വമ്പിച്ച വിലക്കിഴിവുകൾ നൽകുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ ആരംഭിച്ചു
ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോണായ ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് സെയിൽ ആരംഭിച്ചു. നിലവിൽ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മാത്രമാണ് ഇത് ലഭ്യമാകുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ എല്ലാ ഉപയോക്താക്കൾക്കും ഈ സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും ലഭ്യമാകും. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്പീക്കറുകൾ, ട്രിമ്മറുകൾ, ടിവികൾ, മറ്റ് ഇലക്‌ട്രോണിക്സ് പ്രൊഡക്ടുകൾ എന്നിവയക്കെല്ലാം മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും ഈ സെയിലിലൂടെ ലഭിക്കും.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ ഇലക്ട്രോണിക്ട് പ്രൊഡക്ടുകൾക്ക് മാത്രമല്ല ഓഫറുകൾ നൽകുന്നത്. ഫർണിച്ചറുകൾ, പോഷകാഹാര വസ്തുക്കൾ, ഗ്രൂമിംഗ് പ്രൊഡക്ടുകൾ എന്നിവയ്ക്കും ഈ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിലിലൂടെ ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ബുക്കിങിൽ പ്രത്യേക ഓഫറുകളും ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം തങ്ങളുടെ ഉപയോക്താക്കൾക്ക് അധികമായി ബാങ്ക് കിഴിവുകളും നൽകുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് ഡിസംബർ 16 മുതൽ ഡിസംബർ 21 വരെയാണ് എല്ലാവർക്കുമായി ലഭ്യമാകുന്നത്. വിൽപ്പനയുടെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറി, കുറഞ്ഞ നിരക്കുകൾ എന്നിവ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡിനും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം കിഴിവ് ലഭിക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ ഇന്നലെ 12 മണി മുതൽ ആരംഭിച്ച സെയിൽ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്കാണ് ലഭ്യമാകുന്നത്. എല്ലാവർക്കും ഈ സെയിലിലേക്ക് ആക്സസ് ലഭിക്കുന്നത് ഇന്ന് രാത്രി മുതലാണ്.

ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിനൊപ്പം ഫ്ലിപ്പ്കാർട്ട് ഒരു പ്രത്യേക ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡീലിലിലൂടെ വിൽപ്പനയുടെ ആറ് ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് അവരുടെ ആദ്യ ഓർഡറിൽ 30 ശതമാനം അധിക കിഴിവ് ലഭിക്കും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിട്ടില്ല. ആപ്പിൾ, ഓപ്പോ, സാംസങ്, വിവോ സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും പ്രത്യേക ഡീലുകൾ ലഭിക്കുമെന്ന് ഫ്ലിപ്പ്ർട്ട് സൂചന നൽകിയിട്ടുണ്ട്. ടാബ്‌ലെറ്റുകൾക്ക് 45 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ സൗണ്ട്ബാറുകൾ 2,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാക്കുമെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കുന്നു. റഫ്രിജറേറ്ററുകൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ സെയിലിലൂടെ ബ്ലൂപങ്ക്റ്റ്, ടിസിഎൽ സ്മാർട്ട് ടിവികൾക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും. നത്തിങ് ഇയർ 1 ടിഡബ്ല്യുഎസ് ഇയർഫോൺസ് 4,999 രൂപയെന്ന പ്രത്യേക വിലയിൽ ലഭ്യമാകും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 6,999 രൂപയാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സമയത്ത് മൂന്ന് വ്യത്യസ്ത മിനി ഡീലുകളും ഉണ്ട്. അത് ഫ്ലിപ്പ്കാർട്ട് സെയിൽ ദിവസങ്ങളിൽ സാധാരണ കാണാറുള്ളതാണ്. ഈ ക്രേസി ഡീൽസ് ഓഫറുകൾ ദിവസത്തിൽ മൂന്ന് തവണ ലഭിക്കും. അർധരാത്രി 12 മണിക്കും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കുമായി ലഭിക്കുന്ന റഷ് അവേഴ്‌സ് ഡീലാണ് ഇത്. ഇത് കൂടാതെയുള്ള ടിക്‌ടോക്ക് ഡീലുകളിലൂടെ ആറ് ദിവസങ്ങളിലും വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഉത്പന്നങ്ങൾ വാങ്ങാം. ഫ്ലൈറ്റ് ബുക്കിംഗിന് ചില പ്രത്യേക ഓഫറുകളും ഈ സമയത്ത് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കുന്നു.

സ്മാർട്ട്ഫോണുകളുടെ സ്മാർട്ട് ടിവികളോ മറ്റെന്തെങ്കിലും ഉത്പന്നങ്ങളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്. ഈ സെയിൽ അവസാനിക്കുന്നതിന് മുമ്പ് വലിയ ലാഭത്തിൽ തന്നെ നമുക്ക് പ്രൊഡക്ടുകൾ വാങ്ങാം. ഈ വർഷം അവസാനിക്കാൻ പോകുന്ന സമയത്ത് നടക്കുന്ന സെയിൽ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ലാഭകരമായ ഡീലുകൾ നൽകുന്നതാണ്.


Click it and Unblock the Notifications








