ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021 ഒക്ടോബർ 7 മുതൽ 12 വരെ

|

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ന്റെ തീയതി ഫ്ലിപ്പ്കാർട്ട് ഔദ്യോഗികമായി വെളിപ്പെടുത്തി. ഒക്ടോബർ 7ന് ആരംഭിക്കുന്ന സെയിൽ ഒക്ടോബർ 12 വരെ നടക്കും. ഇലക്ട്രോണിക്സ്, ആക്സസറികൾ, സ്മാർട്ട്ഫോണുകൾ, ഗാഡ്ജറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ വിവിധ പ്രൊഡക്ടുകൾ ഈ സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ദിവസങ്ങളായി ടീസറുകളിലൂടെ ഈ സെയിലിലൂടെ ആകർഷകമായ വിലക്കിഴിവുകളിൽ ലഭ്യമാകുന്ന പ്രൊഡക്ടുകൾ ഓരോന്നായി വെളിപ്പെടുത്തി വരികയാണ് ഫ്ലിപ്പ്കാർട്ട്.

 

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിന്റെ ഏറ്റവും വലിയ സവിശേഷത സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുന്നു എന്നതാണ്. ഇ-കൊമേഴ്‌സ് സൈറ്റ് വരാനിരിക്കുന്ന ലോഞ്ചുകൾക്കായി ഒരു പ്രത്യേക പേജ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. റിയൽ‌മി, ഓപ്പോ, വിവോ, തുടങ്ങിയ നിരവധി ബ്രാൻഡുകൾ ഈ സെയിൽ സമയത്ത് പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ 2021ലൂടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ട പോസ്റ്റർ അനുസരിച്ച് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ൽ നടക്കുന്നതിന്റെ മുന്നോടിയായി റിയൽമി, മോട്ടറോള, ഓപ്പോ, വിവോ, പോക്കോ, സാംസങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഒന്നിലധികം സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യും. ഈ ലോഞ്ച് ഇവന്റ് സെപ്റ്റംബർ 24നും ഒക്ടോബർ 1നും ഇടയിൽ നടക്കുമെന്നാണ് സൂചനകൾ. നേരത്തെ വിപണിയിലെത്തിയതും ജനപ്രീതി നേടിയതുമായ ഡിവൈസുകൾക്കും ഈ സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കും.

പുതിയ സ്മാർട്ട്‌ഫോൺ ലോഞ്ചുകൾ
 

സെപ്റ്റംബർ 24ന് നടക്കുന്ന റിയൽ‌മി നാർസോ 50 സീരീസ് മുതലാണ് വരാനിരിക്കുന്ന പുതിയ ലോഞ്ചുകൾ ആരംഭിക്കുക. സെപ്റ്റംബർ 27ന് ഓപ്പോ ഒരു പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കും. സാംസങ്ങിന്റെ പുതിയ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് സെപ്റ്റംബർ 28ന് നടക്കും. വിവോയും പോക്കോയും സെപ്റ്റംബർ 30ന് അവരുടെ പുതിയ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുമെന്നും സൂചനകൾ ഉണ്ട്. ഇത് കൂടാതെ മോട്ടോറോള ഒക്ടോബർ 1ന് ഒരു പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കും. ഈ ദിവസങ്ങളിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ആകമാനം മാറി മറിയാനുള്ള സാധ്യതകൾ ഉണ്ട്.

റിയൽമി നാർസോ 50 സീരീസ് സെപ്റ്റംബർ 24ന് ലോഞ്ച് ചെയ്യും

റിയൽമി നാർസോ 50 സീരീസ് സെപ്റ്റംബർ 24ന് ലോഞ്ച് ചെയ്യും

റിയൽ‌മി നാർസോ 50 സീരീസ് സ്മാർട്ട്‌ഫോണുകൾ സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് 12:30ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലെ മൈക്രോസൈറ്റ് നാർസോ 50 സീരീസ് എന്ന് മാത്രമേ നൽകിയിട്ടുള്ളു. ഏത് മോഡലുകളാണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന കാര്യം വ്യക്തമല്ല. ഇതിൽ സ്റ്റാൻഡേർഡ് നാർസോ 50, നാർസോ 50എ, നാർസോ 50 പ്രോ, നാർസോ 50ഐ എന്നിവ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കമ്പനി റിയൽമി ബാൻഡ് 2, സ്മാർട്ട് ടിവി നിയോ 32 ഇഞ്ച് എന്നിവയും പുറത്തിറക്കും.

സെയിൽ സമയത്ത് നടക്കാൻ പോകുന്ന മറ്റ് ലോഞ്ചുകൾ

സെയിൽ സമയത്ത് നടക്കാൻ പോകുന്ന മറ്റ് ലോഞ്ചുകൾ

റിയൽ‌മിയുടെ ഡിവൈസുകൾ ലോഞ്ച് ചെയ്യുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ സമയത്ത് മറ്റ് പല ഡിവൈസുകളും വിപണിയിലെത്തിയേക്കും. ഈ ഡിവൈസുകളുടെ കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഓപ്പോ പുതിയ ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇത് ഓപ്പോ എ55 സ്മാർട്ട്ഫോൺ ആയിരിക്കും. ഓപ്പോ എഫ് 19 സ്മാർട്ട്‌ഫോണിന്റെ ഒരു പുതിയ വേരിയന്റ് പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇത് എഫ്19എസ് എന്ന പേരിൽ വിപണിയിലെത്തിയേക്കും.

സാംസങ്

സാംസങ് സെപ്റ്റംബർ 28ന് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഈ ഡിവൈസ് ആമസോണിൽ മാത്രമായിരിക്കും ലഭ്യമാകുക എന്നാണ് സൂചനകൾ. ഫ്ലിപ്പ്കാർട്ടിൽ ഇതേ സാംസങ് ഗാലക്‌സി എഫ്42 5ജി അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഈ ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്തംബർ 30ന് വിവോയും ഓപ്പോയും ലോഞ്ചുകൾ നടത്തും. വിവോ ഈ ദിവസം എക്സ്70 സീരീസ് പുറത്തിറക്കിയേക്കും. പോക്കോ ഈ സമയത്ത് ഏത് ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന കാര്യത്തിൽ സൂചനകൾ ഒന്നും ഇല്ല.

Most Read Articles
Best Mobiles in India

English summary
Flipkart has officially revealed the date of the Big Billion Days Sale 2021. The sale, which starts on October 7, will run until October 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X