Home
News

മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺസ് ഡെയ്‌സ് സെയിൽ വീണ്ടും വരുന്നു

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺസ് ഡെയ്‌സ് സെയിൽ വീണ്ടും വരുന്നു. ഈ സെയിലിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ വിൽപ്പന ആരംഭിക്കുമെന്നാണ് സൂചനകൾ. ബിഗ് ബില്യൺ സെയിലിലൂടെ നൽകുന്ന മികച്ച ഡീലുകൾ, ഓഫറുകൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക പേജും ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

കിഴിവുകൾ

ഫ്ലിപ്പ്കാർട്ടിലെ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വലിയ കിഴിവുകളാണ് കമ്പനി നൽകുന്നത്. ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 80 ശതമാനം വരെ കിഴിവും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ലാപ്‌ടോപ്പ് വാങ്ങുന്നവർക്കും ഇത് മികച്ചൊരു അവസരമാണ്. 60 ശതമാനം വരെ കിഴിവാണ് ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നത്.

ടിവികൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 32 ഇഞ്ച് ടിവികൾക്ക് 8,000 രൂപ മുതലുള്ള ഓഫറുകളാണ് നൽകുന്നത്. 4 കെ ടിവികൾ 19,999 രൂപ മുതലുള്ള വിലയ്ക്ക് ലഭിക്കും. 17,490 രൂപ മുതലുള്ള വിലയ്ക്ക് കൺവേർട്ടിബിൾ റഫ്രിജറേറ്ററുകളും കമ്പനി ലഭ്യമാകും. ഗാർഹിക വീട്ടുപകരണങ്ങൾക്ക് 75 ശതമാനം വരെ ഇളവാണ് ലഭിക്കുന്നത്. 70 ശതമാനം വരെ കിഴിവോടെ ഹോം തിയേറ്ററുകളും ലഭിക്കും.

സ്മാർട്ട് വാച്ച്

സ്മാർട്ട് വാച്ച് ഇഷ്ടപ്പെടുന്നവർക്ക് പുതിയ മോഡലുകൾ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിൽ വരെ കാത്തിരിക്കുന്നത് നന്നായിരിക്കും. കാരണം ഫിറ്റ്നസ് ബാൻഡുകൾക്കും മറ്റ് വെയറബിളുകൾക്കും കമ്പനി 80 ശതമാനം വരെ വില കിഴിവ് നൽകും. ടാബ്‌ലെറ്റുക 27,900 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

സ്മാർട്ട് ഡിവൈസുകൾ

ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ 75 ശതമാനം വരെ വില കിഴിവോടെ സ്മാർട്ട് ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. ക്യാമറ ആക്‌സസറികൾ 849 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. ഓൾ ഇൻ വൺ പിസികൾ 30 ശതമാനം കിഴിവിൽ ലഭിക്കും. നിരവധി ഫ്ലാഷ് സെയിലുകളും ബിഗ് ബില്യൺ സെയിലിനിടയിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. ഈ സെയിലുകളിലൂടെ മികച്ച ഓഫറുകൾ തന്നെയായിരിക്കും കമ്പനി നൽകുന്നത്.

ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലെ പേജ് അനുസരിച്ച് സെയിൽ സമയത്ത് ലിസ്റ്റുചെയ്ത 2 ലക്ഷത്തോളം ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. എസ്‌ബി‌ഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട് മികച്ച പ്രൊഡക്ടുകൾക്കും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളുടെ കാർഡുകൾക്കൊപ്പമാണ് ഈ ഇഎംഐ ഓപ്ഷൻ ലഭ്യമാകുന്നത്. ബജാജ് ഫിൻ‌സെർവ് കാർഡ് ഉപയോഗിച്ചാലും ഇഎംഐ സൗകര്യവും ലഭിക്കും.

Best Mobiles in India

English summary
Flipkart Big Billions Days Sale will start soon. Flipkart has released details of the best deals and disounts of Big Billion Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X