Home
News

ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്റ്റ്ടാഗ് നിർബന്ധം: അറിയേണ്ടതെല്ലാം

ഇന്ന് (ഫെബ്രുവരി 15) അർദ്ധരാത്രി മുതൽ ഇന്ത്യയിലെ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2018ൽ വാഹനങ്ങൾക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ‌എഫ്‌ഐഡി) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഫാസ്റ്റ് ടാഗ് പ്രവർത്തിക്കുന്നത്. എല്ലാ ദേശീയപാതകളിലെയും ടോൾപ്ലാസകളിൽ ഫാസ്റ്റ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. നിരവധി ഫാസ്റ്റ്ടാഗ് സേവനങ്ങളും ഇന്ന് ലഭ്യമാണ്.

ഫാസ്റ്റ്ടാഗ് നിർബന്ധം

ഫാസ്റ്റ്ടാഗ് നിർബന്ധം

2021 ജനുവരി 1 മുതൽ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ്ടാഗ് ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് ഫെബ്രുവരി 15 വരെ നീട്ടി. രാജ്യത്തെ ടോൾ പ്ലാസകളിൽ നിർത്തി പണം നൽകാതെ വേഗത്തിൽ ടോൾ അടച്ച് പോകാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. വണ്ടി ടോൾപ്ലാസ കടന്ന് പോകുമ്പോൾ തന്നെ വണ്ടിയുടെ മുന്നിലുള്ള ഫാസ്റ്റ് ടാഗ് ഡിറ്റക്ട് ചെയ്ത് ഫാസ്റ്റ് ടാഗ് അക്കൌണ്ടിൽ നിന്നും പണം പിൻവലിക്കുന്ന സംവിധാനമാണ് ഇത്.

എന്താണ് ഫാസ്റ്റ്ടാഗ്?

എന്താണ് ഫാസ്റ്റ്ടാഗ്?

ഫാസ്റ്റ് ടാഗ് ഒരു ഡിജിറ്റൽ ടോൾ കളക്ഷൻ രീതിയാണ്. ഇതിലൂടെ ഓരോ വണ്ടിക്കും ഒരു ഫാസ്റ്റ് ടാഗ് ഉണ്ടായിരിക്കും. ഈ ഫാസ്റ്റ് ടാഗ് അക്കൌണ്ട് റീചാർജ് ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ഒരു ടോൾപ്ലാസയിലൂടെ വാഹനം കടന്ന് പോകുമ്പോൾ അവിടെ നൽകേണ്ടി വരുന്ന ടോൾ തുക ഫാസ്റ്റ് ടാഗ് അക്കൌണ്ടിൽ നിന്നും തനിയെ ഡെബിറ്റ് ആകുന്നു. ഇതിനായി പ്രത്യേക സംവിധാനങ്ങൾ ടോൾപ്ലാസയിൽ ഉണ്ട്. കാറിൽ വച്ചിരിക്കുന്ന ഫാസ്റ്റ്ടാഗ് വാഹനത്തിന്റെ വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നത് കൊണ്ട് തന്നെ ഏത് വാഹനാണ് എന്ന് കൃത്യമായി മനസിലാകും.

ഡിജിറ്റൽ പേയ്‌മെന്റ്

ഫാസ്റ്റ് ടാഗ് എന്ന ഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിച്ച് പേയ്‌മെന്റുകൾക്കായി കാത്തിരിക്കാതെ നിങ്ങൾക്ക് സമയം ലാഭിക്കാൻ കഴിയും. ഫാസ്റ്റ് ടാഗിനുവേണ്ടി സർക്കാരും 23 ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബാങ്ക് വെബ്സൈറ്റിൽ നിന്ന് ഫാസ്റ്റ് ടാഗിനായി അപേക്ഷിക്കാൻ സാധിക്കും. മിക്ക ഫാസ്റ്റ്ടാഗ് അക്കൌണ്ടുകളും ഗൂഗിൾ പേ, ഫോൺ പേ എന്നിവയിലൂടെ റീചാർജ് ചെയ്യാനും സാധിക്കും.

ഫാസ്റ്റ്ടാഗ് എങ്ങനെ ലഭിക്കും?

ഫാസ്റ്റ്ടാഗ് എങ്ങനെ ലഭിക്കും?

ടോൾ പ്ലാസകളിൽ നിന്നും ചില പെട്രോൾ പമ്പുകളിൽ നിന്നും ഫാസ്റ്റ്ടാഗ് വാങ്ങാം. കൂടാതെ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌ഐ‌ഐ) യിൽ മൊത്തം 40,000 പോയിൻറ് സെയിൽ പോയിന്റുകളുണ്ട്. ഇവിടെ നിന്നും നിങ്ങൾക്ക് നേരിട്ട് ഫാസ്റ്റ്ടാഗ് സ്വന്തമാക്കാൻ സാധിക്കും. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങി ബാങ്കുകളുടെ വെബ്‌സൈറ്റുകളിൽ നിന്നും ഫാസ്റ്റ്ടാഗ് വാങ്ങാൻ സാധിക്കും.

ഫാസ്റ്റ്ടാഗ് ഓൺ‌ലൈൻ റീചാർജ് ചെയ്യാം

ഫാസ്റ്റ്ടാഗ് ഓൺ‌ലൈൻ റീചാർജ് ചെയ്യാം

ആദ്യം നിങ്ങൾ 200 രൂപ നൽകണം. ഇതിൽ 100 രൂപയും റീഫണ്ടബിൾ ഡെപ്പോസിറ്റും 100 രൂപ റി ഇഷൂൻസ് ഫീയുമാണ്. നിങ്ങൾ എൻ‌എച്ച്‌എ‌ഐ പ്രീപെയ്ഡ് വാലറ്റിലേക്ക് ഫാസ്റ്റാഗ് ലിങ്കുചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ചെക്ക് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെഫ്റ്റ് / നെറ്റ് ബാങ്കിംഗ് മുതലായവ വഴി ഇത് റീചാർജ് ചെയ്യാൻ കഴിയും. കൂടാതെ ഫോൺ‌പേ, പേടിഎം, ഭീം എന്നിവ ഉപയോഗിച്ചും ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യാം.

Best Mobiles in India

English summary
The Central Government has announced that FASTag will be mandatory for all vehicles in India from midnight today (February 15).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X