എയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ

|

ഭാരതി എയർടെൽ ഇന്ത്യൻ ടെലിക്കോം വിപണിയിൽ ജിയോയോട് മത്സരിക്കാൻ കെൽപ്പുള്ള ഒരേയൊരു ഓപ്പറേറ്ററാണ്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളിലൂടെയാണ് എയർടെൽ ഉപയോക്താക്കളെ നിലനിർത്തുന്നത്. പരാതികളില്ലാത്ത സേവനം നൽകാനും എയർടെൽ ശ്രമിക്കുന്നുണ്ട്. നമ്മളിൽ പലരും റീചർജിനായി തിരഞ്ഞെടുക്കുന്ന 500 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ എയർടെല്ലിന് നിരവധി പ്ലാനുകൾ ഉണ്ട്.

 

എയർടെൽ

എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ 349 രൂപ മുതൽ 497 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഉള്ളത്. ഈ പ്ലാനുകളെല്ലാം മികച്ച ഡാറ്റ, കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ചില പ്ലാനുകളിലൂടെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ലഭിക്കുന്നു.

ഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയുംഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയും

497 രൂപ പ്ലാൻ

497 രൂപ പ്ലാൻ

എയർടെല്ലിന്റെ 497 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. സോഷ്യൽമീഡിയ ഉപയോഗിക്കാനും ഷോർട്ട് വീഡിയോകൾ കാണാനുമെല്ലാം ഈ ഡാറ്റ മതിയാകും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് സൌജന്യ കോളുകളും എയർടെൽ പ്ലാൻ നൽകുന്നുണ്ട്.

ഫസ്റ്റ് റീചാർജ് പ്ലാൻ
 

എയർടെല്ലിന്റെ 497 രൂപ പ്ലാൻ ഒരു ഫസ്റ്റ് റീചാർജ് പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. രണ്ട് മാസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാൻ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്.

പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽപുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ

456 രൂപ പ്ലാൻ

456 രൂപ പ്ലാൻ

456 രൂപയുടെ എയർടെൽ പ്ലാനിലൂടെ വരിക്കാർക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 50 ജിബി ഡാറ്റ ലഭിക്കുന്നു. എഫ്യുപി ലിമിറ്റ് ഇല്ലാതെ ഡാറ്റ ഉപയോഗിക്കാൻ പറ്റുന്ന പ്ലാനാണ് ഇത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

അധിക ആനുകൂല്യങ്ങൾ

എയർടെല്ലിന്റെ 456 രൂപ പ്ലാൻ മികച്ച അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ആമസോൺ പ്രൈം, എയർടെൽ എക്സ്സ്ട്രീം, സൌജന്യ ഹലോ ട്യൂണുകൾ, അപ്പോളോ 24 | 7 സർക്കിൾ, വിങ്ക് മ്യൂസിക്, ഷാ അക്കാദമിയിൽ നിന്നുള്ള സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയെല്ലാം 456 രൂപ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

448 രൂപ പ്ലാൻ

448 രൂപ പ്ലാൻ

എയർടെല്ലിന്റെ 448 രൂപ പ്രീപെയ്ഡ് പ്ലാൻ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ എയർടെൽ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും പ്ലാനിലൂടെ ലഭിക്കും.

28 ദിവസം

448 രൂപ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റിയുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 84 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ ഏറ്റവു വലിയ ആകർഷണം. എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് ആപ്പ് എന്നിവയിലേക്ക് ആക്സസും പ്ലാൻ നൽകുന്നു. സൌജന്യ ഹലോ ട്യൂണുകൾ, ഷാ അക്കാദമി ഓൺലൈൻ കോഴ്സ്, ഫാസ്റ്റ് ടാഗിൽ 150 ക്യാഷ്ബാക്ക് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.

വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്

399 രൂപ പ്ലാൻ

399 രൂപ പ്ലാൻ

399 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് വരുന്നത്. ദിവസവും 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

വാലിഡിറ്റി

എയർടെല്ലിന്റെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 70 ജിബി ഡാറ്റ നൽകുന്നുണ്ട്. ഈ ആനൂകൂല്യങ്ങൾക്ക് പുറമേ മൂന്ന് മാസത്തെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് സൗജന്യ ആക്‌സസ്, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആക്സസ്, അപ്പോളോ 24|7 സർക്കിൾ ആനുകൂല്യം എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

349 രൂപ പ്രീപെയ്ഡ് പ്ലാൻ

349 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 349 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. വീഡിയോ സ്ട്രീമിങ് അടക്കമുള്ളവയ്ക്ക് തികയുന്ന ഡാറ്റ ആനുകൂല്യം തന്നെയാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 349 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 56 ജിബി ഡാറ്റ നൽകുന്നു. ദിവസവും 100 മെസേജുകളും പ്ലാനിലൂടെ ലഭിക്കും.

അൺലിമിറ്റഡ് കോളിങ്

ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വാലിഡിറ്റി കാലയളവിലുടനീളം സൌജന്യ ആമസോൺ പ്രൈം ആക്സസും എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാൻ എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിലേക്ക് സൌജന്യ ആക്സസും നൽകുന്നുണ്ട്. ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് ഓഫറും ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കും. ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയാണ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ.

അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാംഅതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം

Best Mobiles in India

English summary
Here are five plans that Airtel users should know about. It has plans priced from Rs 349 to Rs 497.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X