Home
News

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ് സെയിൽ ഒക്ടോബർ 16ന് ആരംഭിക്കും

ഈ വർഷത്തെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ഒക്ടോബർ 16ന് ആരംഭിക്കുമെന്ന് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അറിയിച്ചു. ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 21 വരെയാണ് നടക്കുന്നത്. ധാരാളം ഓഫറുകളും ഡീലുകളും ഈ സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് നൽകുന്നു. എസ്‌ബി‌ഐ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഫ്ലിപ്പ്കാർട്ട് സഹകരിച്ച് പ്രവർത്തിക്കുന്നു.

ഫ്ലിപ്കാർട്ട് പ്ലസ്

ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 15ന് തന്നെ ബിഗ് ബില്യൺ ഡേ സെയിലിന്റെ ഓഫറുകളും ഡീലുകളും ലഭ്യമാകും. എസ്‌ബി‌ഐ കാർഡിലൂടെ ലഭിക്കുന്ന ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമേ ബജാജ് ഫിൻ‌സെർവ് കാർഡുകളിലൂടെയും പ്രമുഖ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. സാധനങ്ങൾ വാങ്ങുമ്പോൾ പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്കും ലഭിക്കും.

ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ

ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ എല്ലാ ബ്രാൻഡുകളുടെയും മികച്ച ഡിവൈസുകൾ ഓഫറുകളിൽ ലഭിക്കും. സെയിലിന്റെ ഭാഗമായി മൊബൈൽ, ടിവി, മറ്റ് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആക്സസറികൾ, തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്. ദി ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ എക്സ്ക്ലൂസീവ് ലോഞ്ചുകളും നടക്കും. ഇതിനകം തന്നെ ഫ്ലിപ്പ്കാർട്ട് ഈ സെയിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മുൻനിര സ്മാർട്ട്ഫോൺ ബ്രാന്റുകൾക്കെല്ലാം വലിയ കിഴിവുകൾ നൽകുന്നുണ്ട്. ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 80 ശതമാനം വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ലാപ്‌ടോപ്പ് വാങ്ങുന്നവർക്കും ഇതൊരു മികച്ച അവസരമാണ്. 60 ശതമാനം വരെ കിഴിവിൽ ലാപ്ടോപ്പുകളും ഈ സെയിലിലൂടെ ലഭിക്കും. 32 ഇഞ്ച് ടിവികൾക്ക് 8,000 രൂപ വരെയുള്ള ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. 4 കെ ടിവികൾ 19,999 രൂപ മുതലുള്ള വിലയ്ക്ക് ലഭിക്കും.

ഓഫറുകൾ

കൺവേർട്ടിബിൾ റഫ്രിജറേറ്ററുകൾക്ക് 17,490 രൂപ മുതലുള്ള വിലയാണ് ഉള്ളത്. ഗാർഹിക വീട്ടുപകരണങ്ങൾക്ക് 75 ശതമാനം വരെ ഇളവും ഹോം തിയ്യറ്ററുകൾക്ക് 70 ശതമാനം വരെ കിഴിവും സെയിലിലൂടെ ലഭിക്കും. സ്മാർട്ട് വാച്ചുകൾക്കും ഫിറ്റ്നസ് ബാൻഡുകൾക്കും ഫ്ലിപ്പ്കാർട്ട് 80 ശതമാനം വരെ വില കിഴിവാണ് നൽകുന്നത്. ടാബ്‌ലെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിന്റെ സെയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. 27,900 രൂപ മുതലുള്ള വിലയിൽ ടാബ്ലറ്റുകൾ ലഭിക്കും.

ഡിസ്കൌണ്ടുകൾ

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്ല്യൺ സെയിലിലൂടെ 75 ശതമാനം വരെ വില കിഴിവിൽ സ്മാർട്ട് ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. 849 രൂപ മുതലുള്ള വിലയിൽ ക്യാമറ ആക്‌സസറികൾ ലഭിക്കും. ഓൾ ഇൻ വൺ പിസികൾ 30 ശതമാനം കിഴിവിലാണ് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കുന്നത്. ഫ്ലിപ്പ്കാർട്ടിലെ പേജ് അനുസരിച്ച് സെയിൽ സമയത്ത് ലിസ്റ്റുചെയ്ത 2 ലക്ഷത്തോളം ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Flipkart has announced that this year's Big Billion Days Sale will begin on October 16th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X