ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി ഫെയ്ബുക്കിൽ ഇനി വാർത്തകളും

|

ഫേസ്ബുക്ക് തങ്ങളുടെ സോഷ്യൽ മീഡിയ അപ്ലിക്കേഷനിൽ ന്യൂസ് ടാബ് ആരംഭിക്കുന്നു. നിരവധി ന്യൂസ് ഔട്ട്ലെറ്റുകളിൽ നിന്നുള്ള വാർത്തകളും കണ്ടൻറുകളും ഉപയോക്താക്കൾക്ക് എത്തിക്കാനാണ് ഫെയ്സ്ബുക്ക് പദ്ധതിയിടുന്നത്. ന്യൂസ് ടാബിലേക്കുള്ള കണ്ടൻറുകൾ ക്രിയേറ്റ് ചെയ്യുന്നതിന് ഒരു നിശ്ചിത തുക ഫീസ് നൽകാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ന്യൂസ് ഡെലിവറി മാർക്കറ്റിൽ ഫെയ്സ്ബുക്കിൻറെ സ്ഥാനം ഉറപ്പിക്കാനാണ് ന്യൂസ് ടാബിലൂടെ ഫെയ്സ്ബുക്ക് ഉദ്ദേശിക്കുന്നത്.

ന്യൂസ് ഡെലിവറി ബിസിനസ്
 

ന്യൂസ് ഡെലിവറി ബിസിനസ്സിന് പ്രാധാന്യം നൽകില്ലെന്ന് പറഞ്ഞിരുന്ന സോഷ്യൽ മീഡിയ ഭീമൻ ഇപ്പോൾ വാർത്താധിഷ്ഠിത ഫീച്ചർ ആപ്പിൽ തന്നെ നൽകാൻ പദ്ധതിയിടുകയാണ്. ഉപയോക്താക്കളിലേക്ക് കണ്ടൻറുകൾ എത്തിക്കുന്നതിന് ടെക്നോളജി കമ്പനികളിൽ നിന്നും പണം ഈടാക്കാമെന്നുള്ള ദീർഘകാല ലക്ഷ്യത്തിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവയ്പ്പാണ് വരാനിരിക്കുന്ന ഫേസ്ബുക്ക് ന്യൂസ് ടാബ്. ആദ്യഘട്ടത്തിൽ യുഎസിലെ വാൾസ്ട്രീറ്റ് ജേണൽ, ബിസിനസ് ഇൻസൈഡർ, മറ്റ് പ്രാദേശിക വാർത്താ ഏജൻസികൾ എന്നിവയെ ഉൾപ്പെടുത്തിയായിരിക്കും ഫേസ്ബുക്ക് ന്യൂസ് പ്രവർത്തിക്കുക.

ഫേസ്ബുക്ക് ന്യൂസ് സർവ്വീസ്

ഫേസ്ബുക്ക് ന്യൂസ് സർവ്വീസിലേക്കായി പ്രധാന വാർത്തകൾ തിരഞ്ഞെടുക്കാൻ മാധ്യമപ്രവർത്തകരുടെ ഒരു ചെറിയ എഡിറ്റോറിയൽ ടീം ഉണ്ടാക്കും. എന്നാൽ പ്രധാനമായും ഫെയ്സ്ബുക്ക് ന്യൂസ് പ്രവർത്തിക്കുക ഉപയോക്തൃ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന കമ്പ്യൂട്ടറൈസ്ഡ് അൽഗോരിതങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ആളുകളുടെ താല്പര്യം തിരിച്ചറിഞ്ഞ് ഈ അൽഗോരിതം കണ്ടൻറുകൾ എത്തിക്കും. രാഷ്ട്രീയം, ആരോഗ്യം, വിനോദം, കായികം, സാങ്കേതികവിദ്യ, പ്രകൃതി എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളെ ആസ്പദമാക്കിയ കണ്ടൻറുകളായിരിക്കും ഇതിൽ ഉണ്ടാവുക.

കൂടുതൽ വായിക്കുക : ഇനി ഇൻസ്റ്റാഗ്രാമിനും മെസെഞ്ചർ ആപ്പ്, ഇൻസ്റ്റഗ്രാം ത്രെഡ്സ് അവതരിപ്പിച്ചു

വാർത്താ ഏജൻസികൾ

കണ്ടൻറുകൾക്ക് പണം നൽകാൻ ഫേസ്ബുക്ക് തയ്യാറായതിനാൽ തന്നെ കൂടുതൽ വാർത്താ ഏജൻസികൾ ഫേസ്ബുക്ക് ന്യൂസിനായി കമ്പനിയുമായി കരാറിലേർപ്പെടാൻ തയ്യാറാണ്. പത്രങ്ങൾ പോലുള്ള പരമ്പരാഗത മാധ്യമങ്ങൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ വരുമാനവും ഉപയോക്താക്കളും ഉണ്ടാകുമെന്ന് ഉറപ്പുള്ള ഫേസ്ബുക്ക് ന്യൂസ് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ മാധ്യമപ്രവർത്തകർ തയ്യാറുമാണ്.

ഫേസ്ബുക്ക് ന്യൂസിന് മത്സരിക്കാനുള്ളത്
 

ടെക് ഭീമൻമാരായ ഗൂഗിൾ, ആപ്പിൾ എന്നിവ നടത്തുന്ന ന്യൂസ് സർവ്വീസുകളുമായാണ് ഫേസ്ബുക്ക് ന്യൂസിന് മത്സരിക്കാനുള്ളത്. അടുത്തിടെയായി ഫേസ്ബുക്കും ട്വിറ്ററും വ്യാജ വാർത്തകളോടും വിദ്വേഷമുണ്ടാക്കുന്ന കണ്ടൻറുകളോടും ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. അതേസമയം, ഫേസ്ബുക്ക് പോളിറ്റിക്കൽ, റെഗുലേറ്ററി വിഷയങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്കിടെയാണ് ന്യൂസ് ടാബിനായി പണം നിക്ഷേപിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മികച്ച പാർട്ട്ണർ ഫീഡ്‌ബാക്ക്

ഈ വർഷത്തെ കമ്പനിയുടെ ലക്ഷ്യവും ശ്രദ്ധയും ഫെയ്‌സ്ബുക്ക് ന്യൂസ് ടാബ് ശരിയായി പ്രവർത്തിപ്പിക്കാൻ വാർത്താ വ്യവസായവുമായി ചേർന്ന് പ്രവർത്തിക്കുക എന്നതാണ്. ന്യൂസ് ടാബിനെ കുറിച്ച് മികച്ച പാർട്ട്ണർ ഫീഡ്‌ബാക്കാണ് ലഭിക്കുന്നത്. വൈകാതെ തന്നെ ന്യൂസ് ടാബ് ആരംഭിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഫെയ്സ്ബുക്കിൻറെ ഗ്ലോബൽ ന്യൂസ് പാർട്ട്ണർഷിപ്പിനുള്ള വൈസ് പ്രസിഡൻറ് ക്യാമ്പ്‌ബെൽ ബ്രൌൺ പറഞ്ഞു. ന്യൂസ് ടാബ് എപ്പോൾ ആരംഭിക്കുമെന്നതിനെ പറ്റിയുള്ള വിവരങ്ങൾ ഫെസ്ബുക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇക്കാര്യങ്ങളെ സംബന്ധിച്ച ചർച്ചകൾക്കായി ഒക്ടോബർ 25 വെള്ളിയാഴ്ച സക്കർബർഗ് ന്യൂസ് കോർപ്പ് സിഇഒ റോബർട്ട് തോംസണുമായി കൂടിക്കാഴ്ച നടത്തും.

കൂടുതൽ വായിക്കുക : മനസ് വായിക്കുന്ന റിസ്റ്റ്ബാൻറ് നിർമ്മിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്

ഓൺലൈൻ മേഖല

ഓൺലൈൻ മേഖലയിൽ വാർത്താ കണ്ടൻറുകൾക്ക് പ്രാധാന്യം ഏറെയാണ്. അതുകൊണ്ട് തന്നെ ഇൻറർനെറ്റ്, സോഷ്യൽ മീഡിയ രംഗത്തെ ഭീമന്മാരെല്ലാം വാർത്താ കണ്ടൻറുകൾക്കായി പ്ലാറ്റ്ഫോം ഒരുക്കുന്നുണ്ട്. ഗൂഗിളും ആപ്പിളും നേരത്തെ തന്നെ വാർത്തകൾക്ക് പ്രാധാന്യം നൽകി പദ്ധതികൾ വിപണിയിൽ എത്തിച്ചിരുന്നു. ഗൂഗിൾ ന്യൂസ് ഇന്ന് വളരെ ഏറെ ആളുകൾ വാർത്തകളറിയാൻ സമീപിക്കുന്നൊരു പ്ലാറ്റ്ഫോമാണ്. സോഷ്യൽ മീഡിയയിലെ ഏറ്റവും കരുത്തരായ ഫെയ്സ്ബുക്ക് ഈ രംഗത്തേക്ക് വരുന്നതോടെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

English summary
Facebook might soon spot a News tab on the social media app. The News tab will offer stories and content from several outlets. Facebook is also planning to pay a certain amount of fees for creating content for the News tab, insiders say. The News tab would give Facebook its share in the news delivery market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X