ആഗോളതലത്തിൽ ഫേസ്ബുക് വാച്ചിന് 400 ദശലക്ഷം ഉപയോക്താക്കൾ

ഒരു ദിവസം 75 ദശലക്ഷം ആളുകൾ ഏറ്റവും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഫേസ്ബുക് വാച്ചിൽ ചിലവഴിക്കുന്നു എന്നാണ് സമൂഹമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

|

ഏതാണ്ട് 400 ദശലക്ഷം പേർ വീഡിയോ പ്രക്ഷണമുള്ള 'ഫേസ്ബുക് വാച്ച്' ഉപയോഗിച്ച് വരുന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 400 ദശലക്ഷം പേരാണ് ഒരു മാസത്തിൽ ഫേസ്ബുക് വാച്ച് ഉപയോഗിച്ച് വരുന്നത്. ഒരു ദിവസം 75 ദശലക്ഷം ആളുകൾ ഏറ്റവും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഫേസ്ബുക് വാച്ചിൽ ചിലവഴിക്കുന്നു എന്നാണ് സമൂഹമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫേസ്ബുക് വാച്ചിന് 400 ദശലക്ഷം ഉപയോക്താക്കൾ

2017-ലാണ് അമേരിക്കയിൽ ഇത് ആരംഭിച്ചത്, ഫേസ്ബുക് വാച്ച് വഴി ആളുകൾക്ക് ഏത് തലത്തിൽ നിന്നുമുള്ള വിഡിയോകൾ വീക്ഷിക്കാവുന്നതാണ്. കൂടാതെ സ്ഥിരം സന്ദർശന സൈറ്റുകളിൽ നിന്നും പുതിയ വിഡിയോകൾ അപ്ഡേറ്റ് ചെയ്യുന്നതിനനുസരിച്ച് വീക്ഷിക്കാം.

"ഫേസ്ബുക് വാച്ചിന് 2018 ഒരു ഭാഗ്യവർഷമാണ്; അതെ വർഷം തന്നെ ഫേസ്ബുക് വാച്ച് ലോകത്തിൻറെ പലയിടത്തുമായി പ്രവർത്തനം ആരംഭിച്ചു. വിഡിയോകളുമായി ബന്ധപ്പെട്ട് പല പേജുകളും ഫേസ്ബുക് വാച്ചിൽ തുറന്നു കൂടാതെ പല ഫേസ്ബുക് ഒറിജിനൽസും ഇതിൽ ആരംഭിച്ചു." ഫേസ്ബുക് വാച്ച് തലവനായ ഫീഡ്‌ജി സിമോ ബ്ലോഗ് സ്പോട്ടിൽ വ്യാഴാഴ്ച്ച പോസ്റ്റ് ചെയ്തു.

ഇവിടെ വായിക്കാം: നിങ്ങൾ അടുത്തതായി എവിടേക്കാണ് പോകുന്നതെന്ന് ഫേസ്ബുക്കിന് അറിയണം

ഓഗസ്റ്റിൽ ഫേസ്ബുക് വാച്ച് മൊബൈലിലും ആരംഭിച്ചു, കൂടാതെ ഫേസ്ബുക് മെസെഞ്ചർ, ഡെസ്ക്ടോപ്പ് തുടങ്ങിയവയിലും ഇതിന്റെ സേവനം ആരംഭിച്ചതായി കമ്പനി പറഞ്ഞു. ഏകദേശം, 75 ദശലക്ഷം ആളുകൾ ഒരു ദിവസം 20 മിനിറ്റ് ഫേസ്ബുക് വാച്ചിൽ ചിലവഴിക്കുന്നു എന്നാണ് കണക്കുകൾ സൂച്ചിപ്പിക്കുന്നത്.

"വേനൽക്കാലം മുതൽ "വാച്ച് പാർട്ടി" എല്ലാ ഫാസ്‌ബോക്ക് പേജിലും കൊണ്ട് വരുന്നതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. ഏതാണ്ട് 12 ദശലക്ഷം 'വാച്ച് പാർട്ടീസ്' ഫേസ്ബുക്കിലുണ്ട്. സാധാരണ വീഡിയോ ഗ്രൂപ്പുകളെക്കാളും വാച്ച് പാർട്ടീസിന് കൂടുതൽ കമെന്റുകൾ ലഭിക്കുന്നുണ്ട്.

ഫേസ്ബുക് വാച്ചിന് 400 ദശലക്ഷം ഉപയോക്താക്കൾ

ഫേസ്ബുക്കിലൊട്ടാകെ ഈ സംവിധാനം വ്യപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിശ്രമിക്കുകയാണ് കമ്പനി. ഇപ്പോൾ ആളുകൾക്ക് ഫേസ്ബുക്കിൽ വിഡിയോകൾ പല പേജുകളിലായി ആസ്വദിക്കാൻ കഴിയും: വാച്ച്, ന്യൂസ് ഫീഡ്, സെർച്ച് പേജസ് എന്നിവ അതിൽ ചിലത് മാത്രമാണ്. 'ആഡ് ബ്രേക്സ്' ഇപ്പോൾ 40 രാജ്യങ്ങളിൽ ലഭ്യമാണെന്ന് കമ്പനി വിശദികരിച്ചു.

"ആഡ് ബ്രേക്സ് ഇനിയും കൂടുതൽ രാജ്യങ്ങളിൽ വ്യാപിപ്പിക്കുമെന്നും, കൂടാതെ ഗെയിം ക്രിയേറ്റരുടെ ലൈവ് സ്ട്രീമിംഗ് പോലെ ആഡ് ബ്രേക്ക് പ്ലേസ്‌മെന്റ്സ് ടെസ്റ്റ് ചെയ്യുമെന്നും" തലവനായ സസിമോ അഭിപ്രായപ്പെട്ടു.

Best Mobiles in India

English summary
Launched in the US in 2017, the video service allows users to enjoy videos from different genres, including entertainment, sports and news in their personalized “Watch Feed” that carries a collection of recent videos from the pages they follow.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X