Facebook Pay: ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗം കീഴടക്കാൻ ഫേസ്ബുക്ക് പേ എത്തുന്നു

|

ഗൂഗിളിൻറെയും ആപ്പിളിൻറെയും ചുവടുപിടിച്ച്, സോഷ്യൽ നെറ്റ്‌വർക്കിംഗ് ഭീമനായ ഫേസ്ബുക്ക് സ്വന്തം പേയ്‌മെന്റ് സേവനവുമായി രംഗത്ത്. ഫേസ്ബുക്ക് പേ എന്ന് പേരിട്ടിരിക്കുന്ന പേയ്മെൻറ് സർവ്വീസ് അമേരിക്കയിലാണ് അവതരിപ്പിച്ചത്. ഫേസ്ബുക്ക് സോഷ്യൽ മീഡിയ, മെസഞ്ചർ, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള ഫേസ്ബുക്കിൻറെ എല്ലാ സർവ്വീസുകൾക്കുമുള്ള ഇൻറഗ്രേറ്റഡ് പേയ്മെൻറ് സേവനമായിട്ടാണ് ഈ പദ്ധതി കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്.

സപ്പോർട്ട്
 

ഫണ്ട് റൈസേഴ്സ്, വ്യക്തിഗത പേയ്‌മെന്റുകൾ, ഇവന്റ് ടിക്കറ്റുകൾ, ഇൻ-ഗെയിം പർച്ചേസുകൾ എന്നിവയ്‌ക്കായി ഫേസ്ബുക്ക് പേ ഈ ആഴ്ച യുഎസിൽ ആരംഭിക്കും. ഇതിൽ പ്രധാനപ്പെട്ട എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും പേപാലും സപ്പോർട്ട് ചെയ്യും ലോകമെമ്പാടുമുള്ള പേപാൽ, സ്ട്രൈപ്പ്, മറ്റ് സേവനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഫേസ്ബുക്ക് പേ പ്രോസസിങുകൾ നടക്കുക.

ആഗോള തലത്തിൽ

ഫേസ്ബുക്ക് കമ്പനിയിൽ നിന്നുള്ള ഈ പേയ്മെൻറ് സേവനത്തെ ആഗോള തലത്തിൽ കൊണ്ടുവരാനുള്ള പദ്ധതികളെ കുറിച്ച് ഇതുവരെയും കമ്പനി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഈ പേയ്‌മെന്റ് സേവനം കാലക്രമേണ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്ഫോമുകൾക്ക് തുല്യമായി കൂടുതൽ ആളുകളിലേക്കും പ്രദേശങ്ങളിലേക്കും എത്തിക്കാനുള്ള പദ്ധതി കമ്പനിക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: ഫേസ്ബുക്കിൻറെ പുതിയ ലോഗോ അർത്ഥമാക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

ഫേസ്ബുക്ക് പേ എന്തിന് ?

ഫേസ്ബുക്ക് പേ എന്തിന് ?

ഫേസ്ബുക്ക് പേ അതിൻറെ പ്ലാറ്റ്‌ഫോമുകളിലും സേവനങ്ങളിലും ഉപയോക്താക്കൾക്ക് സുരക്ഷിതവും സൗകര്യപ്രദവും സ്ഥിരവുമായ പേയ്‌മെന്റ് അനുഭവം നൽകും. ഇതിനകം തന്നെ ഫേസ്ബുക്കിൻറെ എല്ലാ പ്ലാറ്റ്‌ഫോമുകളും ഉപയോക്താക്കളെ ഷോപ്പിംഗ് നടത്താനും സംഭാവനകൾ നൽകാനും മറ്റുള്ളവർക്ക് പണം അയയ്ക്കാനും അനുവദിക്കുന്നുണ്ട്. പുതിയ പേയ്‌മെന്റ് സേവനത്തിലൂടെ ഈ ഇടപാടുകൾ എളുപ്പമാകും. മാത്രമല്ല, പേയ്‌മെൻറ് ഡാറ്റ സുരക്ഷിതമായിരിക്കുമെന്നും കമ്പനി ഉറപ്പ് നൽകുന്നു.

പേയ്‌മെന്റ് രീതി
 

കമ്പനിയിൽ നിന്നുള്ള ഈ പുതിയ പേയ്‌മെന്റ് സേവനം നിങ്ങൾക്ക് താൽപ്പര്യമുള്ള പേയ്‌മെന്റ് രീതി ആഡ് ചെയ്യാനും ഫെസ്ബുക്കിൻറെ പ്ലാറ്റ്ഫോമുകളിൽ പർച്ചേസുകളും പേയ്മെൻറുകളും നടത്താൻ സഹായിക്കുന്നു. ഓരോ തവണയും നിങ്ങൾ ഷോപ്പിംഗ് നടത്തുമ്പോൾ പേയ്‌മെന്റ് വിവരങ്ങളിൽ നൽകേണ്ട ആവശ്യം വരുന്നില്ല. നിങ്ങൾക്ക് ഫേസ്ബുക്ക് പേ ആപ്പ്-ബൈ-ആപ്പ് സെറ്റ് ചെയ്യാം. അതല്ലെങ്കിൽ എല്ലാ ഫേസ്ബുക്ക് ആപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലും ക്രിമീകരിക്കാം.

പേയ്‌മെൻറ് ഹിസ്റ്ററി

ഫേസ്ബുക്ക് പേ സർവ്വീസിലൂടെ നിങ്ങൾക്ക് പേയ്‌മെൻറ് ഹിസ്റ്ററി കാണാനും സെറ്റിങ്സ് അപ്‌ഡേറ്റുചെയ്യാനും പേയ്‌മെന്റ് രീതികൾ നിയന്ത്രിക്കാനും കഴിയും. ലൈവ് ചാറ്റിലൂടെ റിയൽ ടൈം കസ്റ്റമർ സപ്പോർട്ടും ഇതിൻറെ മറ്റൊരു സവിശേഷതയാണ്. നിലവിലുള്ള ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചറിലും പാർട്ട്ണർഷിപ്പിലുമാണ് ഫേസ്ബുക്ക് പേ നിർമ്മിച്ചിരിക്കുന്നത്. ഇത് ലിബ്ര നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന കാലിബ്ര വാലറ്റിൽ നിന്ന് വ്യത്യസ്തമാണ്.

കൂടുതൽ വായിക്കുക: ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി ഫെയ്ബുക്കിൽ ഇനി വാർത്തകളും

ഫേസ്ബുക്ക് പേ എങ്ങനെ സജ്ജീകരിക്കാം

ഫേസ്ബുക്ക് പേ എങ്ങനെ സജ്ജീകരിക്കാം

ഫേസ്ബുക്ക് പേയിൽ പേയ്മെൻറ് ആരംഭിക്കുന്നതിന്ഫേസ്ബുക്കിൻറെ ആപ്പിലോ വെബ്സൈറ്റിലോ പോയി സെറ്റിങ്സ് എടുത്ത് ഫേസ്ബുക്ക് പേ ഓപ്ഷൻ തിരഞ്ഞെടുക്കുക അതിൽ പേയ്‌മെന്റ് രീതി ആഡ് ചെയ്യുക ഇത്രമാത്രം ചെയ്താൽ നിങ്ങൾക്ക് ഫേസ്ബുക്ക് പേ ഉപയോഗിച്ച് തുടങ്ങാം. വാട്ട്‌സ്ആപ്പിനും ഇൻസ്റ്റാഗ്രാമിനുമായി ഈ സേവനം ആരംഭിക്കുമ്പോൾ ഈ അപ്ലിക്കേഷനുകൾക്കായും നിങ്ങൾക്ക് ഫേസ്ബുക്ക് പേ സെറ്റ് ചെയ്യാൻ സാധിക്കും.

എന്താണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്?

എന്താണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്?

കമ്പനി പറയുന്നതനുസരിച്ച്, വാണിജ്യത്തെ കൂടുതൽ ആക്സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമാക്കാനും ആപ്പുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് സുരക്ഷിതമായ ട്രാൻസാക്ഷൻസ് നടത്താവുന്ന ഒരു പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക് പേ. ലോകമെമ്പാടുമുള്ള ആളുകളെ ഓൺ‌ലൈനായി ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും സഹായിക്കുന്നതിനൊപ്പം തന്നെ ഇത് ബിസിനസ്സുകളെ വളർത്തുകയും ശാക്തമാക്കുകയും ചെയ്യുമെന്ന് കമ്പനി വിശ്വസിക്കുന്നു.

കൂടുതൽ വികസിപ്പിക്കും

ഫേസ്ബുക്ക് പേ കൂടുതൽ വികസിപ്പിക്കുന്നതിന് കമ്പനി കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും പേയ്മെൻറ് സംവിധാനം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ തേടുമെന്നും ഫേസ്ബുക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സേവനം ആരംഭിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.

Most Read Articles
Best Mobiles in India

English summary
Following the footsteps of Google and Apple, the social networking giant Facebook has come up with its own payments service dubbed Facebook Pay. It is an integrated payments solution for all services that it owns such as its native platform, Messenger, WhatsApp, and Instagram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X