ഫേസ്ബുക്കില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍!!!

By Bijesh
|

ഫേസ് ബുക്ക് ഉപയോഗിക്കാത്തവരായി അധികമുണ്ടാവില്ല. അബ്‌ഡേറ്റുകളും പോസ്റ്റുകളുമൊക്കെയായി മിക്കവരും, പ്രത്യേകിച്ച് യുവതലമുറ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ഏറെ സജീവമാണുതാനും. ഫേസ് ബുക്കില്‍ സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന കുറെ ഫീച്ചറുകള്‍ ഉണ്ട്.

എന്നാല്‍ അധികമാര്‍ക്കുമറിയാത്ത ചില സൂത്രപ്പണികളും അതിലുണ്ട്. അതെന്തെല്ലാമെന്നാണ് ചുവടെ കൊടുക്കുന്നത്. കണ്ടുനോക്കു.

#1

#1

നിങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉണ്ടാക്കാവുന്ന ലിസ്റ്റ് ആണ് ഇത്. ഇഷ്ടമുള്ള സെലിബ്രിറ്റികളേയോ മ്യൂസിക് ട്രൂപുകളേയോ അല്ലെങ്കില്‍ ഭക്ഷണം സംബന്ധിച്ചോ ഒക്കെ ഇത്തരത്തില്‍ ലിസ്റ്റുകള്‍ രൂപീകരിക്കാം. അതുമായി ബന്ധപ്പെട്ട വ്യക്തികളേയോ വിവിരങ്ങളോ ിതില്‍ ചേര്‍ക്കുകയും ചെയ്യാം. ഇന്ററസ്റ്റ് ലിസ്റ്റ് രൂപീകരിക്കുന്നതിന് https://www.facebook.com/bookmarks/interests ലിങ്ക് തുറന്ന ശേഷം ആഡ് ഇന്ററസ്റ്റ്‌സ് എന്ന ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതി. ആവശ്യമുള്ള വ്യക്തികളെയും വിവരങ്ങളും ചേര്‍ത്ത ശേഷം ലിസ്റ്റിന് പേരു നല്‍കാം. മറ്റുള്ളവര്‍ക്ക് ഫോളോ ചെയ്യാവുന്ന തരത്തില്‍ പ്രൈവസി സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുകയും ചെയ്യാം.

 

#2

#2

നിലവില്‍ ഫേസ് ബുക്കില്‍ ഫോട്ടോകളില്‍ ക്ലിക് ചെയ്യുമ്പോള്‍ കറുത്ത ചതുരത്തിനുള്ളിലാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍ പഴയ രീതിയില്‍ വലുതായി കാണണമെങ്കില്‍ കീ ബോഡില്‍ എഫ് 5 അമര്‍ത്തിയാല്‍ മതി.

 

#3
 

#3

മറ്റുള്ളവര്‍ നിങ്ങളുടെ പേരില്‍ ഫോട്ടോകള്‍ ടാഗ് ചെയ്യുന്നത് നിയന്ത്രിക്കാനും സാധിക്കും. ടാഗിംഗ് തടയാന്‍ സാധിക്കില്ലെങ്കിലും നിങ്ങളുടെ അനുമതിയോടെ മാത്രമെ അത് ടൈം ലൈനില്‍ വരികയുള്ളു. അത് എങ്ങനെ സെറ്റ് ചെയ്യണെമെന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

#4

#4

കുറച്ചുകാലം മുമ്പ് ഭാഷതെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഫേസ് ബുക്ക് പേജില്‍ നമ്മള്‍ ശതരഞ്ഞെടുക്കുന്ന ഭാഷകള്‍ പ്രത്യക്ഷപ്പെടുമായിരുന്നു. അതില്‍ ഇംഗ്ലീഷ് അപ്‌സൈഡ് ഡൗണ്‍ എന്ന ഫീച്ചര്‍ ഉണ്ട്. അതില്‍ ക്ലിക് ചെയ്താല്‍ മെയിന്‍ പേജിലെ പ്രധാന ടാബുകളെല്ലാം തലതിരിച്ച് എഴുതിയ രീതിയില്‍ കാണാം.

 

#5

#5

നിങ്ങളുടെ ഫേസ് ബുക് അക്കൗണ്ടിലെ ഡാറ്റകള്‍ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനവും ഫേസ് ബുക്കിലുണ്ട്. അതായത് ടൈം ലൈന്‍ ഇന്‍ഫോ, നിങ്ങള്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍, മെസേജുകള്‍, പോസ്റ്റുകള്‍ എന്നിവയെല്ലാം ഡൗണ്‍ലോഡ് ചെയ്യാം. ഇതുകൂടാതെ നിങ്ങള്‍ ക്ലിക് ചെയ്ത പരസ്യമുള്‍പ്പെടെയുള്ളവയുടെ വിവരങ്ങളും ലഭിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഹോം പേജിലെ സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുക. അതില്‍ ഏറ്റവും താഴെ ഡീണ്‍ലോഡ് എ കോപി എന്നു കാണാം അതില്‍ ക്ലിക് ചെയ്താല്‍ മതി.

 

#6

#6

നിങ്ങള്‍ ഫേസ് ബുക് അക്കൗണ്ട് ആരംഭിച്ചതു മുതലുള്ള എല്ലാ കാര്യങ്ങളും ഇതില്‍ അറിയാന്‍ സാധിക്കും. അതായത് നിങ്ങള്‍ ഇതുവരെ ടാഗ്‌ചെയ്യപ്പെട്ട ഫോട്ടോകളും പോസ്റ്റുകളും, ലൈക് ചെയ്ത പേജുകള്‍, ഓരോരുത്തരേയും എപ്പോഴാണ് ഫ്രണ്ടസ് ലിസ്റ്റില്‍ ആഡ് ചെയ്തത് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. അതോടൊപ്പം നിങ്ങള്‍ ഷെയര്‍ ശചയ്ത പോസ്റ്റുകളുടെ വിവരങ്ങളും ലഭിക്കും. ഇത് ലഭിക്കുന്നതിനായി ഹോം പേജിന്റെ വലുതുഭാഗത്ത് സെറ്റിംഗ്‌സ് ബട്ടണില്‍ ക്ലിക് ചെയ്യുക. അതില്‍ പ്രൈവസി സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഹൂ കാന്‍ സീ മൈ സ്റ്റഫ് എന്നു കാണാം. അതിനു വലതുഭാഗത്ത് രണ്ടാമതായി കാണുന്ന യൂസ് ആക്റ്റിവിറ്റി ലോഗില്‍ ക്ലിക് ചെയ്താല്‍ മതി.

 

#7

#7

നിങ്ങളുടെ ഇ-മെയില്‍ അക്കൗണ്ടില്‍ നിന്ന് ഫേസ് ബുക്ക് സുഹൃത്തുക്കളുടെ പേജിലേക്ക് മെസേജ് അയക്കണമെങ്കില്‍ അതിനു സംവിധാനമുണ്ട്. അതിനായി അവരുടെ യൂസര്‍ നെയിം ഉപയോഗിച്ച് [email protected] എന്ന് ടൈപ് ചെയ്ത് അയച്ചാല്‍ മതി.

 

#8

#8

സ്മാര്‍ട്‌ഫോണില്‍ ഫെയ്‌സ്ബുക് ഉപയോഗിക്കുന്നവര്‍ക്ക് ഇടയ്ക്കിടെ നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടിരിക്കും ഇതു നിര്‍ത്തണമെങ്കില്‍ (ആന്‍ഡ്രോയ്ഡ്, ഐ ഫോണുകളില്‍) പ്രൈവസി സെറ്റിംഗ്‌സില്‍ നോട്ടിഫിക്കേഷന്‍ എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ മൊബൈല്‍ പുഷ് എന്നു കാണാം. അതില്‍ നോട്ടിഫിക്കേഷന്‍ എന്നത് അണ്‍ടിക് ചെയ്താല്‍ മതി.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X