Home
News

ടെക്നോളജിയിൽ താല്പര്യമുള്ളവർ ഫോളോ ചെയ്യേണ്ട ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ

നമ്മളിൽ മിക്ക ആളുകളും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണ്. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ പോലെ ഇൻസ്റ്റഗ്രാം എന്ന പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്ന ടെക് വിദഗ്ദർ നിരവധിയാണ്. മറ്റെല്ലാ വിഷയങ്ങളെയും പോലെ ഇൻസ്റ്റഗ്രാമിൽ ഏറെ അക്കൌണ്ടുകൾ ഉള്ള വിഭാഗമാണ് ടെക്നോളജി കണ്ടന്റുകൾ. ടെക് ലോകത്തെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ കാര്യങ്ങൾ ഇത്തരം അക്കൌണ്ടുകളിലൂടെ സാധിക്കും. ലോകത്തെ ഏറ്റവും മികച്ച ടെക് സംബന്ധിയായ ഇൻസ്റ്റഗ്രാം അക്കൌണ്ടുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

1. അരുൺ മൈനി

യുകെയിൽ നിന്നുള്ള ഒരു പ്രശസ്ത ടെക് യൂട്യൂബറാണ് മിർ‌ഹോസെതെബോസ് എന്നറിയപ്പെടുന്ന അരുൺ മൈനി. വിപണിയിൽ ഇതുവരെ ലഭ്യമല്ലാത്ത ഏറ്റവും പുതിയ എല്ലാ സാങ്കേതികവിദ്യകളെയും അരുൺ പരിചയപ്പെടുത്തുന്നു. റിവ്യൂ, താരതമ്യം എന്നിവയും അരുൺ ചെയ്യുന്നുണ്ട്.

2. സഫ്വാൻ അഹമ്മദിയ

സഫ്വാൻ അഹമ്മദിയ എന്ന ടെക് റിവ്യൂവർ സൂപ്പർസാഫ് എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇദ്ദേഹം ബ്രിട്ടീഷ് പൌരനാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യ സംബന്ധിയായ കാര്യങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്ന അക്കൌണ്ടാണ് ഇദ്ദേഹത്തിന്റേത്.

3. ജസ്റ്റിൻ എസാരിക്

അമേരിക്കയിലെ പ്രശസ്തനായ യൂട്യൂബറും നടിയും മോഡലുമാണ് ജസ്റ്റിൻ എസാരിക് എന്ന ഇജസ്റ്റിൻ. സാങ്കേതികവിദ്യയും വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ക്രിയേറ്റ് ചെയ്യുന്ന ജസ്റ്റിൻ ഏറെ പ്രശസ്തയാണ്.

4. ജുഡ്‌നർ ഔറ

അമേരിക്കയിലെ ഒരു പ്രശസ്ത യൂട്യൂബ് റിവ്യൂവറാണ് ജുഡ്‌നർ ഔറ. തന്റെ ടെക് റിവ്യൂസിലൂടെ ജനപ്രീതി നേടിയ ജുഡ്നർ യുറവ്കോൺസുമർ എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിൽ പ്രശസ്തി നേടിയത്.

5. മാർക്ക്സ് കീത്ത് ബ്രൌൺ‌ലി

ടെക് വീഡിയോകൾക്ക് പേരുകേട്ട ഒരു അമേരിക്കൻ യൂട്യൂബറാണ് എം‌കെ‌ബി‌എച്ച്ഡി എന്നറിയപ്പെടുന്ന മാർക്ക്സ് കീത്ത് ബ്രൌൺ‌ലി. ചാനലിന്റെ പേര്, എം‌കെ‌ബി‌എച്ച്ഡി എന്നാണ്. ഇദ്ദേഹത്തിനും ഇൻസ്റ്റഗ്രാമിൽ ധാരാളം ഫോളോവേഴ്സ് ഉണ്ട്.

More from GizBot

Best Mobiles in India

English summary
Technology content is the category with the most accounts on Instagram. With these accounts you can do the latest things we need to know about the tech world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X