ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിലൂടെ 5,999 രൂപയ്ക്ക് സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ
കൂടുതൽ വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങുന്ന അത്രയും തന്നെ ആളുകൾ ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ വാങ്ങുന്നുണ്ട്. അതിനാൽ തന്നെ മികച്ച നിലവാരം പുലർത്തുന്ന നിരവധി മോഡലുകൾ 5,999 രൂപയ്‌ക്കുള്ളിൽ ലഭ്യമാക്കുകയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിൽ. ഹോണർ 7 എസ്, കൂൾപാഡ് നോട്ട് 5, ജിയോണി എ 1 ലൈറ്റ്, കാർബൺ പി 9 പ്രോ, ഇവോക്ക് ഡ്യുവൽ നോട്ട് തുടങ്ങിയ ഡിവൈസുകൾ ഫ്ലിപ്പ് കാർട്ട് ബിഗ് ബില്ല്യൺ സെയിലിലൂടെ ഉപഭോക്താക്കൾക്കായി 5,999 രൂപയ്ക്ക് ലഭ്യമാക്കുന്നു.

5,999 രൂപയ്ക്ക് ഫോണുകൾ ലഭ്യമാക്കുന്നതിനൊപ്പം തന്നെ ഫ്ലിപ്പ്കാർട്ട് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, അധിക കിഴിവുകൾ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളുള്ള ഇഎംഐയിൽ 5% ഇൻസ്റ്റൻറ് ഡിസ്കൌണ്ട്, എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളിൽ 5% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ്ൽ 5% അധിക കിഴിവ്, വാറന്റി സേവനങ്ങൾ, വിൽപ്പന സമയത്ത് ഫ്ലിപ്കാർട്ടിൽ ഫ്ലൈറ്റ് ബുക്കിംഗിന് 10% കിഴിവ് എന്നിവ കൂടാതെ ഈ ഡിവൈസുകൾക്ക് പൂർണ്ണമായ മൊബൈൽ പ്രോട്ടക്ഷൻ പ്ലാനും ലഭിക്കും.

ഹോണർ 7 എസ്
ഫ്ലിപ്പ്കാർട്ടിലൂടെ നിങ്ങൾക്ക് 5,499 രൂപയ്ക്ക് ഹോണർ 7എസ് സ്വന്തമാക്കാം. ഒപ്പം തന്നെ 459 രൂപ മുതലുള്ള ഇഎംഐ പ്ലാനിലൂടെയും ഈ സ്മാർട്ട്ഫോൺ സ്വന്താമാക്കാം 13 എംപി ബാക്ക്ക്യാമറയും 5 എംപി സെൽഫി സ്‌നാപ്പറുമാണ് ഹോണർ 7എസിന് നൽകിയിരിക്കുന്നത്. 3,020 mAh ബാറ്ററിയാണ് ഫോണിന് മോശമല്ലാതത്ത ബാറ്ററി ബാക്ക് അപ്പ് നൽകുന്നു.

കൂൾപാഡ് നോട്ട് 5
കൂൾപാഡ് നോട്ട് 5 ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിലൂടെ സ്വന്തമാക്കാൻ നിങ്ങൾക്ക് 1,000 രൂപ മുതലുള്ള ഇഎംഐ പ്ലാനുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മറ്റ് നിരവധി ഇഎംഐ പ്ലാനുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളവ തിരഞ്ഞെടുത്ത് ഫോൺ സ്വന്തമാക്കാം. 4 ജിബി റാമും 32 ജിബി റോമുമാണ് ഫോണിലുള്ളത്.

ജിയോണി എ 1 ലൈറ്റ്
ജിയോണി എ1 ലൈറ്റ് 5,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം. ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിൽ 4,509 രൂപയുടെ ഡിസ്കൌണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. MT6753V / WA പ്രോസസറാണ് ജിയോണി എ 1 ലൈറ്റിൽ നൽകിയിരിക്കുന്നത്. 4,000 mAh ബാറ്ററി ഫോണിന് മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്നു.

കാർബൺ പി 9 പ്രോ
കാർബൺ പി 9 പ്രോ സ്മാർട്ട്ഫോൺ 5,299 രൂപയ്ക്ക് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ സ്വന്തമാക്കാം. പ്രതിമാസം 424 രൂപ വരുന്ന ഇഎംഐ പ്ലാനിലൂടെയും ഫോൺ സ്വന്തമാക്കാവുന്നതാണ്. ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കിയാൽ ഒരുവർഷത്തെ വാറൻറി സേവനവും ഉപഭോക്കാവിന് ലഭിക്കും.

ഇവോക്ക് ഡ്യുവൽ നോട്ട്
ഇവോക്ക് ഡ്യുവൽ നോട്ട് സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിലിലൂടെ 5,499 രൂപയ്ക്ക് സ്വന്തമാക്കാം. ഷാംപെയ്ൻ, പ്രഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഈ ഹാൻസെറ്റ് വാങ്ങുമ്പോൾ നിങ്ങൾക്ക് 5,900 രൂപ വര എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കുന്നു.


Click it and Unblock the Notifications








