നിങ്ങളുടെ ഫാസ്റ്റ്ടാഗുകൾ ഇനി ഗൂഗിൾ പേ വഴി റീച്ചാർജ് ചെയ്യാം; അറിയേണ്ടതെല്ലാം

|

കേന്ദ്ര സർക്കാർ ഫാസ്റ്റ് ടാഗുകൾ ദേശീയപാതയിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും നിർബന്ധമാക്കിയിരിക്കുകയാണ്. പണം നൽകുന്നതിന് ഡ്രൈവർമാർ ഒരു ക്യൂവിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഫാസ്റ്റ് ടാഗ് ഡിവൈസിൽ നിന്ന് ടോൾ പ്ലാസകളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളിലേക്ക് കണക്ഷൻ പോവുകയും നമ്മൾ ഫാസ്റ്റ് ടാഗുമായി ബന്ധിപ്പിച്ച അക്കൌണ്ടിൽ നിന്ന് പണം ടോൾ പ്ലാസയിലേക്ക് പോവുകയും ചെയ്യുന്ന സംവിധാനമാണ് ഇത്.

ഫാസ്റ്റ് ടാഗ് അക്കൌണ്ട്
 

ഫാസ്റ്റ് ടാഗ് അക്കൌണ്ട് റീച്ചാർജ് ചെയ്യാൻ പുതിയ ഓപ്ഷൻ കൊണ്ടിവന്നിരിക്കുകയാണ് ഇന്ത്യയിലെ മുൻ നിര യുപിഐ ആപ്പായ ഗൂഗിൾ പേ. ഫാസ്റ്റ് ടാഗ് റീച്ചാർജ് ഉൾപ്പെടെ രണ്ട് സവിശേഷതകളുമായാണ് ഗൂഗിൾ പേ ഇപ്പോൾ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഫാസ്റ്റ് ടാഗ് അക്കൌണ്ടുകൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ എളുപ്പത്തിൽ ഫാസ്റ്റ് ടാഗ് അക്കൌണ്ടുകൾ റീച്ചാർജ് ചെയ്യാനും പേയ്മെന്റുകൾ ട്രാക്ക് ചെയ്യാനും സാധിക്കും.

ഗൂഗിൾ പേയിലൂടെ ഫാസ്റ്റ് ടാഗ് റീച്ചാർജ്

ഗൂഗിൾ പേയിലൂടെ ഫാസ്റ്റ് ടാഗ് റീച്ചാർജ്

ഗൂഗിൾ പേ വഴി അവരുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ട് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ഫാസ്റ്റ് ടാഗ് അക്കൌണ്ട് ഗൂഗിൾ പേയിലേക്ക് ലിങ്കുചെയ്യേണ്ടതുണ്ട്. ഗൂഗിൾ പേ അപ്ലിക്കേഷൻ തുറന്ന് അതിൽ ബിൽ പേയ്‌മെന്റുകൾ തിരഞ്ഞെടുക്കുക. അതിൽ പുതുതായി ഫാസ്റ്റ് ടാഗ് എന്നൊരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് തിരഞ്ഞെടുക്കുക. ബിൽ പേയ്മെന്റ് ഓപ്ഷനിലേക്ക് പോവുന്നതിന് 'ന്യൂ' അതല്ലെങ്കിൽ 'രൂപ' ഐക്കണിൽ ക്ലിക്കുചെയ്താൽ മതി. ഫാസ്റ്റ്ടാഗ് ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ഉപയോക്താക്കൾക്ക് ഫാസ്റ്റ്ടാഗ് നൽകിയ ബാങ്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്

കൂടുതൽ വായിക്കുക:ഗൂഗിൾ പേയ്ക്ക് വെല്ലുവിളിയായി ജിയോയുടെ യുപിഐ പേയ്മെന്റ് സേവനം വരുന്നു

സജസ്റ്റഡ് ബിസിനസസ്

ആപ്പിലെ സജസ്റ്റഡ് ബിസിനസസ് എന്നതിന് കീഴിൽ ഉപയോക്താക്കൾക്ക് ഫാസ്റ്റ് ടാഗ് ഓപ്ഷൻ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മോർ എന്നതിൽ ടാപ്പ് ചെയ്യണം. എന്നിട്ടും ഫാസ്റ്റ്ടാഗ് ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ മോർ ഓപ്ഷൻ വീണ്ടും ടാപ്പുചെയ്യുക. ഇത്തരത്തിൽ ചെയ്താൽ ഫാസ്റ്റ്ടാഗ് ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ആപ്പ് ഉപയോക്താക്കളോട് അവരുടെ വാഹന നമ്പർ നൽകി ബാങ്ക് അക്കൌണ്ട് ഉപയോഗിച്ച് പണമടയ്ക്കാൻ ആവശ്യപ്പെടും.

സപ്പോർട്ടഡ് ബാങ്കുകൾ
 

സപ്പോർട്ടഡ് ബാങ്കുകൾ നൽകുന്ന ഫാസ്റ്റ് ടാഗുകളിൽ ഉള്ള ഉപയോക്താക്കളുടെ ഫാസ്റ്റാഗ് അക്കൌണ്ട് ബാലൻസ് പരിശോധിക്കാൻ ഒരു ബട്ടൺ ടാപ്പുചെയ്താൽ സാധിക്കുമെന്ന് ഗൂഗിൾ പറഞ്ഞു. നിലവിൽ ഗൂഗിൾ പേ രണ്ട് ഓപ്ഷനുകളാണ് ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നത്. അവയിൽ ആദ്യത്തേത് ഐസിഐസിഐ ഫാസ്റ്റാഗ് റീചാർജും രണ്ടാമത്തേത് ഐഡിഎഫ്സി ഫസ്റ്റ് ഫാസ്റ്റാഗ് റീചാർജുമാണ്. ഗൂഗിൾ പേ അതിന്റെ സേവനത്തിലേക്ക് ഫാസ്റ്റ് ടാഗ് നൽകുന്ന കൂടുതൽ ബാങ്കുകളെ കൂടി വരും ദിവസങ്ങളിൽ ചേർക്കും.

അക്കൌണ്ട് ബാലൻസ്

ഉപയോക്താക്കൾക്ക് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഫാസ്റ്റ് ടാഗ് അക്കൌണ്ട് ബാലൻസ് പരിശോധിക്കുന്നതിനുള്ള ഒരു പുതിയ മാർഗം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ചു. എൻ‌എച്ച്‌എ‌ഐ പ്രീപെയ്ഡ് വാലറ്റ് ബാലൻസ് അറിയാൻ ഉപയോക്താക്കൾക്ക് 'മിസ്ഡ് കോൾ അലേർട്ട് സൗകര്യം' ലഭ്യമാണ്. ഫാസ്റ്റ് ടാഗ് ഉപയോക്താക്കൾക്ക് അവരുടെ എൻ‌എച്ച്‌എ‌ഐ വാലറ്റിനെക്കുറിച്ച് അലേർ‌ട്ടുകൾ‌ ലഭിക്കുന്നതിന് + 91-8884333331 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ‌ നൽകിയാൽ മതി. വേഗത്തിൽ ബാലൻസ് അറിയാനും ആവശ്യമെങ്കിൽ റീച്ചാർജ് ചെയ്യാനും ഇത് ഉപയോക്താക്കളെ ഓർമ്മിപ്പിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സ്വന്തം ജിംസ്

Most Read Articles
Best Mobiles in India

English summary
The Indian government rolled out the FASTags and made it mandatory for every vehicle running on the national highway. FASTag helps at tolling plazas as drivers don't need to wait in a queue to pay cash, but instead, the FASTag collects the money directly from the bank. Now, Google Pay has added a feature to recharge FASTag.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X