FASTag: ഇനി വണ്ടികൾ ഓട്ടോമാറ്റിക്കായി ടോൾ അടയ്ക്കും, ഫാസ്റ്റ് ടാഗ് സംവിധാനം നിർബന്ധമാക്കുന്നു

|

ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ ഫാസ്റ്റ് ടാഗ് ദേശീയപാതകളിൽ യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ബാധകമാകും. ഇന്ത്യയിലെ എല്ലാ ദേശീയപാതകളും ഡിസംബർ 1 മുതൽ ഫാസ്റ്റ് ടാഗ് വഴി ടോൾ പേയ്മെന്റുകൾ ഈടാക്കും. റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ (ആർ‌എഫ്‌ഐഡി) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഫാസ്റ്റാഗ് വാഹനങ്ങളിലേക്ക് ടാഗുചെയ്യുന്നത്.

ഫാസ്റ്റ് ടാഗ്
 

2014ലിൻറെ തുടക്കത്തിലാണ് ഫാസ്റ്റ് ടാഗ് സാങ്കേതികവിദ്യ ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ചത്. ഈ വർഷം കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം രാജ്യത്തെ ടോളുകളുള്ള ഹൈവേപാതകളിൽ ഇലക്ട്രോണിക് ടോൾ ശേഖരണ (ഇടിസി) സൗകര്യങ്ങൾ നിർബന്ധമാക്കിയത്. ഫാസ്റ്റ് ടാഗ് സജ്ജീകരിച്ച വാഹനങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഇൻഫ്രാസ്ട്രക്ചറാണ് ETC. ഫാസ്റ്റ് ടാഗ് ഇൻഷുറൻസിനായി ഇതുവരെ 23 ബാങ്കുകളുമായി സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്.

എൻ‌പി‌സി‌ഐ

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ‌പി‌സി‌ഐ) ബന്ധിപ്പിച്ചുകൊണ്ടാണ് ഫാസ്റ്റ് ടാഗ് പ്രവർത്തിക്കുന്നത്. ഇതൊരു ആർ‌എഫ്‌ഐഡി പാസീവ് ടാഗാണ്. ഇതിലൂടെ ഉപയോക്താവിൻരെ ലിങ്ക് ചെയ്ത പ്രീപെയ്ഡ്, സേവിങ്സ്, കറൻറ് അക്കൌണ്ടുകളിലൊന്നിൽ നിന്ന് നേരിട്ട് ടോളിൻറെ തുക എടുക്കുന്നു. പല വിദേശ രാജ്യങ്ങളിലും നിലവിലുള്ള സംവിധാനമാണിത്.

കൂടുതൽ വായിക്കുക: Fake Passport: സൂക്ഷിക്കുക ! വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾ സജീവമെന്ന് വിദേശകാര്യ മന്ത്രാലയം

ഓട്ടോമാറ്റിക്കായി ടോൾ

വാഹനങ്ങളുടെ മുൻഭാഗത്തെ ചില്ലിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ടോൾ അടയ്ക്കുന്നതുകൊണ്ട് തന്നെ ടോൾ പ്ലാസകളിലൂടെ വാഹനമോടിക്കുമ്പോൾ നിർത്തി പണം നൽകി പോകേണ്ട ആവശ്യം വരുന്നില്ല. ടോളായി നൽകേണ്ട തുക ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ അക്കൌണ്ടിൽ നിന്ന് സർക്കാരിലേക്ക് എത്തുന്നു. ഇടനിലക്കാരോ മറ്റ് കാര്യങ്ങളോ ഇതിൽ വരുന്നില്ല. ടോൾ പ്ലാസകളിൽ നിന്ന് ഓട്ടോമാറ്റിക്കായി വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗുകളെ ഡിറ്റക്ട് ചെയ്ത് ടോൾ ഈടാക്കും.

ഫാസ്റ്റ്ടാഗ് എങ്ങനെ ലഭിക്കും?
 

ഫാസ്റ്റ്ടാഗ് എങ്ങനെ ലഭിക്കും?

കേന്ദ്ര സർക്കാർ ഡിസംബർ 1 മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതായി അറിയിച്ചിട്ടുണ്ട്. വിപണിയിലെത്തുന്ന പുതിയ വാഹനങ്ങളിൽ ഫാസ്റ്റാഗ് സംവിധാനം ഇൻബിൾഡ് ആയിരിക്കും. നിലവിലുള്ള വാഹനങ്ങൾക്ക് ഫാസ്റ്റ്ടാഗ് ലഭിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രധാന ബാങ്കുകളെ സമീപിക്കാം. ഫാസ്റ്റ് ടാഗ് ഓൺ‌ലൈനിൽ ലഭ്യമാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ആമസോണുമായി സഹകരിക്കുന്നുണ്ട്. കസ്റ്റമർ ഡീറ്റൈൽസ് അടങ്ങുന്ന ഒരു ഫാസ്റ്റ് ടാഗ് പേടിഎമ്മും നൽകുന്നുണ്ട്.

ഫാസ്റ്റ്ടാഗിൻറെ വില

ഫാസ്റ്റ്ടാഗിൻറെ വില

റീ യൂസബിൾ ആയിട്ടുള്ള‌ ഫാസ്റ്റ് ടാഗ് RFID ടാഗ് എല്ലാ വാഹനങ്ങൾക്കും 100 രൂപ നിരക്കിൽ ലഭിക്കും. എസ്‌ബി‌ഐ പോലുള്ള ചില ബാങ്കുകൾ‌ 200 മുതൽ 400 രൂപ വരെയുള്ള റീഫണ്ടബിൾ ഡിപ്പോസിറ്റിലൂടെ ഫാസ്റ്റ്ടാഗ് നൽകുന്നു. ചില ബാങ്കുകളിൽ ഈ ഡിപ്പോസിറ്റ് തുക വ്യത്യാസപ്പെട്ടിരിക്കും. ഫാസ്റ്റ് ടാഗ് വാങ്ങികഴിഞ്ഞാൽ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന MyFASTag അപ്ലിക്കേഷനും ഉപയോക്താവ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: WhatsApp Bug: സൂക്ഷിക്കുക, MP4 ഫയലിലൂടെ പുതിയ വാട്സ്ആപ്പ് ബഗ് നിങ്ങളുടെ ഡാറ്റ ചോർത്തും

ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നതെങ്ങനെ?

ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നതെങ്ങനെ?

MyFASTag അപ്ലിക്കേഷനിൽ വാഹന രജിസ്ട്രേഷൻ നമ്പക അടക്കമുള്ള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ യുപിഐ പേയ്‌മെന്റുകൾ ഉപയോഗിച്ച് ഉടമകൾക്ക് അവരുടെ RFID ടാഗ് റീചാർജ് ചെയ്യാൻ സാധിക്കും. വാഹനത്തിൽ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചുകഴിഞ്ഞാൽ, ഫാസ്റ്റ്ടാഗ് സപ്പോർട്ടുള്ള ദേശീയപാത ടോൾ പ്ലാസകളിലൂടെ കടന്നുപോകുമ്പോഴും ഓട്ടോമാറ്റിക്കായി പണം പിൻവലിക്കപ്പെടും.

ടാഗ് ഐഡി

നിങ്ങളുടെ വാഹനം ഫാസ്റ്റ് ടാഗ് സപ്പോർട്ടുള്ള ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ടാഗ് ഐഡി, വാഹന രജിസ്ട്രേഷൻ നമ്പർ, ഉടമയുടെ പേര് മുതലായവ ഫാസ്റ്റ് ടാഗ് വിശദാംശങ്ങൾ ETC പിടിച്ചെടുക്കുകയും പ്രോസസ്സിംഗിനായി ബാങ്കിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഫാസ്റ്റ് ടാഗ് വിശദാംശങ്ങൾ കൺഫോം ചെയ്യാൻ ബാങ്ക് NETC മാപ്പറിന് ഒരു റിക്വസ്റ്റ് അയയ്ക്കുന്നു. ടോളിലെ ETC ആവശ്യമായ ടോൾ നിരക്ക് കണക്കാക്കുകയും NETC സിസ്റ്റത്തിലേക്ക് പണം ലഭ്യമാക്കാനുള്ള റിക്വസ്റ്റ് അയക്കുകയും ചെയ്യുന്നു.

വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് സാങ്കേതികവിദ്യ എന്തിന്

വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് സാങ്കേതികവിദ്യ എന്തിന്

ഫാസ്റ്റാഗ് വാഹനങ്ങൾക്കുള്ള ആധാർ ആണെന്നാണ് കേന്ദ്രസർക്കാർ അഭിപ്രായപ്പെടുന്നത്. ടോൾ പ്ലാസയിലെ തിരക്ക് കുറയ്ക്കുന്നതിനും അതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കാനും വായു മലിനീകരണം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇതിനെല്ലാമപ്പുറം ക്യാഷ്ലസ് ട്രാൻസാക്ഷൻ എന്ന ഡിജിറ്റൽ ഇന്ത്യയുടെ സങ്കൽപ്പത്തിനും ഈ പദ്ധതി കരുത്താകും. ഇത് കൂടാതെ ഉപയോക്താക്കൾക്ക് 2.5 ശതമാനം ക്യാഷ്ബാക്കും ഫാസ്റ്റ് ടാഗിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: Instagram New Feature: ടിക്ടോക്കിനെ നേരിടാൻ പുതിയ റീൽസ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Most Read Articles
Best Mobiles in India

Read more about:
English summary
FASTag rolled out by the Indian government, will be applicable for all transportation traveling on highways. All the National Highways in India will collect toll payments through the FASTag starting from December 1. FASTag is based on radio frequency identification (RFID) technology, which can be tagged to vehicles.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X