിലെ ഉപയോക്താക്കൾക്ക് വിപരീതമായി ലാറ്റിനമേരിക്കൻ ഉപയോക്താക്കൾ അവരുടെ സ്മാർട്ട്‌ഫോണിൽ പരസ്യങ്ങൾ കാണുന്നതിന് മുൻഗണന നൽകുന്നുവെന്ന് പഠനം കണ്ടെത്തി.

Most Read Articles
Best Mobiles in India

Read more about:
English summary
German Facebook users would want the social media platform to pay them about $8 per month for sharing their contact information, while U.S. users would only seek $3.50, according to a study of how people in various countries value their private information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X