വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ വീണ്ടുമെത്തുന്നു
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 20 നടക്കും. മൊബൈൽ, ടാബ്‌ലെറ്റ്, ടിവി, ആക്‌സസറികൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയുൾപ്പെടെയുള്ള നിരവധി ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളും വിലക്കിഴിവുകളുമാണ് സേവിങ് ഡേയ്സ് സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഉപഭോക്താക്കൾക്ക് വാങ്ങാൻ ആഗ്രഹിക്കുന്ന എന്ത് പ്രൊഡക്ടുകളും വെറും 1 രൂപ നൽകി പ്രീ-ബുക്ക് ചെയ്യാനുള്ള സംവിധാവനും ഫ്ലിപ്കാർട്ട് സെയിലിലൂടെ നൽകുന്നു.

സെപ്റ്റംബർ 15 നും സെപ്റ്റംബർ 16 നും ഇടയിലുള്ള ദിവസങ്ങളിലാണ് ഉപയോക്താക്കൾക്ക് പ്രൊഡക്ടുകൾ പ്രീ-ബുക്ക് ചെയ്യാനുള്ള സംവിധാനം ലഭിക്കുന്നത്. എസ്‌ബിഐ കാർഡ് ഉപയോഗിക്കുന്ന ആളുകൾക്കും ഇഎംഐ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കും മറ്റ് നിരവധി ആനുകൂല്യങ്ങളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ബിഗ് സേവിങ് ഡേയ്സിലൂടെ വിൽപ്പനയ്‌ക്കെത്തുന്ന പ്രൊഡക്ടുകളുടെ വിശദാംശങ്ങൾ ഫ്ലിപ്കാർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും കാർഡ്‌ലെസ്സ് ക്രെഡിറ്റ്, എക്‌സ്‌ചേഞ്ച് ഓഫറുകൾ തുടങ്ങിയവയും സെയിൽ ദിവസങ്ങളിലൂടെ നേടാൻ കഴിയുമെന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിച്ചിരിക്കുന്നത്. ടിവികളടക്കമുള്ള ഉപകരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്കായി ഫ്ലിപ്പ്കാർട്ട് സമ്പൂർണ്ണ ഉപകരണ പരിരക്ഷയും നോ-കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്.

ബിഗ് സേവിങ് ഡേയ്സിലൂടെ മൂന്ന് കോടിയിലധികം ഇലക്ട്രോണിക്സും അനുബന്ധ ഉപകരണങ്ങളും നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളിൽ ലഭ്യമാകും. വയർലെസ് മൗസ്, കീബോർഡുകൾ, പവർ ബാങ്കുകൾ, കേബിളുകൾ, ഹെഡ്‌ഫോണുകൾ എന്നിവയടക്കമുള്ള ആക്സസറികൾക്കു ഓഫറുകൾ ലഭിക്കും. ഫ്ലിപ്കാർട്ട് സ്മാർട്ട്ബ്യൂ പ്രൊഡക്ടുകൾക്ക് ആകർഷകമായ കിഴിവുകളും നൽകുന്നുണ്ട്. എസ്‌ബിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് പ്രൊഡക്ടുകൾ വാങ്ങുമ്പോൾ 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

ഏതെങ്കിലും പ്രൊഡക്ട് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അത് മുൻകൂട്ടി ബുക്ക് ചെയ്യാനും പ്രൊഡക്ടുകളുടെ സ്റ്റോക്ക് തീരുന്നത് കൊണ്ട് ലഭിക്കാതിരിക്കുന്ന പ്രശ്നം ഒഴിവാക്കുകയും ചെയ്യാം. 1 രൂപ നൽകി പ്രീ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. സെപ്റ്റംബർ 15 നും സെപ്റ്റംബർ 16 നും ഇടയിലാണ് പ്രീ ബുക്കിങ് സംവിധാനം ലഭ്യാകുന്നത്. ഇതിനായി ഫ്ലിപ്പ്കാർട്ട് ഹോംപേജിലെ പ്രീ-ബുക്ക് സ്റ്റോർ സന്ദർശിക്കുക. 1 രൂപ നൽകി പ്രീ ബുക്ക് ചെയ്ത് കഴിഞ്ഞാൽ സെപ്റ്റംബർ 18 വരെ മുഴുവൻ തുകയും അടച്ച് ഡിവൈസ് വാങ്ങാനുള്ള സംവിധാനവും ഉണ്ട്.

കഴിഞ്ഞ മാസം ആദ്യം നടന്ന ബിഗ് സേവിങ് ഡെയ്‌സ് സെയിലിൽ ഐഫോൺ എക്‌സ്ആർ 44,999 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഐഫോൺ എസ്ഇ (2020) 36,999 രൂപയ്ക്കും ഓപ്പോ റെനോ 2 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലും വിൽപ്പന നടത്തിയിരുന്നു. ആപ്പിൾ ഹോംപോഡ് 18,900 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഗൂഗിൾ ഹോം മിനി 2,299 രൂപയ്ക്കും ലഭ്യമായിരുന്നു. ഡീസൽ ലാപ്ടോപ്പുകൾ, വയർലെസ് സ്പീക്കറുകൾ, വയർലെസ് ഹെഡ്‌ഫോണുകൾ എന്നിവയടക്കമുള്ളവയ്ക്കും ഓഫറുകൾ ലഭിച്ചിരുന്നു.


Click it and Unblock the Notifications








