Home
News

ടാബ്ലറ്റുകൾക്ക് 50 ശതമാനം വരെ ഡിസ്കൌണ്ടുമായി ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിൽ

സെപ്റ്റംബർ 29 മുതൽ ആരംഭിച്ച ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അതിശയകരമായ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്കായി നൽകുന്നത്. ഏറ്റവും പുതുതായി ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ട ഓഫറുകൾ ടാബ്ലറ്റുകൾക്കാണ്. മുൻ നിര ബ്രാൻറുകളുടെ മികച്ച മോഡലുകളാണ് വിലക്കിഴിവിൽ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ടാബ്‌ലെറ്റുകൾക്ക് പോർട്ടൽ 50% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഓഫറുകൾ

ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം 10% ഇൻസ്റ്റൻറ് ഡിസ്കൌണ്ടും ഐസിഐസിഐ ക്രെഡിറ്റ് കാർഡുകളിൽ 10% ഇൻസ്റ്റൻറ് ഡിസ്കൌണ്ടുമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്ന പ്രധാന ഓഫറുകൾ. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, വാറന്റി സേവനങ്ങൾ, വിൽപ്പന സമയത്ത് ഫ്ലിപ്കാർട്ടിൽ ഫ്ലൈറ്റ് ബുക്കിംഗിന് 10% കിഴിവ് എന്നീ ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നു. ടാബ്‌ലെറ്റുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് വാറന്റി സേവനങ്ങളും ലഭിക്കും. ഓഫറിൽ ലഭിക്കുന്ന മികച്ച ടാബ്ലറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ ഐപാഡ് (6th Gen) 32 ജിബി, 9.7 ഇഞ്ച്

ആപ്പിൾ ഐപാഡ് (6th Gen) 32 ജിബി, 9.7 ഇഞ്ച്

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ ആപ്പിൾ ഐപാഡ് 21 ശതമാനം ഓഫറിൽ 21,999 രൂപയ്ക്ക് സ്വന്തമാക്കാം. ക്വാഡ് എച്ച്ഡി ഡിസ്പ്ലേ, 8 എംപി പ്രൈമറി ക്യാമറ, എ 10 ഫ്യൂഷൻ ചിപ്‌സെറ്റ് എന്നിവയാണ് ഈ ആപ്പിൾ ഐപാഡ് മോഡലിൻറെ പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്‌സി ടാബ് എ 32 ജിബി 10.5 ഇഞ്ച്

സാംസങ് ഗാലക്‌സി ടാബ് എ 32 ജിബി 10.5 ഇഞ്ച്

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ ഈ സാംസങ് ഗാലക്‌സി ടാബ് എ 19,990 രൂപയ്ക്ക് സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറിലൂടെ ഈ ടാബ്ലറ്റ് വാങ്ങുമ്പോൾ നിങ്ങൾക്ക് ന് 14,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. സാംസങ് ഗാലക്‌സി ടാബ് എയുടെ പ്രധന സവിശേഷത സൂപ്പർമാസ്സിവ് 7,300 എംഎഎച്ച് ബാറ്ററി ശേഷിയാണ്.

ഹോണർ മീഡിയപാഡ് ടി3 32 ജിബി 8 ഇഞ്ച്

ഹോണർ മീഡിയപാഡ് ടി3 32 ജിബി 8 ഇഞ്ച്

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ ഹോണറിൽ നിന്നുള്ള ഈ ടാബ്‌ലെറ്റ് Rs. 10,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രതിമാസം 917 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐ പ്ലാൻ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ടാബ്ലറ്റ് വാങ്ങാം. ഇത്തരത്തൽ ടാബ്ലറ്റ് വാങ്ങുമ്പോൾ നിങ്ങൾക്ക് 3,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.

അൽകാറ്റെൽ 3 ടി10, സ്പീക്കർ 16 ജിബി 10 ഇഞ്ച്

അൽകാറ്റെൽ 3 ടി10, സ്പീക്കർ 16 ജിബി 10 ഇഞ്ച്

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ 9,999 രൂപ വിലയുള്ള അൽകാറ്റെൽ 3 ടി10 ടാബ്ലറ്റ് വാങ്ങുമ്പോൾ നിങ്ങൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളുപയോഗിച്ചാൽ 2000 കിഴിവ് ലഭിക്കുന്നു. ആൻഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്‌ലെറ്റിൻറെ സവിശേഷത ക്വാഡ് കോർ പ്രോസസറിലാണ്.

ലെനോവോ ടാബ് വി 7 64 ജിബി 6.9 ഇഞ്ച്

ലെനോവോ ടാബ് വി 7 64 ജിബി 6.9 ഇഞ്ച്

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിൽ ഈ ടാബ്‌ലെറ്റിൻറെ വില 10,990 രൂപ മുതലാണ് ആരംഭിക്കുന്നത്. ടാബ്ലറ്റ് വാങ്ങുമ്പോൾ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 2,000 കിഴിവും നിങ്ങൾക്ക് ലഭ്യമാകും. 5,180 mAh ബാറ്ററി ശേഷിയാണ് ഈ ടാബ്ലറ്റിൽ ഉള്ളത്.

ഹോണർ പാഡ് 5

ഹോണർ പാഡ് 5

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിൽ ഹോണർ പാഡ്5 4 ജിബി റാം, 64 ജിബി റോം വേരിയൻറിന് 15,999 രൂപയാണ് വില. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ നിരവധി ഇഎംഐ പ്ലാനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഉൽപ്പന്നം വാങ്ങാം. ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഹോണർ പാഡ് 5 ൻറെ സവിശേഷത.

ഹുവാവേ മീഡിയപാഡ് എം 5 ലൈറ്റ്

ഹുവാവേ മീഡിയപാഡ് എം 5 ലൈറ്റ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിലിലൂടെ ഹുവാവേ മീഡിയപാഡ് എം 5 ലൈറ്റ് മികച്ച ഓഫറുകളിൽ നിങ്ങൾക്ക് സ്വന്തമാക്കാം. 10.1 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേ, ഒക്ട കോർ, ക്വിക്ക് ചാർജ് ടെക്നോളജി, ക്വാഡ് ഹർമാൻ കാർഡൻ-ട്യൂൺഡ് സ്പീക്കറുകൾ, വൈഫൈ ഓൺലി, 3 ജിബി + 32 ജിബി, എം-പെൻ ലൈറ്റ് സ്റ്റൈലസ് എന്നിവയാണ് ഈ ടാബ്ലറ്റിൻരെ സവിശേഷതകൾ.

iBall സ്ലൈഡ് ബ്രേസ് XJ 32 GB 10.1 ഇഞ്ച്

iBall സ്ലൈഡ് ബ്രേസ് XJ 32 GB 10.1 ഇഞ്ച്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിലിലൂടെ 17,665 രൂപമുതലുള്ള വിലയ്ക്ക് നിങ്ങൾക്ക് ഈ ടാബ്ലറ്റ് സ്വന്തമാക്കാം. പ്രതിമാസം 832 രൂപ എന്ന നിരക്കിലുള്ള ഇ.എം.ഐയിൽ ഈ ടാബ്ലറ്റ് സ്വന്തമാക്കുമ്പോൾ നിങ്ങൾക്ക് 930 രൂപയുടെ ഡിസ്കൌണ്ട് കൂടി ലഭിക്കും.

ആപ്പിൾ ഐപാഡ് എയർ 64 ജിബി 10.5 ഇഞ്ച് വൈഫൈ ഓൺലി

ആപ്പിൾ ഐപാഡ് എയർ 64 ജിബി 10.5 ഇഞ്ച് വൈഫൈ ഓൺലി

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിലിലൂടെ ആപ്പിൾ ഐപാഡ് എയറിൻറെ ആ വേരിയൻറ് 40,000 രൂപയ്ക്ക് സ്വന്തമാക്കാം. 10 ശതമാനം ഓഫറാണ് ഇതിന് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജും എ 12 ബയോണിക് ചിപ്‌സെറ്റും ഈ ഐപാഡിൽ ഉണ്ട്. iOS 12ലാണ് ഈ ഐപാഡ് പ്രവർത്തിക്കുന്നത്.

ആപ്പിൾ ഐപാഡ് മിനി (2019) 64 ജിബി 7.9 ഇഞ്ച്, Wi-Fi + 4G

ആപ്പിൾ ഐപാഡ് മിനി (2019) 64 ജിബി 7.9 ഇഞ്ച്, Wi-Fi + 4G

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിലിലൂടെ ആപ്പിൾ ഐപാഡ് മിനി (2019) 44,990 രൂപയ്ക്ക് സ്വന്തമാക്കാം. പ്രതിമാസം 3,742 രൂപയെന്ന ഇഎംഐ നിരക്കിലും നിങ്ങൾക്ക് ഈ ഐപാഡ് സ്വന്തമാക്കാം. 7.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഐപാഡ് iOS 12ലാണ് പ്രവർത്തിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Big Billion Days sales, which started from September 29, is about to finish. Surprisingly, Flipkart has been revealing more attractive offers with the passage of time. And, the latest one is entirely around several tablets. To be more accurate, the portal is offering up to 50% off on a few of these tablets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X