ഒറ്റ ദിവസം കൊണ്ട് ഫ്ലിപ്പ്കാർട്ട് വിറ്റഴിച്ചത് 2 ലക്ഷത്തിൽ അധികം ഐഫോൺ 12 യൂണിറ്റുകൾ

|

വിലകൂടിയ ഐഫോണുകൾ വാങ്ങുന്ന എത്രപേർ ഇന്ത്യയിൽ ഉണ്ടെന്ന ചോദ്യത്തിന് വളരെ കുറച്ച് എന്നായിരിക്കും മിക്കവരുടെയും മറുപടി. എന്നാൽ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ ഇത്തരം ധാരണകളെ മറ്റിമറിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട് ഒറ്റ ദിവസം കൊണ്ട് വിറ്റഴിച്ചത് 2 ലക്ഷത്തിൽ അധികം ഐഫോൺ 12 യൂണിറ്റുകൾ ആണ്. ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായിട്ടുള്ള ആദ്യ ദിന വിൽപ്പനയിലാണ് ഇത്രയും സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചത്. ഈ കണക്കുകൾ ആരെയും അമ്പരിപ്പിക്കുന്നതാണ്. വലിയൊരു വിഭാഗം ആളുകൾ ഈ സെയിലിനായി കാത്തിരിക്കുകയായിരുന്നു എന്നതാണ് ഈ വിൽപ്പന കാണിക്കുന്നത്.

 

ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ

ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിന്റെ ഇത്തവണത്തെ എഡിഷനിൽ കണ്ട ചില പ്രാരംഭ പ്രവണതകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിന്റെ വാർഷിക മുൻനിര ഇവന്റ് ഒക്ടോബർ 3നാണ് ആരംഭിച്ചത്. ഇതിനുശേഷം ഐഫോൺ 12 സീരീസിന്റെ ഏകദേശം 2 ലക്ഷം യൂണിറ്റുകൾ വിറ്റതായി ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നു. ഇന്നലെ ആരംഭിച്ച സെയിലിലൂടെ ഇതുവരെയായി ഇത്രയും ഐഫോൺ 12 സീരിസ് യൂണിറ്റ് വിറ്റഴിച്ചിരിക്കുന്നു എന്നത് ഏറെ അതിശയകരം തന്നെയാണ്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ട വിവരങ്ങൾ അനുസരച്ച് ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയാണ് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിട്ടുള്ള ഐഫോൺ മോഡലുകൾ. ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ മോഡലുകളായ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ തന്നെയാണ് ഐഫോൺ 12 സീരിസിന്റെ വിൽപ്പന 2 ലക്ഷം വരെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ഐഫോൺ 12 സീരിസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഐഫോൺ 12 മിനി, ഇത് കഴിഞ്ഞാൽ വില കുറഞ്ഞ മോഡൽ ഐഫോൺ 12 ആണ്. ഇവ രണ്ടും കൂടാതെ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയും ഈ സീരിസിൽ ഉണ്ട്.

ഒക്ടോബറിൽ വാങ്ങാവുന്ന 10000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 10000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

വിൽപ്പന
 

വിൽപ്പന നടത്തിയ സ്മാർട്ട്‌ഫോണുകളുടെ വിവരങ്ങൾ പുറത്ത് വിട്ട ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കിടെ ഓരോ അഞ്ച് ഉപഭോക്താക്കളും തങ്ങളുടെ സ്മാർട്ട്‌ഫോൺ മാറ്റി പുതിയൊരെണ്ണം എടുക്കാനുള്ള എക്സ്ചേഞ്ച് ഓപ്ഷൻ തിരഞ്ഞെടുത്തതായി വ്യക്തമാക്കുന്നു. 82.60 ശതമാനം ഉപഭോക്താക്കളും പ്രീപെയ്ഡ് പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ചാണ് പുതിയ ഫോൺ വാങ്ങിയത്. ബാക്കിയുള്ള ചെറിയ ശതമാനം മാത്രമേ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുള്ളു. വലിയ ഉപകരണങ്ങളുടെയും ഇലക്‌ട്രോണിക്‌സിന്റെയും വിഭാഗത്തിലുള്ള കണക്കുകളും ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിട്ടുണ്ട്.

ഇലക്ട്രോണിക്‌സ്

ഗൃഹോപകരണങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിഭാഗം ടിവികളാണ്. ലാപ്‌ടോപ്പുകൾ ഇലക്ട്രോണിക്‌സിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രൊഡക്ട് ആയി മാറി. വയർലെസ് ഇയർഫോണുകൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. കൊവിഡ് കാലം കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുകയും ഓഫീസുകളിലേക്ക് പോവുകയും ചെയ്യുന്നതിന്റെ പ്രധാന സൂചനയായി സ്പോർട്സ് ഷൂകളുടെയും ഔട്ട്ഡോർ വസ്ത്രങ്ങളുടെയും വിൽപ്പനയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഉത്പന്നങ്ങൾ

ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് സെയിലിന്റെ തുടക്കത്തിൽ തന്നെ ഉത്പന്നങ്ങൾ വാങ്ങാനെത്തിയ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോക്താക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 40 ശതമാനത്തിൽ കൂടുതൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആദ്യ ആക്സസിന് തൊട്ടുമുമ്പ് 5 മില്യൺ പ്രൊഡക്ടുകൾ പ്രീ ബുക്ക് ചെയ്ത 2 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഉണ്ടായിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിൽപ്പന സമയത്ത് ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന പേയ്‌മെന്റ് ഓപ്ഷനുകളെക്കുറിച്ചുള്ള ചില കാര്യങ്ങളഉം കമ്പനി പുറത്ത് വിട്ടു.

കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾകൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ

റിപ്പോർട്ടുകൾ അനുസരിച്ച് എല്ലാ പേയ്‌മെന്റ് ചോയ്‌സുകളിലും വച്ച് ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ പേയ്‌മെന്റ് ഓപ്ഷൻ രണ്ടാമത്തെ ഏറ്റവും കൂടുതൽ ഉപയോഗിച്ച പേയ്മെന്റ് ഓപ്ഷനാണ്. എല്ലാ പ്രീ-പെയ്ഡ് ഓർഡറുകളിലും വച്ച് ക്രെഡിറ്റ് കാർഡുകളാണ് മുന്നിൽ നിൽകുന്നത്. ഈ ഉയർന്ന വിൽപ്പന കണക്കുകളിൽ നിന്നും വ്യക്തമാകുന്നത് ഫ്ലിപ്പ്കാർട്ട് ഈ വർഷത്തെ ദി ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ പ്രൊഡക്ടുകളും ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്.

Most Read Articles
Best Mobiles in India

English summary
Flipkart has sold over 2 lakh iPhone 12 units in a single day. This is the first day of the Big Billion Days sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X