Home
News

ഈ അഞ്ച് ജിയോ പ്ലാനുകളിലൂടെ ദിവസവും 2 ജിബി ഡാറ്റയും മറ്റ് കിടിലൻ ആനുകൂല്യങ്ങളും

ദിവസവും 1 ജിബി ഡാറ്റ ഇന്ന് മിക്ക ആളുകൾക്കും തികയാറില്ല. മിക്കവാറും ആളുകൾക്കും ഇന്ന് ദിവസവും 2 ജിബി ഡാറ്റയെങ്കിലും ആവശ്യമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. റീചാർജിനായി അധികം പണം മുടക്കാൻ താല്പര്യമില്ലാത്ത ആളുകൾക്കായി 800 രൂപയിൽ താഴെ വിലയിൽ തന്നെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന അഞ്ച് പ്ലാനുകളാണ് ജിയോ നൽകുന്നത്.

പ്രതിദിനം 2 ജിബി ഡാറ്റ

800 രൂപയിൽ താഴെ വിലയുള്ള ജിയോയുടെ പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യമുള്ള പ്ലാനുകളിൽ 249 രൂപ മുതൽ 799 രൂപ വരെ വിലയുള്ള പ്ലാനുകളുണ്ട്. ഈ പ്ലാനുകൾ 84 ദിവസം വരെ വാലിഡിറ്റി നൽകുന്നവയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ അടക്കമുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളും ഈ വിഭാഗത്തിൽ ഉണ്ട്. ജിയോയുടെ 800 രൂപയിൽ താഴെ വിലയുള്ള പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ വിശദമായി നോക്കാം.

ജിയോ 799 രൂപ റീചാർജ് പ്ലാൻ

ജിയോ 799 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ 800 രൂപയിൽ താഴെ വിലയുള്ള പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ആദ്യത്തേത് 799 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി ലഭിക്കും. 56 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസ്, ജിയോ സേവനങ്ങളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷൻ എന്നിവയാണ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ.

ജിയോ 719 രൂപ റീചാർജ് പ്ലാൻ

ജിയോ 719 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ 719 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നു. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് 719 രൂപ പ്ലാൻ നൽകുന്നത്. ജിയോ സേവനങ്ങളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

ജിയോ 533 രൂപ റീചാർജ് പ്ലാൻ

ജിയോ 533 രൂപ റീചാർജ് പ്ലാൻ

533 രൂപ റീചാർജ് പ്ലാൻ 56 ദിവസം വാലിഡിറ്റി നൽകുന്നു. ദിവസവും 2 ജിബി ഡാറ്റയുള്ള ജിയോയുടെ ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റ നൽകുന്നു. ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ജിയോ സേവനങ്ങളിലേക്കുള്ള ആക്സസും പ്ലാൻ അധിക ആനുകൂല്യമായി ലഭിക്കും.

ജിയോ 299 രൂപ റീചാർജ് പ്ലാൻ

ജിയോ 299 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ 299 രൂപ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. ദിവസവും 100 എസ്എംഎസുകളും എല്ലാ ജിയോ ആപ്പുകളിലേക്കുമുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

ജിയോ 249 രൂപ റീചാർജ് പ്ലാൻ

ജിയോ 249 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞതാണ് 249 രൂപയുടേത്. ഈ പ്ലാനിന് 23 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ജിയോ 46 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാം.

Best Mobiles in India

English summary
Let's take a look at Jio 2GB daily data plans under Rs 800. There are five plans in this category ranging from Rs 249 to Rs 799.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X