സ്മാർട്ട് ഡിവൈസുകൾക്ക് 80 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിൽ

|

ഫ്ലിപ്പ്കാർട്ടിൻറെ ബിഗ് ബില്ല്യൺ സെയിൽ വൻ ഓഫറുകളാണ് ഉപഭോക്കതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ഉപകരണങ്ങളിൽ പലതിനും 80% വരെ വിലകിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ ഉപകരണങ്ങളിൽ ലെനോവോ സ്മാർട്ട് ക്ലോക്ക് (ഗൂഗിൾ അസിസ്റ്റന്റിനൊപ്പം), മി ബാൻഡ് 3 എംഐ 360 ° 1080p വൈഫൈ സ്മാർട്ട് സെക്യൂരിറ്റി ക്യാമറ, മി ബാൻഡ്- എച്ച്ആർഎക്സ് എഡിഷൻ, ജിയോണി സ്മാർട്ട് ലൈഫ് സ്മാർട്ട് വാച്ച് എന്നിവയടക്കമുള്ള സ്മാർട്ട് ഡിവൈസുകൾ ഉൾപ്പെടുന്നു.

സ്മാർട്ട് ഉപകരണങ്ങൾക്കുള്ള ഓഫറുകൾ
 

സ്മാർട്ട് ഉപകരണങ്ങൾക്കുള്ള ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിന്റെ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% പരിധിയില്ലാത്ത ക്യാഷ്ബാക്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെ ഇഎംഐയിൽ 5% ഇൻസ്റ്റൻറ് ഡിസ്കൌണ്ട് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളിൽ നിങ്ങൾക്ക് 5% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5% അധിക കിഴിവ്, കംപ്ലീറ്റ് പ്രെട്ടക്ഷൻ പ്ലാൻ, വാറന്റി സേവനങ്ങൾ, വിൽപ്പന സമയത്ത് ഫ്ലിപ്കാർട്ടിൽ ഫ്ലൈറ്റ് ബുക്കിംഗിന് 10% കിഴിവ് എന്നിവ ലഭിക്കുന്നു. ഓഫറുകളുള്ള മികച്ച സ്മാർട്ട് ഡിവൈസുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ലെനോവോ സ്മാർട്ട് ക്ലോക്ക് (ഗൂഗിൾ അസിസ്റ്റൻറിനൊപ്പം)

ലെനോവോ സ്മാർട്ട് ക്ലോക്ക് (ഗൂഗിൾ അസിസ്റ്റൻറിനൊപ്പം)

ലെനോവോ സ്മാർട്ട് ക്ലോക്ക് വാങ്ങുമ്പോൾ, നിങ്ങൾക്ക് പ്രതിമാസം 500രൂപ നിരക്കിൽ നോ കോസ്റ്റ് ഇഎംഐ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളിൽ 5% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5% അധിക കിഴിവ്, വിൽപ്പന സമയത്ത് ഫ്ലൈറ്റ് ബുക്കിംഗിൽ 10% കിഴിവ് എന്നിവ ലഭ്യമാകും. 4 ഇഞ്ച് ഐപിഎസ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് സ്മാർട്ട് ക്ലോക്കിൽ വരുന്നത്. ഈ ഗാഡ്‌ജെറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് മ്യൂസിക്ക് ഓപ്ഷനും തിരഞ്ഞെടുക്കാനാവും.

എംഐ ബാൻഡ് 3

എംഐ ബാൻഡ് 3

0.78 ഇഞ്ച് OLED ടച്ച് സ്‌ക്രീൻ, 20 ദിവസം വരെ ബാറ്ററി ലൈഫ്, 5ATM റേറ്റിംഗ്, കോളും നോട്ടിഫിക്കേഷനും അറിയിക്കാൻ അലേർട്ട് എന്നിവ ഈ ബാൻറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളിൽ 5% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5% അധിക കിഴിവ്, വിൽപ്പന സമയത്ത് ഫ്ലൈറ്റ് ബുക്കിംഗിൽ 10% കിഴിവ് എന്നിവ ഓഫറുകളിൽ ഉൾപ്പെടുന്നു. 4, 499 രൂപയ്‌ക്ക് മുകളിലുള്ള കാർട്ട് വാല്യുവിൽ ബജാജ് ഫിൻ‌സെർവ് ഇ‌എം‌ഐ കാർഡിലൂടെ നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡിലും നോ കോസ്റ്റ് ഇഎംഐ ലഭിക്കും.

എംഐ 360 ° 1080p വൈഫൈ സ്മാർട്ട് സെക്യൂരിറ്റി ക്യാമറ
 

എംഐ 360 ° 1080p വൈഫൈ സ്മാർട്ട് സെക്യൂരിറ്റി ക്യാമറ

25 രൂപ / മാസം എന്ന നിരക്കിൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇ‌എം‌ഐ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഉൽപ്പന്നം വാങ്ങാം. സ്മാർട്ട് സെക്യൂരിറ്റി ക്യാമറ വാങ്ങുന്നതിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന മറ്റ് സ്റ്റാൻഡേർഡ് ഇഎംഐ പ്ലാനുകളുമുണ്ട്. 1080p ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, എഐ പവർ മോഷൻ ഡിറ്റക്ഷൻ, ബേബി മോണിറ്ററിംഗ്, ഇൻഫ്രാറെഡ് നൈറ്റ്വിഷൻ എന്നിവയാണ് ഈ ഡിവൈസിൻറെ സവിശേഷതകൾ.

എംഐ ബാൻഡ് - എച്ച്ആർഎക്സ് എഡിഷൻ

എംഐ ബാൻഡ് - എച്ച്ആർഎക്സ് എഡിഷൻ

4,499 രൂപയ്‌ക്ക് മുകളിലുള്ള മൂല്യത്തിൽ ബജാജ് ഫിൻ‌സെർവ് ഇ‌എം‌ഐ കാർഡിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ ഇത് വാങ്ങാം. ഫ്ലിപ്പ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡിൽ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാക്കുന്നുണ്ട്. 23 ദിവസത്തെ ബാറ്ററി ലൈഫ്, IP67 സർട്ടിഫൈഡ്, കോൾ നോട്ടിഫിക്കേഷൻ അലേർട്ട്, OLED ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ

ജിയോണി സ്മാർട്ട് ലൈഫ് സ്മാർട്ട് വാച്ച്

ജിയോണി സ്മാർട്ട് ലൈഫ് സ്മാർട്ട് വാച്ച്

സ്മാർട്ട് വാച്ച് ഇ.എം.ഐയിൽ പ്രതിമാസം 250 രൂപ മുതലുള്ള നിരക്കിൽ ലഭ്യമാണ്. ലഭ്യമായ മറ്റ് സ്റ്റാൻഡേർഡ് ഇഎംഐ പ്ലാനുകൾ ഉപയോഗിച്ചും ഉൽപ്പന്നം വാങ്ങാം. മറ്റ് ഓഫറുകൾ ഞങ്ങൾ നേരത്തെ സൂചിപ്പിച്ചതിന് സമാനമാണ്. ഹൃദയമിടിപ്പ് മോണിറ്റർ, കലോറി മീറ്റർ, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് അലേർട്ട് എന്നിവയുമായാണ് ഈ ഡിവൈസ് പുറത്തിറങ്ങിയത്.

ലെനോവോ കാർമെ എൻ‌എ സ്മാർട്ട് വാച്ച്

ലെനോവോ കാർമെ എൻ‌എ സ്മാർട്ട് വാച്ച്

30% കിഴിവോടെ 3,499 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് സ്വന്തമാക്കാം. കൂടാതെ 292രൂപ / മാസം എന്ന നിരക്കിൽഇഎംഐ ഉപയോഗിച്ചും ഡിവൈസ് സ്വന്തമാക്കാം. 7 ദിവസം വരെ ബാറ്ററി, ഐപി 68, ഹൃദയമിടിപ്പ് നിരീക്ഷിക്കൽ എന്നിവയും മറ്റ് അനവധി ഫീച്ചറുകളും ഈ ഡിവൈസിൽ വരുന്നുണ്ട്.

ഗൂഗിൾ ഹോം

ഗൂഗിൾ ഹോം

7,999 രൂപയാണ് ഈ ഉത്പന്നത്തിൻറെ വില. പ്രതിമാസം 667 രൂപ എന്ന ഇഎംഐ നിരക്കിൽ ഈ ഡിവൈസ് സ്വന്തമാക്കാം. ഇത് ഉപയോഗിച്ച്, നിങ്ങൾക്ക് എല്ലാ പ്രധാന സ്ട്രീമിംഗ് സേവനങ്ങളിൽ നിന്നും സംഗീതം പ്ലേ ചെയ്യാൻ കഴിയും. വീടിനായി വോയിസ് കൺട്രോൾഡ് വൈഫൈ സ്പീക്കറുമായാണ് ഈ ഡിവൈസ് വരുന്നത്. കൂടാതെ പേഴ്സണലൈസ്ഡ് സെറ്റിങ്സിലൂടെ ഏഴ് ഉപഭോക്താക്കൾക്ക് വരെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നു.

സാംസങ് ഗാലക്‌സി ഫിറ്റ് ഇ സ്മാർട്ട് ബാൻഡ്

സാംസങ് ഗാലക്‌സി ഫിറ്റ് ഇ സ്മാർട്ട് ബാൻഡ്

ഫ്ലിപ്കാർട്ടിൽ ഈ ഡിവൈസിൻറെ വില ആരംഭിക്കുന്നത് Rs. 2,490 രൂപ മുതലാണ്. PMOLED ഡിസ്പ്ലേയുമായി വരുന്ന ഈ സ്മാർട്ട്ബാൻറ് 6 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഇത് ഒതുക്കമുള്ളതും ഭാരം കുറഞ്ഞതും വാട്ടർ പ്രൂഫുമാണ്. ഈ ഉൽപ്പന്നം ഉപയോഗിച്ച്, നിങ്ങളുടെ സ്മാർട്ട്ഫോണിലെ നോട്ടിഫിക്കേഷനുകൾ അലേർട്ടുകളായി ലഭിക്കും.

ഗൂഗിൾ ഹോം മിനി

ഗൂഗിൾ ഹോം മിനി

നിലവിൽ പോർട്ടലിലാകെ രണ്ട് ഉൽപ്പന്നങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. പ്രതിമാസം 189 രൂപ എന്ന നിരക്കിലുള്ള ഇ.എം.ഐയിൽ പ്രൊഡക്ട് സ്വന്തമാക്കാം. വീടിനായി വോയ്‌സ് കൺട്രോൾഡ് വൈഫൈ സ്പീക്കറുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ പേഴ്സണലൈസിഡ് സെറ്റിങ്സിൽ 6 ഉപയോക്താക്കക്ക് വരെ ഈ ഉപകരണം ഉപയോഗിക്കാൻ സാധിക്കും.

ഫോസിൽ 4th ജനറേഷൻ വെഞ്ച്വർ എച്ച്ആർ സ്മാർട്ട് വാച്ച്

ഫോസിൽ 4th ജനറേഷൻ വെഞ്ച്വർ എച്ച്ആർ സ്മാർട്ട് വാച്ച്

ഈ സ്മാർട്ട് വാച്ചിൻറെ വില 17,596 രൂപയാണ്. 1,467 രൂപയ്ക്ക് ആരംഭിക്കുന്ന ഇഎംഐ പ്ലാനുകളാണ് ഇതിൽ ഉള്ളത്. ലഭ്യമായ മറ്റ് സ്റ്റാൻഡേർഡ് ഇഎംഐ പ്ലാനുകൾ ഉപയോഗിച്ചും ഡിവൈസ് വാങ്ങാം. ഈ സ്മാർട്ട് വാച്ചിൽ ഹൃദയമിടിപ്പ് മോണിറ്റർ, ഗൂഗിൾ അസിസ്റ്റന്റ്, മൈക്രോഫോൺ, മ്യൂസിക്ക് സ്റ്റോറേജ്, കൺട്രോൾസ് എന്നിവയും ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Flipkart's Big Billion Day sale lets users buy some smart devices with up to 80% off. These devices include Lenovo Smart Clock (with Google Assistant), Mi Band 3Mi 360° 1080p WiFi Smart Security Camera, Mi Band- HRX Edition, Gionee Smart Life Smartwatch, and some more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X