ഓഫർ പെരുമഴയുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ ജൂലൈ 23 മുതൽ

|

രാജ്യത്തെ ജനപ്രിയ ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്പ്കാർട്ട് ഓരോ സീസണിലും ഉത്പന്നങ്ങൾക്ക് ഓഫറുകൾ നൽകുന്ന സെയിലുകൾ നടത്താറുണ്ട്. ഫ്ലിപ്പ്കാർട്ട് സെയിലുകളിൽ വച്ച് ഏറ്റവും മികച്ച സെയിലാണ് ബിഗ് സേവിങ് ഡേയ്സ് സെയിൽ. ഈ മാസം അവസാനം ബിഗ് സേവിങ് ഡേയ്സ് സെയിൽ വീണ്ടും നടക്കുന്നു. ജൂലൈ 23 മുതൽ ജൂലൈ 27 വരെയാണ് ഈ സെയിൽ നടക്കുന്നത്. സെയിൽ സമയത്ത് സ്മാർട്ട്‌ഫോണുകൾ, വെയറബിൾസ്, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം.

 

ബിഗ് സേവിങ് ഡേയ്സ് സെയിൽ

ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ലഭിക്കും. ഈ സെയിലിലൂടെ പുലർച്ചെ 12 മണി, രാവിലെ 8 മണി, വൈകുന്നേരം 4 മണി സമയങ്ങളിൽ പുതിയ ഡീലുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ആക്‌സിസ് ബാങ്ക്, ആർ‌ബി‌എൽ ബാങ്ക്, സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി സഹകരിച്ച് അതത് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങുന്ന ആളുകൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കമ്പനി നൽകുന്നുണ്ട്.

കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾക്ക് കിഴിവ്

കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾക്ക് കിഴിവ്

ഫ്ലിപ്പ്കാർട്ടിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫറുകളാണ് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ നൽകുന്നത്. ഓപ്പോ റെനോ 5 പ്രോ, മോട്ടോ ജി31, ഐഫോൺ 11 എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും. ഈ ഓഫറുകളുടെ ടീസറുകൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിട്ടുണ്ട്. സെയിൽ അടുത്തെത്തുന്നതോടെ കൂടുതൽ ഡീലുകൾ വെളിപ്പെടുത്തുമെന്നും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അറിയിച്ചു. ഓപ്പോ, വിവോ, ആപ്പിൾ ഡിവൈസുകളും സെയിൽ സമയത്ത് ഓഫറുകളിൽ ലഭിക്കും.

നത്തിങ് ഫോൺ (1) ഇന്ത്യൻ വിപണിയിൽ നേരിടുന്നത് ഈ വമ്പന്മാരെനത്തിങ് ഫോൺ (1) ഇന്ത്യൻ വിപണിയിൽ നേരിടുന്നത് ഈ വമ്പന്മാരെ

ഇലക്ട്രോണിക് ഡിവൈസുകൾക്ക് 80% വരെ കിഴിവ്
 

ഇലക്ട്രോണിക് ഡിവൈസുകൾക്ക് 80% വരെ കിഴിവ്

നിങ്ങൾക്ക് മൗസ്, റൂട്ടറുകൾ, കീബോർഡുകൾ എന്നിവയടക്കമുള്ള ഇലക്ട്രോണിക് ഡിവൈസ് വാങ്ങണമെങ്കിൽ മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ഇത്തരം ഉത്പന്നങ്ങൾക്ക് 80% വരെ ഓഫർ ലഭിക്കും. ഇത് കൂടാതെ പാർട്ട്ണർ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേകം ഓഫറുകളും ലഭിക്കും.

ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 70% വരെ കിഴിവ്

ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 70% വരെ കിഴിവ്

നിങ്ങളുടെ വീട്ടിലേക്ക് ടിവികളും വീട്ടുപകരണങ്ങളും വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട് എങ്കിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ നടക്കുന്ന 23-ാം തിയ്യതി വരെ കാത്തിരിക്കുക. 70 ശതമാനം വരെ കിഴിവാണ് ഇത്തരം ഉത്പന്നങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. 299 രൂപ മുതലുള്ള വിലയിൽ നിങ്ങൾക്ക് അടുക്കള ഉപകരണങ്ങൾ വാങ്ങാം. എയർ കണ്ടീഷണറുകൾ 55% വരെ കിഴിവിൽ ലഭ്യമാണ്. അൾട്രാ എച്ച്ഡി 4കെ സ്മാർട്ട് ടിവികൾ 20,749 രൂപ മുതൽ ലഭ്യമാകും. ഫാനുകളും എയർ കൂളറുകളും 999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

അടുത്ത കാലത്തായി ആവശ്യക്കാർ ധാരാളമായി വർധിച്ച ഉത്പന്നങ്ങളാണ് ടാബ്‌ലെറ്റുകൾ. വീഡിയോ സ്ട്രീമിങ് ഗെയിമിങ് എന്നിവയ്ക്കായി ആളുകൾ ടാബ്ലറ്റുകൾ ഉപയോഗിക്കുന്നു. യാത്ര ചെയ്യുമ്പോൾ ജോലി കാര്യങ്ങൾ നോക്കാനും മറ്റും ടാബ്ലറ്റുകൾ മികച്ചതാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ടാബ്ലറ്റുകൾ 45 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം. ലെനോവോ, റിയൽമി, മോട്ടറോള, ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാന്റുകളിൽ നിന്നുള്ള ടാബ്ലറ്റുകൾ സെയിൽ സമയത്ത് ലഭിക്കും.

കിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾകിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾ

ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 45% വരെ കിഴിവ്

ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 45% വരെ കിഴിവ്

ഹെഡ്‌ഫോണുകൾ എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇൻ-ഇയർ, ഓവർ-ദി-ഇയർ, TWS, നെക്‌ബാൻഡ് സ്റ്റൈൽ തുടങ്ങി പല വിധത്തിലുള്ള ഹെഡ്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ഇത്തരം ഹെഡ്ഫോണുകൾ 45% വരെ കിഴിവിൽ സ്വന്തമാക്കാം. നിങ്ങളുടെ വീട്ടിലേക്കായി വാങ്ങാവുന്ന മികച്ച സ്പീക്കറുകളും ഈ സെയിലിലൂടെ സമാന ഓഫറുകളിൽ ലഭിക്കും.

സ്മാർട്ട് വാച്ചുകൾക്ക് 65% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് 65% വരെ കിഴിവ്

സ്‌മാർട്ട് വാച്ചുകളും ഫിറ്റ്‌നസ് ബാൻഡുകളും ഇന്ന് വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ഗാഡ്ജറ്റുകളാണ്. ആരോഗ്യവും ഫിറ്റനസുമായി ബന്ധപ്പെട്ട നിരവധി സ്മാർട്ട് വാച്ചുകൾ ഇന്ന് വിപണിയിൽ ലഭ്യവുമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ സ്മാർട്ട് വാച്ചുകൾ നിങ്ങൾക്ക് 65% വരെ കിഴിവിൽ ലഭ്യമാകും. എസ്പിഒ2 മോണിറ്റർ, ഫിറ്റ്നസ് ട്രാക്കറുകൾ, ഹാർട്ട്ബീറ്റ് മോണിറ്റർ, കോളിങ് ഫീച്ചർ തുടങ്ങിയവയെല്ലാം ഈ സ്മാർട്ട് വാച്ചുകളിൽ ലഭ്യവുമാണ്.

ട്രൂ വയർലെസ് ഇയർബഡ്സിന് 65% വരെ കിഴിവ്

ട്രൂ വയർലെസ് ഇയർബഡ്സിന് 65% വരെ കിഴിവ്

ഇയർഫോണുകളിൽ വച്ച് ഏറ്റവും സൌകര്യത്തോടെ ഉപയോഗിക്കാവുന്നതും കൊണ്ടനടക്കാൻ എളുപ്പമുള്ളതും സ്റ്റൈലിഷുമായ ഉത്പന്നങ്ങളാണ് ട്രൂ വയർലസ് ഇയർബഡ്സ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ടിഡബ്ല്യുഎസ് ഇയർബഡ്സ് നിങ്ങൾക്ക് വമ്പിച്ച ഓഫറുകളിൽ ലഭിക്കും. പാർട്ട്ണർ ബാങ്കുകളിൽ നിന്നുള്ള ഓഫറുകളും ഇവയ്ക്ക ലഭിക്കും. ബാങ്ക് ഓഫറുകൾ ഇല്ലാതെ തന്നെ 65% വരെ കിഴിവാണ് ടിഡബ്ല്യുഎസ് ഇയർബഡ്സിന് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

മൊബൈൽ വിപണിയിൽ അത്ഭുത ആഴ്ച; കഴിഞ്ഞ വാരം വിപണിയിലെത്തിയത് 14 കിടിലൻ ഫോണുകൾമൊബൈൽ വിപണിയിൽ അത്ഭുത ആഴ്ച; കഴിഞ്ഞ വാരം വിപണിയിലെത്തിയത് 14 കിടിലൻ ഫോണുകൾ

ലാപ്‌ടോപ്പുകൾക്കും ഡെസ്‌ക്‌ടോപ്പുകൾക്കും 40% വരെ കിഴിവ്

ലാപ്‌ടോപ്പുകൾക്കും ഡെസ്‌ക്‌ടോപ്പുകൾക്കും 40% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും ലഭ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ 40% വരെ കിഴിവിൽ കമ്പ്യൂട്ടറുകൾ വാങ്ങാം. വില കുറഞ്ഞവ മുതൽ ഗെയിമിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വരെയുള്ള വിവിധ ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും സെയിലിലൂടെ ലഭ്യമാകും.

പ്രിന്ററുകൾക്ക് 70% വരെ കിഴിവ്

പ്രിന്ററുകൾക്ക് 70% വരെ കിഴിവ്

പ്രിന്ററുകൾ വീട്ടിൽ തന്നെ ആവശ്യമുള്ള ധാരാളം ആളുകൾ ഉണ്ട്. എച്ച്‌പി, എപ്‌സൺ മുതലായ ബ്രാന്റുകളിൽ നിന്നുള്ള മികച്ച പ്രിന്ററുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ 70% വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് മികച്ച ഡീലാണ്.

Most Read Articles
Best Mobiles in India

English summary
Flipkart Big Savings Days Sale will be held from July 23 to July 27. During this sale, laptops, smartphones, smartwatches, etc. will all get huge offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X