കേംബ്രിഡ്ജ് അനലിറ്റ വിവാദത്തിൽ പിഴ അടയ്ക്കാൻ തയ്യാറാണെന്ന് ഫെയ്സ്ബുക്ക്

|

കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയുമായി ബന്ദപ്പെട്ട് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസിലേക്ക് 500,000 പൌണ്ട് പിഴ നൽകാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. ഇതോടെ റെഗുലേറ്ററും സോഷ്യൽ നെറ്റ്‌വർക്കും തമ്മിലുള്ള ഒരു വർഷത്തിലധികം നീണ്ട നിയമ വ്യവഹാരം അവസാനിച്ചു. 2018 ജൂലൈയിലാണ് ഫേസ്ബുക്കിന് പിഴ ചുമത്താനുള്ള തീരുമാനം ഐ‌സി‌ഒ പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്കിന് പ്രതികരിക്കാൻ അവസരം നൽകുന്നത് മുമ്പ് തന്നെ അസാധാരണമായി ഐസിഒ ഇക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്തു.

 

പെനാൽറ്റി നോട്ടീസ്

പിഴ പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷം ഒക്ടോബറിൽ ഔദ്യോഗികമായി ഐ‌സി‌ഒ പെനാൽറ്റി നോട്ടീസ് നൽകി. തുടർന്ന് പിഴയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് അപ്പീൽ നൽകി, 2019 ജൂണിൽ ട്രൈബ്യൂണൽ ഒരു ഇടക്കാല വിധി പുറപ്പെടുവിച്ചു. ഐസിഒയുടെ ഭാഗത്തുനിന്നുള്ള നടപടിക്രമപരമായ ന്യായവും പക്ഷപാത ആരോപണങ്ങളും അപ്പീലിന്റെ ഭാഗമായി പരിഗണിക്കണമെന്നും. നടപടിക്രമങ്ങളിലേക്ക് നയിച്ച മെറ്റീരിയലുകൾ ഐ‌സി‌ഒ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേംബ്രിഡ്ജ് അനലിറ്റിക്ക

സെറ്റിൽമെന്റിന്റെ വ്യവസ്ഥകൾ പ്രകാരം ഫേസ്ബുക്ക് ബാധ്യത അംഗീകരിച്ചിട്ടില്ല. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെ ചുറ്റപറ്റിയുള്ള പ്രശ്നങ്ങളെക്കുറിച്ച് സ്വന്തമായി അന്വേഷിക്കാനായി ഐ‌സി‌ഒ വെളിപ്പെടുത്തിയ രേഖകൾ കൈവശം വയ്ക്കാൻ കമ്പനിയെ അനുവദിച്ചിട്ടുണ്ട്. ഐ‌സി‌ഒയുടെ അഭ്യർ‌ത്ഥന പ്രകാരം ഫെയ്സ്ബുക്ക് ആ അന്വേഷണം താൽ‌ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഡാറ്റാ പ്രോട്ടക്ഷൻ വയലേഷൻ 2015ലാണ് സംഭവിച്ചത്.

കൂടുതൽ വായിക്കുക : നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നുകൂടുതൽ വായിക്കുക : നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നു

ജനറൽ ഡാറ്റാ പ്രോട്ടക്ഷൻ റഗുലേഷൻ
 

2018-ൽ യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റാ പ്രോട്ടക്ഷൻ റഗുലേഷൻ നടപ്പാക്കുന്നതിന് മുമ്പ് സംഭവിച്ച വയലേഷൻ ആയതിനാൽ ഐസിഒയ്ക്ക് ഈടാക്കാൻ കഴിയുന്ന പരമാവധി പിഴ 500,000 പൌണ്ടായി മാറി. സംഭവം നടന്നത് 2018 മെയ് മാസത്തിന് ശേഷം ആയിരുന്നെങ്കിൽ പിഴ ഫേസ്ബുക്കിന്റെ വാർഷിക വിറ്റുവരവിന്റെ 4% വരെയായി കൂടാൻ സാധ്യതയുണ്ടായിരുന്നു.

യുകെ പൗരന്മാരുടെ ഡാറ്റ

ഐസിഒയുടെ പിഴ നോട്ടീസിനും പിഴ അടയ്‌ക്കാനുള്ള കരാറിനുമെതിരായ അപ്പീൽ പിൻ‌വലിക്കുന്നതിനായി ഫേസ്ബുക്കുമായി ഉണ്ടാക്കിയ കരാറിനെ ഐ‌സി‌ഒ സ്വാഗതം ചെയ്യുന്നുവെന്നും യുകെ പൗരന്മാരുടെ ഡാറ്റ ഗുരുതരമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഞങ്ങളുടെ ആശങ്കയെന്നും ഐ‌സി‌ഒയുടെ ഡെപ്യൂട്ടി കമ്മീഷണർ ജെയിംസ് ഡിപ്പിൾ-ജോൺ‌സ്റ്റോൺ പറഞ്ഞു. വ്യക്തിപരമായ വിവരങ്ങളുടെയും വ്യക്തിഗത സ്വകാര്യതയുടെയും സംരക്ഷണം അടിസ്ഥാനപരമായ പ്രാധാന്യമർഹിക്കുന്നു. വ്യക്തികളുടെ അവകാശങ്ങളെ മാത്രമല്ല, ജനാധിപത്യത്തിൻറെ ശക്തമായ സംരക്ഷണത്തെയും ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാറ്റാ പരിരക്ഷണം

ഡാറ്റാ പരിരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കുന്നതിനുള്ള സുപ്രധാന നടപടികൾ ഫേസ്ബുക്ക് സ്വീകരിച്ചുവെന്നും തുടർന്നും എടുക്കുമെന്നും കേട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആളുകളുടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും പരിരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത വച്ച് കേസിലെ സംഭവങ്ങളിൽ നിന്ന് മുന്നോട്ട് പോകാനും പഠിക്കാനും ഫേസ്ബുക്കിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ‌സി‌ഒ പ്രതിനിധി വ്യക്തമാക്കി.

കൂടുതൽ വായിക്കുക : ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി ഫെയ്ബുക്കിൽ ഇനി വാർത്തകളുംകൂടുതൽ വായിക്കുക : ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി ഫെയ്ബുക്കിൽ ഇനി വാർത്തകളും

ക്ലെയിമുകൾ അന്വേഷിക്കും

ഐ‌സി‌ഒയുമായി ഒരു ഒത്തുതീർപ്പിലെത്തിയതിൽ സന്തോഷമുണ്ടെന്നും മുമ്പ് പറഞ്ഞതുപോലെ 2015 ലെ കേംബ്രിഡ്ജ് അനലിറ്റിക്കയെക്കുറിച്ചുള്ള ക്ലെയിമുകൾ അന്വേഷിക്കാൻ ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും ഫെയ്‌സ്ബുക്കിനെ പ്രതിനിധികരിച്ച അഭിഭാഷകനായ ഹാരി കിൻ‌മോന്ത് പറഞ്ഞു. ഫേസ്ബുക്ക് പ്ലാറ്റ്ഫോമിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന വിവരങ്ങൾ ഗണ്യമായി നിയന്ത്രിക്കുന്നുണ്ട്. ആളുകളുടെ വിവരവും സ്വകാര്യതയും പരിരക്ഷിക്കുക എന്നതിന് ഫേസ്ബുക്ക് മുൻ‌ഗണന കൊടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണവുമായി സഹകരിക്കും

യൂറോപ്യൻ യൂണിയനിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയിലേക്ക് ഡോ. [അലക്സാണ്ടർ] കോഗൻ കൈമാറിയതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്ന് ഐ‌സി‌ഒ വ്യക്തമാക്കി. എന്നിരുന്നാലും, രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഡാറ്റാ അനലിറ്റിക്സ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഐ‌സി‌ഒയുടെ നിരന്തരമായ അന്വേഷണവുമായി സഹകരിക്കുമെന്ന് ഫേസ്ബുക്ക് പ്രതിനിധി വ്യക്തമാക്കി.

Best Mobiles in India

English summary
Facebook has agreed to pay a £500,000 fine, the highest possible, to the Information Commissioner’s Office over the Cambridge Analytica scandal, ending more than a year of litigation between the regulator and social network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X