കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ വീണ്ടുമെത്തുന്നു

|

ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ വീണ്ടും ഓഫറുകളുമായി ബിഗ് ബില്യൺ സെയിൽ എത്തുന്നു. അടുത്ത ബിഗ് ബില്യൺ ഡേയ്സ് സെയിലിനുള്ള ടീസർ കമ്പനി പുറത്ത് വിട്ടു. ഈ സെയിലിന്റെ തിയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആയിരിക്കും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുക എന്നാണ് സൂചനകൾ. ഫ്ലിപ്പ്കാർട്ടിന്റെ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്ന സെയിലുകളിലൊന്നാണ് ബിഗ് ബില്യൺ ഡേയ്സ് സെയിൽ.

 

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ ഡിസ്കൗണ്ടുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ ഡിസ്കൗണ്ടുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ 2021ന്റെ ടീസർ അനുസരിച്ച് മികച്ച ബാങ്ക് ഓഫറുകളാണ് കമ്പനി നൽകുന്നത്. ഇ-കൊമേഴ്സ് റീട്ടെയിലർ ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കുമായി ചേർന്നാണ് ഓഫറുകൾ നൽകുന്നത്. പേടിഎം ഉപയോഗിച്ച് പണം നൽകുന്നവർക്കും കമ്പനി ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്. എല്ലാതരം പ്രൊഡക്ടുകൾക്കും ഫ്ലിപ്പ്കാർട്ട് ഓഫറുകൾ നൽകുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് കിടിലൻ ഡിസ്കൌണ്ടുകൾ നൽകുന്നു.

എയർടെൽ ആമസോൺ പ്രൈം ആക്സസ് സൌജന്യമായി നൽകുന്നു, ഇത് നേടുന്നത് എങ്ങനെഎയർടെൽ ആമസോൺ പ്രൈം ആക്സസ് സൌജന്യമായി നൽകുന്നു, ഇത് നേടുന്നത് എങ്ങനെ

സ്മാർട്ട്‌ഫോണുകൾ
 

പുതിയ സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ മികച്ചൊരു അവസരമാണ്. സാംസങ് സ്മാർട്ട്ഫോണുകളാണ് ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ ലഭിക്കുന്നവയിൽ പ്രധാനം. കൂടാതെ വിവോ, ഓപ്പോ തുടങ്ങിയ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളും വലിയ കിഴിവിൽ ലഭ്യമാകും. ഐഫോൺ വാങ്ങാൻ താല്പര്യമുള്ളവരെയും ഫ്ലിപ്പ്കാർട്ട് നിരാശപ്പെടുത്തില്ല. നിലവിലുള്ള ഏറ്റവും പുതിയ ഐഫോൺ 12 സീരീസ്, വില കുറഞ്ഞ ഐഫോൺ എസ്ഇ 2020, ഐഫോൺ എക്സ്ആർ തുടങ്ങിയ മോഡലുകൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും. ഈ സ്മാർട്ട്‌ഫോണുകൾക്ക് ലഭിക്കാൻ പോകുന്ന ഡീലുകളുടെ ഒരു പ്രിവ്യൂ വൈകാതെ തന്നെ ഫ്ലിപ്പ്കാർട്ട് പുറത്ത് വിടും.

80% വരെ കിഴിവ്

80% വരെ കിഴിവ്

വിവിധ ബ്രാൻഡുകളുടെ വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് ടിവികൾക്ക് എന്നിവയ്ക്കെല്ലാം 80% വരെ കിഴിവ് ഉണ്ടായിരിക്കുമെന്നും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിപി മെഷീനുകൾ, പൾസ് ഓക്സിമീറ്റർ തുടങ്ങിയ ആരോഗ്യ പരിരക്ഷാ പ്രാഡക്ടുകൾക്കും 80% കിഴിവ് ലഭിക്കും. ഹെഡ്‌ഫോണുകൾ, സ്മാർട്ട് വെയറബിൾസ്, സൗണ്ട്ബാറുകൾ എന്നിങ്ങനെയുള്ള പ്രൊഡക്ടുകൾക്കും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ പരമാവധി 80% വരെ കിഴിവുകൾ നൽകും.

ഐഫോണുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിലിലൂടെ ഐഫോണുകൾക്ക് വലിയ കിഴിവുകൾ ലഭിക്കും. ഈ സെയിലിനിടെ ഐഫോൺ എക്സ്ആർ, ഐഫോൺ 12, ഐഫോൺ എസ്ഇ തുടങ്ങിയ മോഡലുകൾക്ക് കിഴിവുകൾ ലഭിക്കും. ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ മാത്രമല്ല ഐഫോണുകൾക്ക് കിഴിവുകൾ ലഭിക്കുന്നത്. ഐഫോൺ 13 സീരീസ് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഐഫോൺ 12 സീരീസ് ഫ്ലിപ്പ്കാർട്ടിലൂടെ ഡിസ്കൌണ്ടിൽ വാങ്ങാം. ഈ സെയിലിലൂടെ ഐഫോൺ 12 സ്റ്റാൻഡേർഡ് വേരിയന്റ് 66,999 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ 12 മിനി വേരിയന്റ് 59,999 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ 12 പ്രോ 1,15,900 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ഐഫോൺ 12 പ്രോ മാക്സ് ഈ ഓഫറിലൂടെ 1,25,900 രൂപയ്ക്ക് വാങ്ങാം.

ഓഫറുകൾ

ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ലഭ്യമാകുന്ന പ്രൊഡക്ടുകളിൽ റിയൽ‌മി 4കെ ഗൂഗിൾ ടിവി സ്റ്റിക്ക്, വിദ്യാർത്ഥികൾക്കുള്ള ലെനോവോ ക്രോംബുക്കുകൾ, ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന നോക്കിയ സ്മാർട്ട് ടിവികൾ, പുതിയ ഏസർ പ്രിഡേറ്റർ ഗെയിമിംഗ് ലാപ്ടോപ്പുകൾ, പുതിയ ബോൾട്ട് TWS, ഫയർ ബോൾട്ടിന്റെ പുതിയ സ്മാർട്ട് വാച്ചുകൾ എന്നിവ ഉൾപ്പെടുന്നു. ഹിസെൻസിന്റെ പുതിയ ടിവികൾക്കും ഓഫറുകൾ ലഭിക്കും. അധികം വൈകാതെ തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ തിയ്യതി പ്രഖ്യാപിക്കും. വരും ദിവസങ്ങളിൽ ഈ സെയിലിന്റെ ഓഫറുകൾ നമുക്ക് വ്യക്തമായി അറിയാൻ സാധിക്കും.

Best Mobiles in India

English summary
Big Billion Sale is coming back with offers on popular e-commerce platform Flipkart. The company has released a teaser for the next Big Billion Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X